ജോയൽ ഗാർണർ

(Joel Garner എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജോയൽ ഗാർനർ ( ജനനം 16 ഡിസംബർ 1952) ബിഗ്‌ ജോയൽ, ബിഗ്‌ ബേർഡ് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന വെസ്റ്റ്‌ഇൻഡീസ് ക്രിക്കറ്റ് കളിക്കാരൻ ആയിരുന്നു. എഴുപതുകളിലും എൺപതുകളുടെ ആദ്യപാദങ്ങളിലും അജയ്യരായി നിലനിന്നിരുന്ന വെസ്റ്റ്‌ഇൻഡീസ് ക്രിക്കറ്റ് ടീമിന്റെ പ്രധാന ഫാസ്റ്റ് ബൌളർ ആയിരുന്നു ഗാർനർ .[1]

Joel Garner
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Joel Garner
ജനനം (1952-12-16) 16 ഡിസംബർ 1952  (71 വയസ്സ്)
Christ Church, Barbados
വിളിപ്പേര്Big Bird
ഉയരം6 ft 8 in (2.03 m)
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight arm fast
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 160)18 February 1977 v Pakistan
അവസാന ടെസ്റ്റ്15 March 1987 v New Zealand
ആദ്യ ഏകദിനം (ക്യാപ് 21)16 March 1977 v Pakistan
അവസാന ഏകദിനം28 March 1987 v New Zealand
പ്രാദേശിക തലത്തിൽ
വർഷംടീം
1975–1987Barbados
1977–1986Somerset
1982–1983South Australia
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 58 98 214 256
നേടിയ റൺസ് 672 239 2,964 1,023
ബാറ്റിംഗ് ശരാശരി 12.44 9.19 16.74 11.75
100-കൾ/50-കൾ 0/1 0/0 1/8 0/1
ഉയർന്ന സ്കോർ 60 37 104 59*
എറിഞ്ഞ പന്തുകൾ 13,169 5,330 39,829 13,359
വിക്കറ്റുകൾ 259 146 881 397
ബൗളിംഗ് ശരാശരി 20.98 18.84 18.53 16.61
ഇന്നിംഗ്സിൽ 5 വിക്കറ്റ് 7 3 48 10
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 7 n/a
മികച്ച ബൗളിംഗ് 6/56 5/31 8/31 6/29
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 42/– 30/– 129/– 71/–
ഉറവിടം: Cricinfo, 13 September 2009

ആറടി എട്ടിഞ്ച് ഉയരമുള്ള ഗാർനറുടെ പന്തുകൾ എതിർ ടീമിന്റെ പേടിസ്വപ്നം ആയിരുന്നു. ഗാർണരെ കൂടാതെ മൈക്കൽ ഹോൾഡിംഗ്,ആൻഡി റോബർട്ട്സ്, കോളിൻ ക്രോഫ്റ്റ്,മാൽകം മാർഷൽ തുടങ്ങിയവർ ഉൾപ്പെട്ടിരുന്ന വെസ്റ്റ്‌ ഇൻഡീസ് ടീം ആ കാലഘട്ടത്തിൽ പതിനഞ്ച് വർഷം ഒരു ടെസ്റ്റ്‌ പരമ്പര പോലും തോറ്റിരുന്നില്ല.

1977-1987 വർഷങ്ങളിൽ 58 ടെസ്റ്റ്‌ മത്സരങ്ങൾ കളിച്ച ഗാർനർ 259 വിക്കറ്റുകൾ നേടി. 20 റൺ ശരാശരി മാത്രം വിട്ടുകൊടുത്താണ് ഇത്രയും വിക്കറ്റുകൾ നേടിയത്. ഏകദിന മത്സരങ്ങളിൽ ഗാർനർ അതിലും മികച്ച പ്രകടനമായിരുന്നു നടത്തിയത്. 98 കളികളിൽ നിന്നായി 146 വിക്കറ്റുകൾ . അതിമാരകമായ യോർക്കറുകൾ എറിയുന്നതിലും മികച്ച ബൌൺസറുകൾ എറിയുന്നതിലും ഗാർനർ വിദഗ്ദ്ധൻ ആയിരുന്നു. 20 റൺസിൽ താഴെ ശരാശരി മാത്രം വിട്ടുകൊടുത്ത് 100 ൽ അധികം വിക്കറ്റുകൾ നേടിയ ഒരേ ഒരു ബൌളർ ഗാർനർ ആണ്.

