അഞ്ഞൂറ് രൂപ നോട്ട്

(Indian five hundred rupees note എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതീയ റിസർവ് ബാങ്ക് 1987 ൽ പുറത്തിറക്കിയ ഒരു ഇന്ത്യൻ കറൻസി നോട്ടാണ് അഞ്ഞൂറ് രൂപ നോട്ട്. ഇപ്പോൾ പ്രചാരത്തിലുള്ള 500 രൂപ നോട്ട് 2016 നവംബറിൽ നിലവിൽ വന്ന ഇന്ത്യൻ കറൻസി നോട്ടാണ്[2].

അഞ്ഞൂറ് ഇന്ത്യൻ രൂപ
(ഇന്ത്യ)
Value500
Width167 mm
Height73 mm
Security featuresSecure thread, latent image, micro-lettering, intaglio print, fluorescent ink, optically variable ink, watermark, and see through register.[1]
Years of printingഒക്ടോബർ 1987 - നവംബർ 2016
Obverse
Designമഹാത്മാഗാന്ധി
Design date2016
Reverse
Designചെങ്കോട്ട
Design date2016

2016 നവംബർ 8 ന് അർദ്ധരാത്രി മുതൽ നിലവിലുള്ള അഞ്ഞൂറു രൂപാ നോട്ടുകൾ റദ്ദാക്കിയതായും പകരം പുതിയ നോട്ടുകൾ 11 നവംബർ 2016 മുതൽ പ്രാബല്യത്തിൽ വരുമെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചു.

  • ഡിസംബർ 19, 2016 ൽ - 2016 നവംബറിൽ പുറത്തിറങ്ങിയ മഹാത്മാ ഗാന്ധി പുതിയ ശ്രേണി നോട്ടുകളുടെ തുടർച്ചയായി 'R' എന്ന ഇൻസെറ്റ് അക്ഷരത്തിൽ പുതിയ 500 രൂപ നോട്ട് പുറത്തിറകും എന്ന് റിസർവ് ബാങ്ക് അറിച്ചു[3].ഈ നോട്ടിന്റെ പുറകുവശത് 2016 എന്ന വർഷം അച്ചടിച്ചിട്ടുണ്ട്.
  • ഡിസംബർ 16, 2016 ൽ - 2016 നവംബറിൽ പുറത്തിറങ്ങിയ മഹാത്മാ ഗാന്ധി പുതിയ ശ്രേണി നോട്ടുകളുടെ തുടർച്ചയായി 'E' എന്ന ഇൻസെറ്റ് അക്ഷരത്തിന്റെ ഒപ്പം '*' കൂടിയ പുതിയ 500 രൂപ നോട്ട് പുറത്തിറകും എന്ന് റിസർവ് ബാങ്ക് അറിച്ചു[4]. സ്റ്റാർഓട് കൂടിയ 500 രൂപ ബാങ്ക് നോട്ടുകൾ ആദ്യമായി ഇറക്കി.
  • ഡിസംബർ 08, 2016 ൽ - 2016 നവംബറിൽ പുറത്തിറങ്ങിയ മഹാത്മാ ഗാന്ധി പുതിയ ശ്രേണി നോട്ടുകളുടെ തുടർച്ചയായി ഇൻസെറ്റ് അക്ഷരം ഇല്യാതെ പുതിയ 500 രൂപ നോട്ട് പുറത്തിറകും എന്ന് റിസർവ് ബാങ്ക് അറിച്ചു[5].ഈ നോട്ടിന്റെ പുറകുവശത് 2016 എന്ന വർഷം അച്ചടിച്ചിട്ടുണ്ട്.
  • നവംബർ 16, 2016 ൽ - മഹാത്മാ ഗാന്ധി പുതിയ ശ്രേണി നോട്ടുകളുടെ തുടർച്ചയായി 'L' എന്ന ഇൻസെറ്റ് അക്ഷരത്തിൽ പുതിയ 500 രൂപ നോട്ട് പുറത്തിറകും എന്ന് റിസർവ് ബാങ്ക് അറിച്ചു[6].

മഹാത്മാഗാന്ധി പുതിയ പരമ്പരയിലുള്ള നോട്ടുകൾ

തിരുത്തുക

രൂപകല്പന

തിരുത്തുക

മഹാത്മാഗാന്ധി പുതിയ സീരീസിലുള്ള ₹500 ബാങ്ക്നോട്ടിനു 156mm × 66 mm വലിപ്പമുണ്ട്. കല്ലു ചാര നിറമുള്ള നോട്ടീന്റെ പിൻഭാഗത് ഭാരതത്തിന്റെ ചെങ്കോട്ടയുടെ ചിത്രവും സ്വച്ഛ് ഭാരത്ടെ ലോഗോയും ആണ് ഉളളത്. നാണ്യമുഖത്ത് കാഴ്ചയില്ലാത്തവർക് നോട്ടിനെ തിരിച്ചറിയാനായി ബ്രെയിൽ ലിപിയിൽ മൂല്യം തടിച്ച ലിപിയിൽ കൊടുത്തിട്ടുണ്ട്. ഇത് കൂടാതെ അഞ്ച് കോണീയ ബ്ലീഡ് ലൈനുകൾ ഇടത് വശത്തും വലത് വശത്തും ഉയർത്തിയ പ്രിന്റ് ചെയ്‌തിരിക്കുന്നു. മഹാത്മാ ഗാന്ധി പുതിയ ശ്രേണി നോട്ടിൽ ദേവനാഗരി ലിപിയിൽ ₹500 മൂല്യം എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു.

