2014 ഗാന്ധിജയന്തി ദിനത്തിൽ 'വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ'യെന്ന സന്ദേശവുമായി ഭാരത സർക്കാർ നടപ്പാക്കുന്ന പഞ്ചവത്സര പദ്ധതിയാണ് ‘സ്വച്ഛ്ഭാരത് മിഷൻ’. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും വിവിധ സംഘടനകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്. ഈ പരിപാടിയുടെ ഭാഗമായി ആദ്യമായി ഗാന്ധിജയന്തി ദിനം പ്രവൃത്തിദിവസമായി മാറി.[1]

ഈ ലേഖനം
നരേന്ദ്ര മോദിയെക്കുറിച്ചുള്ള
ലേഖനപരമ്പരയുടെ ഭാഗമാണ്

ആദ്യകാല രാഷ്ട്രീയം



ഇന്ത്യൻ പ്രധാനമന്ത്രി



ഭരണം



മന്ത്രിസഭ


Prime Minister of India

പ്രധാന പരിപാടികൾ

തിരുത്തുക
  • വർഷത്തിൽ 100 മണിക്കൂർ, ശുചിത്വത്തിന് വേണ്ടി സ്വമേധയാ ജോലിചെയ്യുമെന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ പ്രതിജ്ഞ.
  • 31 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർ അവധി ദിനത്തിൽ ഓഫിസിൽ ഹാജരായി വൃത്തിയാക്കൽ മഹായജ്ഞത്തിൽ ഏർപ്പെടുക.

ഉദ്ഘാടനം

തിരുത്തുക

രാജ്​ഘട്ടിലെ ഗാന്ധി സമാധിയിൽ പുഷ്​പാർച്ചന നടത്തി ഡൽഹി വാല്മീകി സദനിലേക്കുള്ള റോഡുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വൃത്തിയാക്കി ഉദ്ഘാടനം നിർവഹിച്ചു.[2] .

കേരളത്തിൽ

തിരുത്തുക

സ്വച്ഛ് ഭാരത് മിഷൻ ആസ്പദമാക്കി കേരളത്തിൽ നടപ്പാക്കിയ പദ്ധതിയാണ് 'ശുചിത്വ മിഷൻ'.

  1. "സ്വച്ഛ് ഭാരത് മിഷന് ഇന്നു തുടക്കം; ഇന്ത്യാ ഗേറ്റിൽ മോദി ചൂലെടുക്കും". www.madhyamam.com. Archived from the original on 2014-10-02. Retrieved 2 ഒക്ടോബർ 2014.
  2. "സ്വച്ഛ്​ ഭാരത്​ മിഷന്​ തുടക്കമായി". www.madhyamam.com. Archived from the original on 2014-10-02. Retrieved 2 ഒക്ടോബർ 2014. {{cite web}}: zero width space character in |title= at position 8 (help)
"https://ml.wikipedia.org/w/index.php?title=സ്വച്ഛ്_ഭാരത്_മിഷൻ&oldid=3793041" എന്ന താളിൽനിന്ന് ശേഖരിച്ചത്