കെ.വി. ആനന്ദ്

(K. V. Anand എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ ഛായാഗ്രാഹകനും സംവിധായകനുമാണ് കെ.വി. ആനന്ദ് (ജനനം 1966).

കെ.വി. ആനന്ദ്
മൂവിബഫ് ഫസ്റ്റ് ക്ലാപ്പ് അവാർഡ് ചടങ്ങിൽ കെ.വി ആനന്ദ്, 2017
ജനനം (1966-10-30) 30 ഒക്ടോബർ 1966  (58 വയസ്സ്)
മരണം2020 ഏപ്രിൽ 30
തൊഴിൽഛായാഗ്രാഹകൻ
സംവിധായകൻ
സ്ഥാനപ്പേര്ISC

ജീവിതരേഖ

തിരുത്തുക

1966 ഒക്ടോബർ 30ന് ചെന്നൈയിൽ വെങ്കിടേശന്റെയും അനസൂയയുടെയും മകനായി ജനിച്ചു. ഡി. ജി വൈഷ്ണവ് കോളേജിൽ നിന്നും ബിരുദം നേടി.

ഫോട്ടോ ജേർണലിസ്റ്റായി

തിരുത്തുക

ഇന്ത്യ ടുഡേ, കൽകി തുടങ്ങിയ മാസികകളിലും പ്രമുഖ പത്രങ്ങളിലും ഫ്രീലാൻസ് ഫോട്ടോഗ്രാഫറായിരുന്നു. നിരവിധി പ്രമുഖരുടെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. നാളുകൾക്കകം ആനന്ദിന്റെ ചിത്രങ്ങൾ 200ൽ അധികം മാഗസിനുകളുടെ കവർ പേജിൽ വന്നു. പിന്നീട് ഇന്ത്യ ടുഡെയുടെ ഫോട്ടോ ജേർണലിസ്റ്റായി.

ഛായാഗ്രാഹകനായി

തിരുത്തുക

ഛായാഗ്രാഹകനായ പി.സി. ശ്രീറാമിന്റെ സഹ ഛായാഗ്രാഹകനായി തുടങ്ങി. സഹ ഛായാഗ്രാഹകനായി ഗോപുര വാസലിലേ, അമരൻ, മീര, ദേവർ മകൻ, തിരുടാ തിരുടാ തുടങ്ങിയ ചിത്രങ്ങളിൽ ജോലി ചെയ്തു. തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആനന്ദായിരുന്നു. തന്റെ അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്കാരം സ്വന്തമാക്കി. ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം കടൽ ദേശം ആണ്. പ്രിയദർശൻ, എസ്. ശങ്കർ എന്നിവരോടൊപ്പം ജോലി ചെയ്തു. തമിഴ്, തെലുഗു, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലായി 14 ചിത്രങ്ങളിൽ ഛായാഗ്രാഹകനായി ജോലി ചെയ്തു.

സംവിധായകനായി

തിരുത്തുക

ശ്രീകാന്ത്, ഗോപിക, പൃഥ്വിരാജ് എന്നിവർ അഭിനയിച്ച കനാ കണ്ടേൻ എന്ന തമിഴ് ചലച്ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. സൂര്യ, തമന്ന ഭാട്ടിയ എന്നിവർ അഭിനയിച്ച അയൺ ആണ് രണ്ടാമത്തെ ചിത്രം.[1] ഈ ചിത്രം വൻ വിജയമായി.[2] മികച്ച സംവിധായകനുള്ള എഡിസൺ അവാർഡ് ലഭിച്ചു. 2014ൽ രജനീകാന്ത് അഭിനയിക്കുന്ന ഒരു ചലച്ചിത്രം സംവിധാനം ചെയ്യുന്നത് കെ.വി. ആനന്ദാണ്.[3]

ചലച്ചിത്രങ്ങൾ

തിരുത്തുക

ഛായാഗ്രാഹകനായി

തിരുത്തുക
  • ശിവാജി , ദി ബോസ്
  • ചെല്ലമേ
  • ദ ലെജെന്റ് ഓഫ് ഭഗത് സിങ്
  • മുതൽവൻ
  • നേർക്കു നേർ
  • കാതൽ ദേശം
  • മിന്നാരം (1997)
  • തേന്മാവിൻ കൊമ്പത്ത് (1994)
  • ജോഷ് (ഹിന്ദി ചലച്ചിത്രം)

സംവിധായകനായി

തിരുത്തുക
Year Film Language Cast Notes
2005 കനാ കണ്ടേൻ തമിഴ് ശ്രീകാന്ത്, പൃഥ്വിരാജ്, ഗോപിക
2009 അയൺ തമിഴ് സൂര്യ, തമന്ന ഭാട്ടിയ, പ്രഭു, Akashdeep Saighal Nominated—Filmfare Award for Best Director – Tamil
2011 കോ തമിഴ് Jiiva, Ajmal Ameer, Karthika Nair, Piaa Bajpai Nominated—Filmfare Award for Best Director – Tamil
2012 മാട്രാൻ തമിഴ് Suriya, Kajal Aggarwal, Sachin Khedekar Nominated—SIIMA Award for Best Director
2014 അനേകൻ Tamil Dhanush, Amyra Dastur, Karthik Filming[4]

പുരസ്കാരങ്ങൾ

തിരുത്തുക
  • മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം (1995)
  • മികച്ച ഛായാഗ്രാഹകനുള്ള ഫിലിംഫെയർ പുരസ്കാരം
  1. http://www.behindwoods.com/features/Interviews/interview-5/kv-anand/index.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-08. Retrieved 2014-05-13.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-04. Retrieved 2014-05-13.
  4. Amyra Dastur to make Tamil debut with 'Anegan' – Yahoo Celebrity India Archived 2013-10-29 at the Wayback Machine.. In.omg.yahoo.com (31 August 2013). Retrieved on 13 May 2014.

പുറം കണ്ണികൾ

തിരുത്തുക
Interviews
"https://ml.wikipedia.org/w/index.php?title=കെ.വി._ആനന്ദ്&oldid=3988764" എന്ന താളിൽനിന്ന് ശേഖരിച്ചത്