സെക്യൂരിറ്റി പ്രത്യേകതകൾ

തിരുത്തുക

17 സെക്യൂരിറ്റി പ്രത്യേകതകൾ ആണ് ₹500 ബാങ്ക് നോട്ടീന് ഉള്ളത്[7]:

മറ്റു ഇന്ത്യൻ ബാങ്ക് നോട്ടുകളെപ്പോലെ ₹100 ബാങ്ക് നോട്ടിലും അതിലെ തുക 17 വ്യത്യസ്ത ഭാഷകളിൽ എഴുതിവച്ചിട്ടുണ്ട്. നാണ്യമുഖത്ത് ഇംഗ്ലിഷിലും ഹിന്ദിയിലും ഈ നോട്ടിന്റെ മൂല്യം എഴുതിവച്ചിട്ടുണ്ട്. മറുവശത്ത് ഒരു ഭാഷാ പാനൽ ഉണ്ട്. ഇവിടെ നോട്ടിന്റെ മൂല്യം ഇന്ത്യയുടെ 22 ഔദ്യോഗികഭാഷകളിൽ 15 എണ്ണത്തിൽ അച്ചടിച്ചിരിക്കുന്നു. ഭാഷകൾ അക്ഷരമാലാക്രമത്തിലാണു കൊടുത്തിരിക്കുന്നത്. ഇതിലെ ഭാഷകളിൽ ആസ്സാമീസ്ബംഗാളിഗുജറാത്തികന്നഡ,


കശ്മീരി, കൊങ്കണി, മലയാളം, മറാഠി, നേപ്പാളി, ഒഡിയ, പഞ്ചാബി, സംസ്കൃതം, തമിഴ്, തെലുഗു, ഉറുദു എന്നിവയുണ്ട്.

Denominations in central level official languages (At below either ends)
Language 500
English Five hundred rupees
Hindi पाँच सौ रुपये
Denominations in 15 state level/other official languages (As seen on the language panel)
Assamese পাঁচশ টকা
Bengali পাঁচশ টাকা
Gujarati પાંચ સો રૂપિયા
Kannada ಐನೂರು ರುಪಾಯಿಗಳು
Kashmiri پانٛژھ ہَتھ رۄپیہِ
Konkani पाचशें रुपया
Malayalam അഞ്ഞൂറു രൂപ
Marathi पाचशे रुपये
Nepali पाँच सय रुपियाँ
Odia ପାଞ୍ଚ ଶତ ଟଙ୍କା
Punjabi ਪੰਜ ਸੌ ਰੁਪਏ
Sanskrit पञ्चशतं रूप्यकाणि
Tamil ஐந்நூறு ரூபாய்
Telugu ఐదువందల రూపాయలు
Urdu پانچ سو روپیے

ഇതും കാണുക

തിരുത്തുക
  1. "Are there any special features in the banknotes of Mahatma Gandhi series- 1996?". Your Guide to Money Matters. Reserve Bank of India. Archived from the original on 2012-01-12. Retrieved 11 January 2012.
  2. "Reserve Bank of India to issue Rs 500 notes". ഭാരതീയ റിസർവ് ബാങ്ക്. Retrieved 2018-03-09.
  3. "RBI to issue of ₹ 500 Banknotes without inset letter". ഭാരതീയ റിസർവ് ബാങ്ക്. Retrieved 2018-03-09.
  4. "RBI to issue of ₹ 500 Banknotes with inset letter E with *". ഭാരതീയ റിസർവ് ബാങ്ക്. Retrieved 2018-03-09.
  5. "RBI to issue of ₹ 500 Banknotes without inset letter". ഭാരതീയ റിസർവ് ബാങ്ക്. Retrieved 2018-03-09.[പ്രവർത്തിക്കാത്ത കണ്ണി]
  6. "RBI to issue of ₹ 500 Banknotes inset letter 'L'". ഭാരതീയ റിസർവ് ബാങ്ക്. Retrieved 2018-03-09.
  7. "Issue of ₹ 500 Banknotes: RBI issues ₹ 500 Banknotes". ഭാരതീയ റിസർവ് ബാങ്ക്. November 8, 2016. Retrieved 2018-03-09.
"https://ml.wikipedia.org/w/index.php?title=അഞ്ഞൂറ്_രൂപ_നോട്ട്&oldid=3938255" എന്ന താളിൽനിന്ന് ശേഖരിച്ചത്