ഹാർഡ് ഡിസ്ക് ഡ്രൈവ്

(ഹാർഡ് ഡിസ്ക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കമ്പ്യൂട്ടറിൽ വിവരങ്ങൾ സ്ഥിരമായി സംഭരിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഹാർഡ് ഡിസ്ക് ഡ്രൈവ് അഥവ ഹാർഡ് ഡിസ്ക്. കമ്പ്യൂട്ടറിൽ റാം (റാൻഡം ആക്സസ് മെമ്മറി) ഒന്നാം തരം മെമ്മറി ആയി ഉപയോഗിക്കുകയും ഹാർഡ് ഡിസ്ക് രണ്ടാം തരം മെമ്മറി ആയി ആണ് ഉപയോഗിക്കുന്നത്. കാന്തിക തരംഗങ്ങൾ ഉപയോഗിച്ച് ആണ് ഹാർഡ് ഡിസ്കിൽ വിവരങ്ങൾ ശേഖരിക്കുന്നത്. ഓപ്പറേറ്റിങ് സിസ്റ്റം, ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ എന്നിവ ഹാർഡ് ഡിസ്കിൽ ആണു സംഭരിച്ചിരിക്കുന്നത്. പ്രവർത്തന സമയത്ത് ഇവ പ്രഥമ മെമ്മറിയായ റാംമിലേക്ക് താൽക്കാലികമായി ശേഖരിക്കപ്പെടുന്നു.

ഹാർഡ് ഡിസ്ക് ഡ്രൈവ്
Hard disk platter reflection.jpg
കവർ മാറ്റിയ ഒരു IBM ഹാർഡ് ഡിസ്ക് ഡ്രൈവ്
Date Invented: September 13 1956
Invented By: ഒരു IBM ഗവേഷകനായ റേ ജോൺസൻ നയിച്ച ഒരു കൂട്ടം ഗവേഷകർ
Connects to:
Market Segments:

ചരിത്രംതിരുത്തുക

1956 ഐബിഎമ്മിന്റെ ചില കംപ്യൂട്ടറുകളിലെ വിവര ശേഖരണത്തിനായാണ് ഹാർഡ് ഡിസ്കുകൾ ആദ്യമായി ഉപയോഗിക്കപ്പെട്ടത്. പിന്നീട് പൊതു ആവശ്യങ്ങൾക്കായുള്ള മെയിൻഫ്രെയിം, മിനി കംപ്യൂട്ടറുകൾക്കായി ഡെവലപ്പ് ചെയ്തു തുടങ്ങി. 350 RAMAC എന്ന ഐബിഎമ്മിന്റെ ആദ്യ ഡ്രൈവിനു രണ്ടു രഫ്രിജറെട്ടറിനോളം വലിപ്പമുണ്ടായിരുന്നു. 50 ഡിസ്ക്കുകൾ കൂട്ടി നിർമിച്ചിരുന്ന അതിൽ 3 .75 മില്യൺ ബൈറ്റുകൾക്ക് സമാനമായ വിവരങ്ങൾ ശേഖരിക്കമായിരുന്നു.

സാങ്കേതികവിദ്യതിരുത്തുക

ഒരു ദ്വയാംശ അക്കം സൂക്ഷിച്ച് വെക്കുവാൻ വേണ്ടി കാന്തീകവസ്തുവിനെ ദിശകളിലേക്ക് കാന്തീകരിക്കുകയാണ്‌ ചെയ്യുന്നത്. ശേഖരിച്ച ഡാറ്റ റീഡ് ചെയ്യുവാൻ വേണ്ടി ഏത് വശത്തേക്കാണ്‌ കാന്തീകവസ്തു കാന്തീകരിക്കപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. ഒരു ദണ്ഡിൽ ഘടിപ്പിക്കപ്പെട്ട ഒന്നോ അതിൽ കൂടുതലുള്ള ഡിസ്ക് രൂപത്തിലുള്ള പ്ലേറ്ററുകൾ ഇതാണ്‌ ഹാർഡ് ഡിസ്കിന്റെ പൊതു ഘടന. അലൂമിനിയം ലോഹസങ്കരം, ഗ്ലാസ് പോലെയുള്ള കന്തികമല്ലാത്ത വസ്ത്ക്കൾകൊണ്ട് നിർമ്മിക്കപ്പെട്ടവയായിരിക്കും ഈ പ്ലേറ്റുകൾ അതിൽ കാന്തീക വസ്തു പൂശിയിരിക്കും. മുൻകാലങ്ങളിൽ അയൺഓക്സൈഡ് പോലെയുള്ള കാന്തിക വസ്തുക്കളായിരുന്നു ഉപയോഗിച്ചിരിക്കുന്നത്, ഇപ്പോഴുളളവയിൽ കോബാൾട്ട് ലോഹസങ്കരങ്ങളാണ്‌ ഉപയോഗിക്കപ്പെടുന്നത്.

