കരമന
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കരമന എന്നത് തിരുവനന്തപുരം നഗരത്തിന്റെ ഒരു പ്രധാന ഭാഗമാണ്. തിരുവനന്തപുരം നഗരത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രത ഏറിയതും പച്ചപ്പാർന്നതുമായ ഭാഗമാണ് കരമന[അവലംബം ആവശ്യമാണ്].പണ്ട് മഹാരാജാവിന്റെ കാലത്തു സ്വർണ പണിക്കാരെയും മറ്റ് ക്ഷേത്ര സംബന്ധിയായ ജോലിക്കാരെയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൊണ്ട് വന്ന് താമസിപ്പിച്ചിരുന്നത് കരമനയിലാണ് . ഇപ്പോഴും അവരുടെ പിന്തലമുറക്കാർ അവിടെ ഉണ്ട് .
പേരിനു പിന്നിൽ
തിരുത്തുകഐതിഹ്യങ്ങൾ പറയുന്നത്, കരമനയാറ്റിൻ കരയിൽ ഒരു നമ്പൂതിരി മന ഉണ്ടായിരുന്നു എന്നും, അന്നത്തെ കാലത്ത് ആ സ്ഥലത്തെ മനുഷ്യരുടെ ജീവിതം ആ മനയെ ചുറ്റിപ്പറ്റി ആയിരുന്നു എന്നുമാണ്. കാലക്രമേണ, ആ മന അന്യം നിന്നു പോവുകയും ചെയ്തുവത്രെ. കരമനയാറ്റിന്റെ ‘കര’യിലുണ്ടായിരുന്ന ആ ‘മന’യെ ഓർമ്മിപ്പിക്കുന്നതാണ് ‘കരമന‘ എന്ന പേര്.
കരമനയാർ
തിരുത്തുകകരമന, അതേ പേരിലുള്ള നദിയാൽ തന്നെ ഫലഭൂയിഷ്ടമാണ്. കരമനയാർ പശ്ചിമഘട്ടത്തിന്റെ തെക്കേ മുനമ്പിലെ അഗസ്ത്യാർ കൂടം എന്ന മലയിൽ നിന്നും ഉത്ഭവിച്ച് 68 കി.മി ദൂരം പിന്നിട്ട് കോവളത്തിനടുത്ത് കരുമം-തിരുവല്ലം ഭാഗത്ത് അറബിക്കടലിൽ ലയിക്കുന്നു.
വാണിജ്യം
തിരുത്തുകകരമനയിലെ കമ്പോളം പ്രശസ്തമാണ്. സമീപ പ്രദേശങ്ങളിലുള്ളതും പുറത്ത് നിന്ന് കൊണ്ട് വരുന്നതുമായ പച്ചക്കറിയും നിത്യോപയോഗ വസ്തുക്കളാണ് അവിടെ കിട്ടുക. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലേക്കുള്ള വഴിയിലെ പ്രധാന പാത കരമനയിലൂടെ കടന്ന് പോകുന്നു. ഈ പാത, യാത്രക്കാരും വ്യാപാരികളും വളരെയധികം ഉപയോഗിക്കുന്നു.
ജനങ്ങളും ഭരണവും
തിരുത്തുകകരമന, തിരുവനന്തപുരം നഗരാതിർത്തിക്കുള്ളിൽ വരുന്നു. തിരുവനന്തപുരം നഗരസഭയുടെ (റ്റി സി) 20ആം വാർഡ് ആണ് കരമന. നഗരസഭയിൽ കരമനയെ പ്രതിനിധീകരിച്ച് ഒരു കൗൺസിലർ ഉണ്ട്. തിരുവനന്തപുരത്തിന്റെ മറ്റ് ഭാഗങ്ങളെ പോലെ തന്നെ, കേരളീയരല്ലാത്ത, മലയാളം സംസാരിക്കാത്ത നല്ല ഒരു വിഭാഗം ജനങ്ങൾ കരമനയിലും ഉണ്ട്. അതിനാൽ തന്നെ മിശ്രമായ സംസ്കാരങ്ങളുടെ ഒരു ലയം കരമനയിൽ കാണാൻ സാധിക്കും. തിരുവനന്തപുരത്തിലെ ഏറ്റവും പഴക്കമുള്ള, ബ്രാഹ്മണർ വസിക്കുന്ന സ്ഥലമാണ് കരമന[അവലംബം ആവശ്യമാണ്]. ഇവിടെ ചുവരുകൾ പങ്കുവയ്ക്കുന്ന ‘തെരുവ്’ രീതിയിലുള്ള കെട്ടിട നിർമ്മാണ ശൈലി കാണാവുന്നതാണ്. എന്നിരുന്നാൽ തന്നെയും, ഇവിടെ നാനാജാതി വിഭാഗത്തിൽ പെടുന്ന മനുഷ്യർ ജീവിക്കുന്നു. മതേതരത്വത്തിന്റെയും, മത സഹിഷ്ണുതയുടെയും ഒരു മാതൃകയാണ് കരമന.
