കെ.കെ. രാമചന്ദ്രൻ
അധ്യാപകനും സംസ്ഥാന ആരോഗ്യ, ഭക്ഷ്യവകുപ്പ് മുൻ മന്ത്രിയും കോഴിക്കോട് ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നു[3] കെ.കെ. രാമചന്ദ്രൻ മാസ്റ്റർ (1936- 2021)
കെ.കെ. രാമചന്ദ്രൻ | |
---|---|
നിയമസഭാംഗം | |
ഓഫീസിൽ 1991,1996,2001 | |
മുൻഗാമി | എം.പി. വീരേന്ദ്രകുമാർ |
പിൻഗാമി | എം.വി. ശ്രേയാംസ് കുമാർ |
മണ്ഡലം | കൽപ്പറ്റ |
നിയമസഭാംഗം | |
ഓഫീസിൽ 1980,1982,1987 | |
പിൻഗാമി | കെ.സി. റോസക്കുട്ടി |
മണ്ഡലം | സുൽത്താൻ ബത്തേരി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 11 ഡിസംബർ 1936 കൂത്തുപറമ്പ്, കണ്ണൂർ |
മരണം | 7 ജനുവരി 2021[1] കോഴിക്കോട് |
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് (ഐ) |
പങ്കാളി | പത്മിനി |
കുട്ടികൾ | 3 Sons |
As of 08 January, 2021 ഉറവിടം: [കേരള നിയമസഭ [2]] |
ജീവിതരേഖ
തിരുത്തുകകണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് താലൂക്കിലെ ചൊക്ലി ഗ്രാമത്തിൽ നാരായണൻ നമ്പ്യാരുടെയും രുഗ്മിണിയമ്മയുടെയും മകനായി 1936 ഡിസംബർ പതിനൊന്നിന് ജനിച്ചു. എസ്.എസ്.എൽ.സിക്ക് ശേഷം ടി.ടി.സി പൂർത്തിയാക്കി. അധ്യാപകനായി ജീവിതമാരംഭിച്ചെങ്കിലും പിന്നീട് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. [4][5] 2021 ജനുവരി 7ന് ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട്ട് വച്ച് അന്തരിച്ചു.[6]
രാഷ്ട്രീയ ജീവിതം
തിരുത്തുകമലബാറിലെ കോൺഗ്രസിൻ്റെ കരുത്തനായ നേതാവായിരുന്നു രാമചന്ദ്രൻ മാസ്റ്റർ. 1954-ൽ യൂത്ത് കോൺഗ്രസിൻ്റെ നെടുമ്പ്രം വില്ലേജ് കമ്മറ്റി സെക്രട്ടറിയായിട്ടായിരുന്നു രാഷ്ട്രീയ പ്രവേശനം.
1957-ൽ ബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി. അധ്യാപക ജീവിതം തുടർന്നു എങ്കിലും 1979-ൽ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിനു വേണ്ടി അധ്യാപക ജോലി രാജിവച്ചു.
1969 മുതൽ 1974 വരെ വയനാട് ഉൾക്കൊള്ളുന്ന അവിഭക്ത ജില്ലയായിരുന്ന കോഴിക്കോട് ഡിസിസിയുടെ സെക്രട്ടറിയായ രാമചന്ദ്രൻ മാസ്റ്റർ പിന്നീട് 1978-ൽ കോൺഗ്രസ് പിളർന്നപ്പോൾ ലീഡർ കെ. കരുണാകരനൊപ്പം (ഐ) ഗ്രൂപ്പിൽ ഉറച്ചുനിന്നു.
1988-ൽ കെ. മുരളീധരൻ്റെ രാഷ്ട്രീയ പ്രവേശനത്തോടെ ലീഡർ കെ.കരുണാകരനുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടർന്ന് രാമചന്ദ്രൻ മാസ്റ്റർ (ഐ) ഗ്രൂപ്പ് ഉപേക്ഷിച്ച് (എ) ഗ്രൂപ്പിൻ്റെ നേതാവായി.[7]
1970-1971 കാലത്ത് കെപിസിസി അംഗമായും കെപിസിസിയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
1980-ൽ സുൽത്താൻ ബത്തേരിയിൽ നിന്ന് ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1980-ൽ കോഴിക്കോട് ഡിസിസി പ്രസിഡൻറായ രാമചന്ദ്രൻ മാസ്റ്റർ 1984-ൽ കെപിസിസി ജനറൽ സെക്രട്ടറിയായി. പിന്നീട് 1982-ലും 1987-ലും സുൽത്താൻ ബത്തേരിയിൽ നിന്ന് തന്നെ വീണ്ടും എം.എൽ.എ ആയി.
1991-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കൽപ്പറ്റയിൽ നിന്നു നിയമസഭ അംഗമായ മാസ്റ്റർ 1996-ലും 2001-ലും വീണ്ടും കൽപ്പറ്റയിൽ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1995-1996-ലെ എ.കെ. ആൻറണി മന്ത്രിസഭയിലെ ഭക്ഷ്യം, പൊതുവിതരണ വകുപ്പ് മന്ത്രിയായും 2004-2006-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.
2006-ൽ കൽപ്പറ്റയിൽ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചു എങ്കിലും ജനതാദളിലെ എം.വി. ശ്രേയാംസ് കുമാറിനോട് പരാജയപ്പെട്ടു.[8]
2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർക്കെതിരെ പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കി. പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തിയെങ്കിലും സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
2006 | കൽപ്പറ്റ നിയമസഭാമണ്ഡലം | എം.വി. ശ്രേയാംസ് കുമാർ | ജെ.ഡി.എസ്, എൽ.ഡി.എഫ്. | കെ.കെ. രാമചന്ദ്രൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
2001 | കൽപ്പറ്റ നിയമസഭാമണ്ഡലം | കെ.കെ. രാമചന്ദ്രൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കെ.കെ. ഹംസ | ജെ.ഡി.എസ്, എൽ.ഡി.എഫ്. |
1996 | കൽപ്പറ്റ നിയമസഭാമണ്ഡലം | കെ.കെ. രാമചന്ദ്രൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ജൈനേന്ദ്ര കല്പറ്റ | ജനതാ ദൾ, എൽ.ഡി.എഫ്. |
1991 | കൽപ്പറ്റ നിയമസഭാമണ്ഡലം | കെ.കെ. രാമചന്ദ്രൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കെ.കെ. ഹംസ | ജനതാദൾ, എൽ.ഡി.എഫ്. |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ https://www.mathrubhumi.com/news/kerala/former-minister-kk-ramachandran-master-passed-away-1.5338586
- ↑ http://www.niyamasabha.org/codes/members/m39.htm
- ↑ https://indianexpress.com/article/india/congress-leader-k-k-ramachandran-master-dies-7136786/
- ↑ http://www.niyamasabha.org/codes/members/m557.htm
- ↑ https://www.madhyamam.com/kerala/former-minister-kk-ramachandran-master-passed-away-693046
- ↑ "മുൻ മന്ത്രി കെ.കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു" (in ഇംഗ്ലീഷ്). Retrieved 2021-01-07.
- ↑ https://www.manoramanews.com/news/kerala/2021/01/07/former-minister-kk-ramachandran-passes-away.html
- ↑ https://www.thehindu.com/news/national/kerala/kk-ramachandran-dead/article33523483.ece
- ↑ http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.