കാർത്തിക നായർ
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Karthika Nair എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു മലയാളം, തമിഴ്, തെലുഗു ചലച്ചിത്ര അഭിനേത്രിയാണ് കാർത്തിക നായർ.
കാർത്തിക നായർ | |
---|---|
ജനനം | |
തൊഴിൽ | അഭിനേത്രി, മോഡൽ |
സജീവ കാലം | 2009 - മുതൽ |
ജീവിതരേഖ
തിരുത്തുകതമിഴ്, മലയാളം ചലച്ചിത്രനടി രാധയുടെ (നടി അംബികയുടെ സഹോദരി) മൂന്ന് മക്കളിൽ മുതിർന്നയാളാണ് കാർത്തിക. 2009 - ൽ ജോഷ് എന്ന തെലുഗു ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മുംബൈയിലെ പോഡാർ ഇന്റർനാഷണൽ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഇപ്പോൾ ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ ഡിഗ്രി വിദ്യാഭ്യാസം നടത്തി വരുന്നു[1]. 2011 - ൽ കോ എന്ന തമിഴ് ചലച്ചിത്രത്തിൽ അഭിനയിച്ചു. ലെനിൻ രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന മകരമഞ്ഞ് എന്ന ചലച്ചിത്രത്തിലാണ് മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ ഛായാഗ്രാഹകൻ സന്തോഷ് ശിവനൊപ്പമാണ് കാർത്തിക അഭിനയിക്കുന്നത്[2].
അഭിനയിച്ച ചലച്ചിത്രങ്ങൾ
തിരുത്തുകവർഷം | ചലച്ചിത്രം | കഥാപാത്രം | ഭാക്ഷ | കുറിപ്പ് |
---|---|---|---|---|
2009 | ജോഷ് | വിദ്യ | തെലുഗു | |
2010 | മകരമഞ്ഞ് | അഞ്ജലി ഭായ് , ഉർവശി |
മലയാളം | |
2011 | കോ | രേണുക നാരായണൻ | തമിഴ് |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകKarthika Nair എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.