1979 ക്രിക്കറ്റ് വേൾഡ്കപ്പ്‌ ഫൈനലിൽ ഇംഗ്ലണ്ട് നു എതിരെ 39 റൺസിനു അഞ്ച് വിക്കറ്റ് നേടിയതാണ് ലോകകപ്പ്‌ ഫൈനലുകളിൽ ഇതുവരെയുള്ള ഒരു ബൌളറുടെ മികച്ച പ്രകടനം. അത് ഗാർനറുടെ ആയിരുന്നു.

International record തിരുത്തുക

Test 5 wicket hauls തിരുത്തുക

# Figures Match Opponent Venue City Country Year
1 6/56 13   ന്യൂസിലൻഡ് Eden Park Auckland New Zealand 1980
2 5/56 28   ഓസ്ട്രേലിയ Adelaide Oval Adelaide Australia 1982
3 6/75 33   ഓസ്ട്രേലിയ Bourda Georgetown Guyana 1984
4 6/60 34   ഓസ്ട്രേലിയ Queen's Park Oval Port of Spain Trinidad 1984
5 5/63 36   ഓസ്ട്രേലിയ Antigua Recreation Ground St. John's Antigua 1984
6 5/55 38   ഇംഗ്ലണ്ട് Edgbaston Cricket Ground Birmingham England 1984
7 5/51 57   ന്യൂസിലൻഡ് Basin Reserve Wellington New Zealand 1987

ODI 5 wicket hauls തിരുത്തുക

# Figures Match Opponent Venue City Country Year
1 5/38 6   ഇംഗ്ലണ്ട് Lord's London England 1979
2 5/31 48   ഓസ്ട്രേലിയ Melbourne Cricket Ground Melbourne Australia 1984
3 5/47 86   ഇംഗ്ലണ്ട് WACA Ground Perth Australia 1987

അന്താരാഷ്ട്ര അവാർഡുകൾ തിരുത്തുക

One Day International cricket തിരുത്തുക

മാൻ ഓഫ് ദ മാച്ച് അവാർഡ് തിരുത്തുക

S No Opponent Venue Date Match Performance Result
1 Australia Melbourne Cricket Ground, Melbourne 12 February 1984 10-1-35-5, 1 ct. ; DNB   West Indies won by 6 wickets.[2]
2 Australia Adelaide Oval, Adelaide 27 January 1984 10-3-17-3 ; DNB   West Indies won by 6 wickets.[3]
3 New Zealand Queen's Park Oval, Port of Spain 17 April 1985 6-1-10-4 ; DNB   West Indies won by 10 wickets.[4]
4 India Sharjah Cricket Stadium, Sharjah 22 November 1985 9-4-11-2, 1 Ct. ; DNB   West Indies won by 8 wickets.[5]
5 England Queen's Park Oval, Port of Spain 31 March 1986 9-1-22-3 ; DNB   West Indies won by 8 wickets.[6]

അവലംബം തിരുത്തുക

  1. "MPC rewards Barbados under-15 cricketers". Caribbean Sports Network. 26 March 2010. Retrieved 5 July 2011.
  2. "1983-1984 Benson & Hedges World Series Cup - 3rd Final - Australia v West Indies - Melbourne". HowStat. Retrieved 19 November 2016.
  3. "1984-1985 Benson & Hedges World Series Cup - 12th Match - Australia v West Indies - Adelaide". HowStat. Retrieved 19 November 2016.
  4. "1984-1985 West Indies v New Zealand - 4th Match - Port-Of-Spain, Trinidad". HowStat. Retrieved 19 November 2016.
  5. "1985-1986 Rothmans Sharjah Cup - 3rd Match - India v West Indies - Sharjah". HowStat. Retrieved 19 November 2016.
  6. "1985-1986 West Indies v England - 4th Match - Port-Of-Spain, Trinidad". HowStat. Retrieved 19 November 2016.

പുറം കണ്ണികൾ തിരുത്തുക

  • ജോയൽ ഗാർണർ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.
  • ജോയൽ ഗാർണർ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=ജോയൽ_ഗാർണർ&oldid=4017024" എന്ന താളിൽനിന്ന് ശേഖരിച്ചത്