ദേശീയപാത 544, കരമനയിലൂടെ തിരുവനന്തപുരം പ്രധാന വാണിജ്യ ജില്ലയിലേക്ക് കടന്ന് പോകുന്നു. കരമന പോലീസ് സ്റ്റേഷൻ നാഗമയ്യാ തെരുവിൽ സ്ഥിതി ചെയ്യുന്നു.
കേരളത്തിൽ അപൂർവ്വമായുള്ള തെലുങ്ക് സംസാരിക്കുന്ന സമൂഹം വസിക്കുന്ന തെലുങ്ക് ചെട്ടി തെരുവ് കരമനയിലുണ്ട്.
പ്രശസ്തരായവർ
തിരുത്തുകസംഗീതലോകത്തെ അതുല്യപ്രതിഭകളിൽ ഒരാളായിരുന്ന നീലകണ്ഠശിവന്റെ ദേശം കരമനയാണ്. ഇദ്ദേഹം അനേകം തമിഴ് കൃതികൾ എഴുതി ചിട്ടപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ, പിൽക്കാലത്ത് പ്രശസ്തനായ പാപനാശം ശിവനും ഉൾപെടും.
തിരുവിതാംകൂറിന്റെ ദിവാനായിരുന്ന ശങ്കരസുബ്ബയ്യർ, കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാരായിരുന്ന റ്റി.എസ്. കൃഷ്ണമൂർത്തി, എസ് പദ്മനാഭൻ, തിരുവിതാംകൂർ ഹൈക്കോടതിയുടെ നീതിപതിയായിരുന്ന ശങ്കരസുബ്ബയ്യർ എന്നിവരെല്ലാം കരമന നിവാസികളായിരുന്നു.
എടുത്തു പറയേണ്ടുന്ന മറ്റൊരു വ്യക്തിത്വം ‘ദിവാൻ ബഹാദൂർ വീരരാഘവപുരം നാഗമയ്യ’ കരമനയിലായിരുന്നു താമസം. ഇദ്ദേഹം തന്നെയാണ് കേരളത്തിലെ ആദ്യത്തെ ബിരുദധാരി[അവലംബം ആവശ്യമാണ്]. തിരുവിതാംകൂറിന്റെ സാമ്പത്തിക വളർച്ചയിൽ നാടകീയമായ മാറ്റമുണ്ടാക്കിയ ഭരണതന്ത്രജ്ഞനാണ് നാഗമയ്യ. അദ്ദേഹത്തിന്റെ സ്മരണാർത്ഥം കരമനയിലെ ഒരു തെരുവിന് നാഗമയ്യ തെരുവ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.
പ്രശസ്ത ന്യൂറോ സർജ്ജൻ ഡോ. സാംബശിവൻ കരമന നിവാസിയാണ്. ഭിഷഗ്വരൻ എന്നതിലുപരി താന്ത്രിക വിദ്യയിലും നിപുണനാണ് ഇദ്ദേഹം. കരമന ശ്രീ സത്യവാഗീശ്വര ക്ഷേത്രത്തിലും, ശ്രീകണ്ഠേശ്വരം ദുർഗ്ഗാ ദേവീ ക്ഷേത്രത്തിലും താന്ത്രികത്വം വഹിക്കുന്നത് ഡോ.സാംബശിവനാണ്.
പ്രശസ്ത എഴുത്തുകാരായ ശൂരനാട് കുഞ്ഞൻപിള്ളയും മലയാറ്റൂർ രാമകൃഷ്ണനും കരമനവാസികളായിരുന്നു. പ്രശസ്ത സിനിമാ നാടക-ചലച്ചിത്രനടനായിരുന്ന കരമന ജനാർദ്ദനൻ നായർ, ഗായിക കെ.എസ്. ചിത്രയും കരമനയിൽ ജനിച്ചു വളർന്നവരാണ്.
ഇതിനെല്ലമുപരി, പല പഴയകാല ലിഖിതങ്ങളിലും കരമനയെ പരാമർശിച്ചിട്ടുണ്ട്. അതിൽ പ്രത്യേകത അർഹിക്കുന്ന ഒന്ന്, സി.വി. രാമൻപിള്ള എഴുതിയ ധർമ്മരാജാ എന്ന ചരിത്രാഖ്യായികയാണ്. എൺപതുകളിൽ ഉണ്ടായ നിർഭാഗ്യകരമായ വർഗ്ഗീയ സംഘർഷം കരമനയിൽ അസ്വാസ്ഥ്യം ഉണ്ടാങ്കിയെങ്കിലും, ഭാഗ്യവശാൽ മുറിവുണാക്കാനായി.കടകളും വാണിജ്യ സ്ഥാപനങ്ങളുമ വീടുകളും അഗ്നികരിയായെങ്കിലും,ജനം പാഠം ഉൾകൊണ്ടു.അതിന് ശേഷം വർഗ്ഗീയ ചേരിതിരുവിന് സാക്ഷ്യം വഹിച്ചിട്ടില്ല. തിരുവനന്തപുത്തെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത വീതി കൂട്ടണമെന്ന ആവശ്യം പല തടസ്സങ്ങൾ മൂലം നടക്കുന്നില്ല.