ഇരുവഞ്ഞിപ്പുഴ

(Iruvanjippuzha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചാലിയാറിന്റെ പ്രധാന പോഷക നദികളിൽ ഒന്നായ[1] ഇരുവഴിഞ്ഞിപ്പുഴ കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമങ്ങങ്ങളിലൂടെ ഒഴുകി ചാലിയാറിൽ ചേരുന്നു. മുൻകാലങ്ങളിൽ[അവലംബം ആവശ്യമാണ്] ഇരുവഞ്ഞിപ്പുഴ[2] എന്നായിരുന്നു ഈ നദി വിളിക്കപ്പെട്ടിരുന്നത്. കാലപ്രവാഹത്തിൽ പേരിനും രൂപമാറ്റം സംഭവിച്ചു[അവലംബം ആവശ്യമാണ്]. വെള്ളരിമലയിൽ നിന്നുമാണ് പുഴയുടെ ആരംഭം. ഇരുവഞ്ഞിയുടെ പാതയോരത്തെ പ്രധാന ജനവാസ കേന്ദ്രവും അങ്ങാടിയുമാണ് മുക്കം[3].

ഇരുവഴിഞ്ഞിപ്പുഴ
ഇരുവഞ്ഞിപ്പുഴ, ഇരുവഴിഞ്ഞി
രാജ്യം India
സംസ്ഥാനം കേരളം
Region ഏഷ്യ
പോഷക നദികൾ
 - ഇടത് ചാലിപ്പുഴ
പട്ടണം ആനക്കാം പൊയിൽ
തിരുവമ്പാടി മുക്കം
Coordinates 11°23′0.82″N 76°0′22″E / 11.3835611°N 76.00611°E / 11.3835611; 76.00611

Kumaraneloor കൊടിയത്തൂർ
ചേന്ദമംഗല്ലൂർ ചെറുവാടി

സ്രോതസ്സ് കക്കാടം പൊയിൽ
 - സ്ഥാനം പശ്ചിമഘട്ടം, കേരളം, ഇന്ത്യ
 - നിർദേശാങ്കം 11°16′4.50″N 75°58′42.61″E / 11.2679167°N 75.9785028°E / 11.2679167; 75.9785028
അഴിമുഖം
 - സ്ഥാനം ചാലിയാർ നദി, India
 - ഉയരം 0 മീ (0 അടി)
നീളം 50 കി.മീ (0 മൈ) approx.

ആനക്കാംപൊയിൽ,തിരുവമ്പാടി,കൊടിയത്തൂർ,ചേന്നമംഗലൂർ,ചെറുവാടി എന്നീ ഗ്രാമങ്ങളും മുക്കം പട്ടണവും ഇരുവഞ്ഞിപ്പുഴയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്.

മണൽ ഖനനം ഈ പുഴയ്ക്ക് നാശമുണ്ടാക്കുന്നുണ്ട് എന്നാരോപണമുണ്ട് [4]. പുഴ ചുരുങ്ങുന്ന രീതിയിലുള്ള വയൽ നികത്തലും[5], തീരത്തെ മാലിന്യനിക്ഷേപവും[6][7] പുഴയ്ക്ക് ഭീഷണിയാകുന്നുണ്ട്. ചാലിയാർ പുഴയിലെ കവണക്കല്ലിലുള്ള റെഗുലേറ്റർ കം ബ്രിഡ്ജിനെ സംബന്ധിച്ച് അനുകൂലവും[2] പ്രതികൂലവുമായ[8][9] വാദങ്ങൾ ഉണ്ടാകുന്നുണ്ട്.

ഇരുവഴിഞ്ഞിപ്പുഴ

ചെറുവാടിക്കടുത്ത് കൂളിമാട് എന്നസ്ഥലത്താണ് ഇരുവഴിഞ്ഞിപ്പുഴ ചാലിയാറിൽ വന്നുചേരുന്നത്. ചാലിപ്പുഴയാണ് ഇരുവഞ്ഞിപ്പുഴയുടെ പോഷകനദി. തിരുവമ്പാടി നഗരത്തിനു ഏകദേശം മൂന്നു കിലോമീറ്റർ വടക്കുഭാഗത്തായി ചാലിപ്പുഴ ഇരുവഞ്ഞിപ്പുഴയുമായി ചേരുന്നു.മറ്റു കൈവഴികളാണ് മുത്തപ്പൻപുഴ, ഉളിങ്ങാപ്പുഴ, കാറമൂല പുഴ എന്നിവ. പ്രശസ്തമായ തുഷാരഗിരി വെള്ളച്ചാട്ടംചാലിപ്പുഴയിലാണ്.

ആനക്കാംപൊയിൽ, തിരുവമ്പാടി, മുക്കം, കൊടിയത്തൂർ, ചേന്നമംഗലൂർ, ചെറുവാടി എന്നീ ഗ്രാമങ്ങൾ ഇരുവഞ്ഞിപ്പുഴയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്.

