ചെറുവാടി

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

11°16′0″N 76°0′0″E / 11.26667°N 76.00000°E / 11.26667; 76.00000 കോഴിക്കോട് ജില്ലയിലെ തെക്കുകിഴക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ചെറുവാടി. ചാലിയാർ, ഇരുവഴിഞ്ഞിപ്പുഴ എന്നീ പുഴകളാൽ ഇവിടം ചുറ്റപ്പെട്ടിരിക്കുന്നു. കൊച്ചു പൂന്തോട്ടം എന്ന മലയാള വാക്കിൽ നിന്നാണ് ഈ പേർ ഉണ്ടായതെന്ന് കരുതപ്പെടുന്നു[1]. പ്രദേശവാസികളിൽ ഭൂരിഭാഗവും ഇസ്ലാം മത വിശ്വാസികളാണ് കൂടാതെ ഹൈന്ദവ വിശ്വാസികളുമുണ്ട്. ഗ്രാമീണ ചന്ത ഗ്രാമത്തെ പഴയ കാലത്ത് പ്രശസ്തമാക്കിയിരുന്നു.[അവലംബം ആവശ്യമാണ്]

ചെറുവാടി
Map of India showing location of Kerala
Location of ചെറുവാടി
ചെറുവാടി
Location of ചെറുവാടി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോഴിക്കോട്
ഏറ്റവും അടുത്ത നഗരം മുക്കം, മാവൂർ
ലോകസഭാ മണ്ഡലം വയനാട്
സാക്ഷരത 95%%
സമയമേഖല IST (UTC+5:30)
കോഡുകൾ

ചരിത്രം

തിരുത്തുക

മദ്ധ്യ കാലഘട്ടത്തോടെയാണ്‌ ചെറുവാടിയുടെ ചരിത്രം രേഖപ്പെടുത്തിക്കാണുന്നത്. പല്ലവനാട് രാജവംശത്തിലെ പന്നിക്കോട് അംശത്തിൽ ഉൾപ്പെട്ട ഗ്രാമമായിരുന്നു. ഫ്യൂഡലിസത്തിന്റെ മലബാറിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു. തിർ‌ക്കളയൂർ ക്ഷേത്രത്തിന് ഏറെ ഭൂമിയുണ്ടായിരുന്നതായി പറയപ്പെടുന്നു. മദ്ധ്യ കലഘട്ടത്തിൽ തന്നെ മുസ്ലിംകളുടെ ആവാസമുണ്ടായിരുന്നു. അവർ കുടിയേറിയതാണോ പരിവർത്തനം ചെയ്തതാണോയെന്ന് കൃത്യമായ വിവരം ലഭ്യമല്ല. മുസ്ലിംകളാണു ഇവിടത്തെ ആദ്യകാല കുടിയേറ്റക്കാർ എന്നും അഭിപ്രായമുണ്ട്.

താമരശ്ശേരി ചുരമിറങ്ങി കോഴിക്കോട്ടേക്ക് പുറപ്പെട്ട ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാരുടെ കണ്ണു വെട്ടിച്ചു ചെറുവാടിയിലെത്തി പുഴയോരത്ത് സത്രം കെട്ടി ബോട്ടിൽ ഫറോക്ക് പേട്ടയിലേക്ക് പോവാറുണ്ടായിരുന്നു. മറ്റു സ്ഥലങ്ങളെപ്പോലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടതാണ്‌ ചെറുവാടിയുടെയും ചരിത്രം. തിക്കലയൂർ അമ്പലവും പുതിയോത്ത് മസ്ജിദു മാണ്‌ ആദ്യ കാല ആരാധനാലയങ്ങൾ. രണ്ടിന്റെയും ഉത്ഭവത്തെ ക്കുറിച്ച് കൃത്യ വിവരമില്ല. പൊന്നാനിയിൽ നിന്നും അനുഗ്രഹിച്ചു വിട്ട മുസ്ലിയാരകത്ത് ലവക്കുട്ടിയാണ് ആദ്യ ഖാസി. 1857-നു ശേഷം ബ്രിട്ടീഷുകാർക്ക് നല്ല ആധിപത്യമായി. ലോകത്ത് ആദ്യമായി ബ്രിട്ടീഷുകാർ ബോംബ് പരീക്ഷിച്ചത് ഇവിടെയാണെന്ന് വില്യം ലോഗൻ രേഖപ്പെടുത്തുന്നു.[അവലംബം ആവശ്യമാണ്] 1921-ലെ ഖിലാഫത്ത് പോരാട്ടം രൂക്ഷമായി നടന്ന സ്ഥലങ്ങളിൽ ഒന്നാണിവിടം. കട്ടയാട്ട് ഉണ്ണിമൊയിൻകുട്ടി അധികാരിപട്ടം രാജിവെച്ചു രക്തസാക്ഷ്യം വരിച്ചു.

ഭൂമിശാസ്ത്രം

തിരുത്തുക

പുഴയോരം, മലയോരം, ഇടപ്രദേശം എന്നിങ്ങനെ മൂന്നു തലങ്ങൾ ആയിട്ടാണ്‌ ഭൂമിയുടെ കിടപ്പ്. സാധാരണ മൂന്നു മാസക്കാലം തുടർച്ചയായി മഴ ലഭിക്കും. വർഷകാലത്ത് പുഴ വെള്ളം അധികരിച്ചു താഴ്ന്ന ഭാഗങ്ങളിലേക്ക് ഒഴുകും. വർഷത്തിൽ മൂന്നോ നാലോ പ്രവശ്യം വെള്ളപ്പൊക്കം ഉണ്ടാവും. ഉയർന്ന പ്രദേശങ്ങളിൽ തെങ്ങ്, കമുക്, റബ്ബർ എന്നിവ കൃഷി ചെയ്യുന്നു. താഴ്ന്ന ഭാഗത്ത് നെല്ലും കൃഷ് ചെയ്യുന്നു. പുഴയിൽ നിന്നുള്ള മണൽ ഇന്ന് വ്യാവസായികമായി ഉപയോഗിക്കുന്നു.

40% ജനങ്ങൾ ദാരിദ്ര രേഖയ്ക്ക് താഴെയാണ്‌. മുസ്ലിങ്ങളിൽ സുന്നി വിശ്വാസികൾ, ഹിന്ദുക്കളിൽ ഈഴവർ, പട്ടികവിഭാഗക്കാർ എന്നിവരാണ്‌ കൂടുതൽ. കൃഷിയാണ്‌ പ്രധാന സാമ്പത്തിക ഉറവിടം. മരക്കച്ചവടം ഒരു കാലത്ത് പ്രശസ്തമായിരുന്നു. ഇന്ന് ജനങ്ങൾ കൂടുതലും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്നു. പന്തു കളി, കാളപൂട്ട് തുങ്ങിയവയാണ്‌ പ്രധാന വിനോദം.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-15. Retrieved 2010-05-02.


"https://ml.wikipedia.org/w/index.php?title=ചെറുവാടി&oldid=3944267" എന്ന താളിൽനിന്ന് ശേഖരിച്ചത്