മഹാത്മാ ഗാന്ധി പുതിയ ശ്രേണി

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) എറ്റവും ഒടുവിലായി പുറത്തിറക്കിയ പുതിയ രൂപകല്പനയോടുകൂടിയ ഇന്ത്യൻ രൂപ നോട്ടുകളാണ് മഹാത്മ ഗാന്ധി പുതിയ ശ്രേണിയിൽ ( Mahatma Gandhi New Series) പെടുന്നത് (). മഹാത്മാ ഗാന്ധി ശ്രേണിക്ക് ബദലായാണ് ഈ പുതിയ നോട്ടുകൾ അവതരിപ്പിച്ചത്. 2016 നവംബർ 8ലെ, 500, 1000 ഇന്ത്യൻ രൂപാ നോട്ടുകളുടെ നിരോധനത്തെതുടർന്ന് ഗവണ്മെന്റ് പുറത്തിറക്കിയ 500, 2000 രൂപ നോട്ടുകളാണ് ഈ ശ്രേണിയിൽ ആദ്യമായി അവതരിപ്പിച്ചത്. മുൻ നോട്ടുകളിലേതു പോലെ ഈ നോട്ടുകളിലും മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു, എന്നാൽ ഇത് പഴയതിൽനിന്നും വ്യത്യസ്തമായി നോട്ടിന്റെ മധ്യഭാഗത്തായാണ് ഇടം പിടിച്ചിരിക്കുന്നത്. സ്വഛ് ഭാരത് പദ്ധതിയുടെ ലോഗോയും ഈ നോട്ടുകളിൽ അച്ചടിച്ചിരിക്കുന്നു.500 2000, നോട്ടുകൾ 2016 നവംബർ 10മുതൽ ഇന്ത്യയിൽ പ്രചാരത്തിൽ വന്നു.[1][2][3][4]

ബാങ്ക് നോട്ടുകൽ

തിരുത്തുക
മഹാത്മാ ഗാന്ധി (പുതിയ) ശ്രേണി
ചിത്രം മൂല്യം അളവ് പ്രധാന നിറം വിവരണം നിലവിൽ വന്നത്
മുൻ ഭാഗം പിൻ ഭാഗം മുൻ ഭാഗം പിൻ ഭാഗം വാട്ടർമാർക്ക്
    10 63 × 123 mm തവിട്ട് മഹാത്മാ ഗാന്ധി കൊണാർക്ക് സൂര്യക്ഷേത്രം മഹാത്മാ ഗാന്ധി 05 ജനുവരി 2018[5]
    50 66 × 135 mm ഫ്ലൂറസന്റ് നീല ഹംപിയിലെ രഥം 18 ആഗസ്ത് 2017[6]
    100 142 x 66 mm ലാവെൻഡർ റാണി കി വാവ് 19 July 2018[7]
    200 66 × 146 mm കടും മഞ്ഞ[8] സാഞ്ചി സ്തൂപം 25 ആഗസ്ത് 2017[9]
    500 66 × 150 mm ചാരനിറം[10] ചെങ്കോട്ട 10 നവംബർ 2016
These images are to scale at 0.7 pixels per millimetre. For table standards, see the banknote specification table.

രൂപയുടെ മൂല്യം 17ഭാഷകളിൽ നോട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. മുൻ ഭാഗ്ത്ത് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് എഴുതിയിരിക്കുന്നത്. പിഭാഗത്ത് ഒരു കള്ളിയിലായാണ് 15 ഔദ്യോഗിക ഭാഷകളിൽ രൂപയുടെ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് ഭാഷകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. രൂപയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഷകൾ ഇവയാണ് അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കശ്മീരി, കൊങ്കണി, മലയാളം, മറാത്തി, നേപ്പാളി, ഒഡിയ, പഞ്ചാബി, സംസ്കൃതം, തമിഴ്, തെലുഗു, ഉറുദു.

കേന്ദ്രതല ഔദ്യോഗിക ഭാഷകളിൽ രൂപയുടെ മൂല്യങ്ങൾ
ഭാഷ 10 50 200 500
ഇംഗ്ലീഷ് Ten rupees Fifty rupees Two hundred rupees Five hundred rupees
ഹിന്ദി दस रुपये पचास रुपये दो सौ रुपये पाँच सौ रुपये
15 സംസ്ഥാന ഭാഷകളിൽ/മറ്റ് ഔദ്യോഗിക ഭാഷകളിൽ രൂപയുടെ മൂല്യങ്ങൾ
അസമീസ് দহ টকা পঞ্চাশ টকা দুইশ টকা পাঁচশ টকা
ബംഗാളി দশ টাকা পঞ্চাশ টাকা দুইশ টাকা পাঁচশ টাকা
ഗുജറാത്തി દસ રૂપિયા પચાસ રૂપિયા બસો રૂપિયા પાંચ સો રૂપિયા
കന്നഡ ಹತ್ತು ರುಪಾಯಿಗಳು ಐವತ್ತು ರುಪಾಯಿಗಳು ಎರಡು ನೂರು ರೂಪಾಯಿಗಳು ಐದು ನೂರು ರುಪಾಯಿಗಳು
കശ്മീരി دہ رۄپے پاژاھ رۄپے د ھطم رۄپے پاژشھ ھطم رۄپے
കൊങ്കണി धा रुपया पन्नास रुपया दोनशें रुपया पाचशें रुपया
മലയാളം പത്തു രൂപ അൻപതു രൂപ ഇരുന്നൂറ് രൂപ അഞ്ഞൂറു രൂപ
മറാത്തി दहा रुपये पन्नास रुपये दोनशे रुपये पाचशे रुपये
നേപ്പാളി दस रुपियाँ पचास रुपियाँ दुई सय रुपियाँ पाँच सय रुपियाँ
ഒഡിയ ଦଶ ଟଙ୍କା ପଚାଶ ଟଙ୍କା ଦୁଇ ଶହ ଟଙ୍କା ପାଞ୍ଚ ଶତ ଟଙ୍କା
പഞ്ചാബി ਦਸ ਰੁਪਏ ਪੰਜਾਹ ਰੁਪਏ ਦੋ ਸੌ ਰੁਪਏ ਪੰਜ ਸੌ ਰੁਪਏ
സംസ്കൃതം दश रूप्यकाणि पञ्चाशत् रूप्यकाणि द्विशतं रूप्यकाणि पञ्चशतं रूप्यकाणि
തമിഴ് பத்து ரூபாய் ஐம்பது ரூபாய் இருநூறு ரூபாய் ஐந்நூறு ரூபாய்
തെലുഗു పది రూపాయలు యాభై రూపాయలు రెండు వందల రూపాయలు ఐదువందల రూపాయలు
ഉറുദു دس روپے پچاس روپے دو سو روپے پانچ سو روپے
  1. "Issue of ₹ 2000 Banknotes". Reserve Bank of India. 8 November 2016. Retrieved 8 November 2016.
  2. "Issue of ₹ 2000 banknotes with inset letter 'R'". Reserve Bank of India. 8 November 2016. Retrieved 8 November 2016.
  3. "Issue of ₹ 500 banknotes inset letter 'E' in Mahatma Gandhi (New) Series". Reserve Bank of India. 8 November 2016. Retrieved 9 November 2016.
  4. RBI to issue ₹1,000, ₹200, ₹100, ₹50 with new features, design in coming months
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; inr10 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; inr50 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; inr100 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. "RBI Introduces ₹ 200 denomination banknote". Reserve Bank of India. Retrieved 24 August 2017.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; inr200 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 500RBI2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.