സവിശേഷതകൾ

തിരുത്തുക

വേലിയേറ്റസമയത്ത് ചാലിയാറിൽ നിന്ന് ഇരുവഴിഞ്ഞിപ്പുഴയിലേയ്ക്ക് വെള്ളം കയറാറുണ്ട്. ചാലിയാറിനോടടുത്ത ഭാഗത്ത് ഈ സമയത്ത് ഒഴുക്കിന്റെ ദിശയും മാറും. മഴക്കാലത്ത് പുഴ കരകവിഞ്ഞൊഴുകി ചേന്ദമംഗല്ലൂർ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടാവുക സാധാരണമായിരുന്നു[1]. 2012-ൽ ഉരുൾപൊട്ടലിനെത്തുടർന്നും ഇവിടെ വെ‌ള്ളപ്പൊക്കമുണ്ടായിരുന്നു[10]

സംസ്കാരത്തിൽ

തിരുത്തുക
  1. 1.0 1.1 സിഎംആർഓൺവെബ്.കോം ഇരുവഴിഞ്ഞിപ്പുഴ കവിഞ്ഞൊഴുകുമ്പോൾ: ഒ. അബ്ദുല്ല ശേഖരിച്ചത്: 2013 ഫെബ്രുവരി 4
  2. 2.0 2.1 മാതൃഭൂമി.കോം Archived 2010-12-30 at the Wayback Machine. റെഗുലേറ്റർ കം ബ്രിഡ്ജിനെതിരെയുള്ള വാദങ്ങൾ തെറ്റ് -ഇരുവഞ്ഞി സംരക്ഷണ സമിതി; പ്രസിദ്ധീകരിച്ചത്: 2010 ഡിസംബർ 25; ശേഖരിച്ചത് 2013 ഫെബ്രുവരി 5
  3. മുക്കം പഞ്ചായത്ത് Archived 2016-03-04 at the Wayback Machine. ശേഖരിച്ചത് 2013 ഫെബ്രുവരി 4
  4. 4.0 4.1 ഇൻഡ്യാവിഷൻ ടി.വി. കോം[പ്രവർത്തിക്കാത്ത കണ്ണി] പൊറ്റക്കാടിന്റെ നായിക ഇരുവഴിഞ്ഞിപ്പുഴ വറ്റുന്നു. പ്രസിദ്ധീകരിച്ചത്: 2012 ഒക്റ്റോബർ 17 ശേഖരിച്ചത്: 2013 ഫെബ്രുവരി 4
  5. മാതൃഭൂമി.കോം[പ്രവർത്തിക്കാത്ത കണ്ണി] കുന്ന് കുഴിച്ചു വയൽ മൂടുന്നു: കെ.പി. ഷൗക്കത്തലി പ്രസിദ്ധീകരിച്ചത്: 2011 ഏപ്രിൽ 18, ശേഖരിച്ചത്: 2013 ഫെബ്രുവരി 4
  6. തേജസ്‌ന്യൂസ്.കോം[പ്രവർത്തിക്കാത്ത കണ്ണി] ഇരുവഴിഞ്ഞി മാലിന്യമുക്തമാവാൻ പ്രക്ഷോഭം ഊർജ്ജിതമാകുന്നു. പ്രസിദ്ധീകരിച്ചത്: 2010 നവംബർ 30: ശേഖരിച്ചത്: 2013 ഫെബ്രുവരി 4
  7. മാദ്ധ്യമം.കോം[പ്രവർത്തിക്കാത്ത കണ്ണി] മാലിന്യം അടിഞ്ഞുകൂടുന്നു; ഇരുവഴിഞ്ഞിപ്പുഴയും നാശത്തിലേക്ക്; പ്രസിദ്ധീകരിച്ചത് 2012 നവംബർ 24; ശേഖരിച്ചത്: 2013 ഫെബ്രുവരി 4
  8. മാതൃഭൂമി.കോം[പ്രവർത്തിക്കാത്ത കണ്ണി] കവണക്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ അശാസ്ത്രീയ ഉപയോഗം അവസാനിപ്പിക്കണം; പ്രസിദ്ധീകരിച്ചത് 2012 ജനുവരി 17; ശേഖരിച്ചത് 2013 ഫെബ്രുവരി 5:
  9. മാതൃഭൂമി.കോം[പ്രവർത്തിക്കാത്ത കണ്ണി] ചാലിയാർ തീരത്തെ കർഷകപ്രശ്‌നം ജില്ലാ പഞ്ചായത്ത് യോഗത്തിലും; പ്രസിദ്ധീകരിച്ചത്: 2010 ഡിസംബർ 31; ശേഖരിച്ചത്: 2013 ഫെബ്രുവരി 5
  10. ഡൂൾന്യൂസ്.കോം ഉളിക്കലിൽ വീണ്ടും ഉരുൾപൊട്ടൽ: മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ആറായി ; പ്രസിദ്ധീകരിച്ചത്: 2012 ഓഗസ്റ്റ് 7; ശേഖരിച്ചത്: 2013 ഫെബ്രുവരി 4
  11. 11.0 11.1 വേഡ്പ്രസ്സ്.കോം ഇരുവഴിഞ്ഞിപ്പുഴ വീണ്ടും സിനിമയിലേക്ക്….
  12. മാതൃഭൂമി.കോം ബുക്ക്സ്[പ്രവർത്തിക്കാത്ത കണ്ണി] ഓർമയുടെ ചുവരിൽ എസ്.കെ. വരച്ചത്‌: എം.ടി. വാസുദേവൻ നായർ തീയതി: 2011 ഓറ്റസ്റ്റ് 5 ശേഖരിച്ചത്: 2013 ഫെബ്രുവരി 4
"https://ml.wikipedia.org/w/index.php?title=ഇരുവഞ്ഞിപ്പുഴ&oldid=3801746" എന്ന താളിൽനിന്ന് ശേഖരിച്ചത്