ക്വീൻസ് പാർക്ക് ഓവൽ
(Queen's Park Oval എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ട്രിനിഡാഡ് ടൊബാഗോയുടെ തലസ്ഥാനമായ പോർട്ട് ഓഫ് സ്പെയ്നിൽ സ്ഥിതി ചെയ്യുന്ന ഒരു സ്പോർട്സ് സ്റ്റേഡിയമാണ് ക്വീൻസ് പാർക്ക് ഓവൽ. ക്വീൻസ് പാർക്ക് ക്രിക്കറ്റ് ക്ലബിന്റെ ഉടമസ്ഥതയിലുള്ള ഈ സ്റ്റേഡിയം നിലവിൽ വെസ്റ്റ് ഇൻഡീസിലെ ഏറ്റവും ശേഷിയുള്ള സ്റ്റേഡിയമാണ്. 18000 പേരേ ഒരേ സമയം ഈ സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്നതാണ്[1]. ഏറ്റവുമധികം ടെസ്റ്റ് മൽസരങ്ങൾക്ക് ആതിഥേയത്വം വഹിച്ച കരീബിയൻ സ്റ്റേഡിയവും ക്വീൻസ് പാർക്ക് ഓവലാണ്. 2007 ക്രിക്കറ്റ് ലോകകപ്പ്, 2010 ട്വന്റി20 ലോകകപ്പ് എന്നീ ടൂർണ്ണമെന്റുകൾക്കും ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്[2]. ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ കരീബിയൻ പ്രീമിയർ ലീഗിൽ ട്രിനിഡാഡ് ടൊബാഗോ റെഡ് സ്റ്റീൽ ടീമിന്റെ ഹോം ഗ്രൗണ്ടാണിത്[3].
ഗ്രൗണ്ടിന്റെ വിവരണം | |
---|---|
സ്ഥാനം | പോർട്ട് ഓഫ് സ്പെയിൻ, ട്രിനിഡാഡ് ടൊബാഗോ |
സ്ഥാപിതം | 1896 |
ഇരിപ്പിടങ്ങളുടെ എണ്ണം | 20,000 |
ഉടമ | ക്വീൻസ് പാർക്ക് ക്രിക്കറ്റ് ക്ലബ് |
End names | |
ബ്രയാൻ ലാറ പവലിയൻ എൻഡ് മീഡിയ സെന്റർ എൻഡ് | |
അന്തർദ്ദേശീയ വിവരങ്ങൾ | |
ആദ്യ ടെസ്റ്റ് | 1–6 ഫെബ്രുവരി 1930: വെസ്റ്റ് ഇൻഡീസ് v ഇംഗ്ലണ്ട് |
അവസാന ടെസ്റ്റ് | 16–20 ജൂൺ 2014: വെസ്റ്റ് ഇൻഡീസ് v ന്യൂസിലൻഡ് |
ആദ്യ ഏകദിനം | 9 മാർച്ച് 1983: വെസ്റ്റ് ഇൻഡീസ് v ഇന്ത്യ |
അവസാന ഏകദിനം | 11 ജൂലൈ 2013: ഇന്ത്യ v ശ്രീലങ്ക |
ആദ്യ അന്താരാഷ്ട്ര ടി20 | 15 മാർച്ച് 2009: വെസ്റ്റ് ഇൻഡീസ് v ഇംഗ്ലണ്ട് |
അവസാന അന്താരാഷ്ട്ര ടി20 | 4 June 2011: വെസ്റ്റ് ഇൻഡീസ് v ഇന്ത്യ |
Domestic team information | |
ട്രിനിഡാഡ് ടൊബാഗോ ക്രിക്കറ്റ് ടീം (1869 – present) റെഡ് സ്റ്റീൽ (2013 – present) | |
As of 2 ഡിസംബർ 2015 Source: Cricinfo |
അവലംബം
തിരുത്തുക- ↑ http://www.guardian.co.tt/sport/2015-07-28/bonus-steel
- ↑ Bangladesh teenagers send India crashing, from ABC sport, retrieved 18 March 2007
- ↑ http://www.espncricinfo.com/caribbean-premier-league-2015/engine/match/857767.html
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- ക്വീൻസ് പാർക്ക് ഓവൽ സ്റ്റേഡിയത്തെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക് ഇൻഫോയിൽനിന്നും
- ക്വീൻസ് പാർക്ക് ഓവൽ സ്റ്റേഡിയത്തെക്കുറിച്ചുള്ള വിവരങ്ങൾ from ക്രിക്ക് ആർക്കൈവിൽനിന്നും