ഈ പ്ലേറ്ററുകൾ ഉയർന്ന വേഗതയിൽ കറക്കുന്നു. റീഡ്-റൈറ്റ് ഹെഡുകൾ (read-write heads) എന്നറിയപ്പെടുന്ന ഭാഗമാണ്‌ പ്ലേറ്ററുകളിൽ നിന്ന് വിവരങ്ങൾ വായിക്കുകയും അതിലേക്ക് വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നത്. ഓരോ പ്ലേറ്റിന്റെയും ഒരോ വശത്തും ഇത്തരം ഹെഡുകൾ ഉണ്ടാകും, ഒരു പൊതുവായ ദണ്ഡിൽ ഘടിപ്പിക്കപ്പെട്ടിരിക്കും ഈ ഹെഡുകൾ, അതിനാൽ എല്ലാ ദണ്ഡുകളും ഒരേ പോലെയാണ്‌ നീങ്ങുക. ഹെഡും പ്ലേറ്റിന്റെ ഉപരിതലവും തമ്മിലുള്ള അകലം വളരെ കുറവായിരിക്കും (പുതുതായി ഇറങ്ങുന്നവയിൽ ഇത് ഏതാനും ദശനാനോമീറ്ററുകൾ മാത്രമാണ്‌). പ്ലേറ്റിന്റെ ഉപരിതലത്തിൽ പതിപ്പിക്കപ്പെട്ട കാന്തിക വസ്തുവിന്റെ കന്തിക ദിശ മനസ്സിലാക്കാനും അവയുടെ ദിശദിശയിൽ മാറ്റം വരുത്തുവാനും കഴിവുള്ളവയാണ്‌ ഇത്തരം ഹെഡുകൾ. ഒരു കൈ സമാന ഘടകം ഇവയെ കമാനാകൃതിയിൽ ചലിപ്പിക്കുന്നു. കറങ്ങിക്കൊണ്ടിരിക്കുന്ന പ്ലേറ്ററിന്റെ ഉപരിതലത്തിന്റെ എല്ലായിടത്തേക്കും നീങ്ങുവാൻ ഇത് ഹെഡുകളെ സഹായിക്കുന്നു. ഈ കൈകളെ ചലിപ്പിക്കുവാൻ വേണ്ടി വോയിസ് കോയിൽ (പഴയ രൂപഘടനകളിൽ) അല്ലെങ്കിൽ സ്റ്റെപ്പെർ മോട്ടോർ ഉപയോഗിക്കുന്നു.

ഹാർഡ് ഡിസ്ക് നിർമ്മാതാക്കൾതിരുത്തുക

 
driveഒരു ഹാർഡ്‌ ഡിസ്ക് ഡ്രൈവിന്റെ പ്രധാന ഭാഗങ്ങൾ

ഡിസ്ക് ഇൻറർഫേസുകൾതിരുത്തുക

Acronym or abbreviation Meaning വിവരണം
SASI Shugart Associates System Interface Historical predecessor to SCSI.
SCSI സ്മാൾ കമ്പ്യൂട്ടർ‍ സിസ്റ്റം ഇൻറർഫേസ് Bus oriented that handles concurrent operations.
സാസ് Serial Attached SCSI Improvement of SCSI, uses serial communication instead of parallel.
ST-506 Historical Seagate interface.
ST-412 Historical Seagate interface (minor improvement over ST-506).
ESDI Enhanced Small Disk Interface Historical; backwards compatible with ST-412/506, but faster and more integrated.
ATA Advanced Technology Attachment Successor to ST-412/506/ESDI by integrating the disk controller completely onto the device. Incapable of concurrent operations.
സാറ്റ സീരിയൽ എ.റ്റി.എ. Modification of ATA, uses serial communication instead of parallel.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹാർഡ്_ഡിസ്ക്_ഡ്രൈവ്&oldid=3244559" എന്ന താളിൽനിന്ന് ശേഖരിച്ചത്