ഇൻ ഹരിഹർ നഗർ
1990-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇൻ ഹരിഹർ നഗർ. മികച്ച സാമ്പത്തികവിജയം നേടിയ ഈ ചിത്രം, സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിന്റെ രണ്ടാമത് ചിത്രമായിരുന്നു. ഗീത വിജയൻ അഭിനയിച്ച ആദ്യചിത്രമാണിത്. മൊഹ്‌സിൻ പ്രിയ കമ്പയിൻസിന്റെ ബാനറിൽ ഖയിസ്സ്, കുര്യച്ചൻ എന്നിവർ നിർമ്മിച്ച ഈ ചിത്രം സ്വർഗ്ഗചിത്ര വിതരണം ചെയ്തിരിക്കുന്നു.
ഇൻ ഹരിഹർ നഗർ | |
---|---|
സംവിധാനം | സിദ്ധിഖ്-ലാൽ |
നിർമ്മാണം | ഖൈസ്-കുരിയച്ചൻ |
രചന | സിദ്ദിഖ്-ലാൽ |
അഭിനേതാക്കൾ | മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകൻ, റിസ ബാവ, ഗീത വിജയൻ കവിയൂർ പൊന്നമ്മ സുരേഷ് ഗോപി സായി കുമാർ രേഖ ഫിലോമിന പറവൂർ ഭരതൻ |
സംഗീതം | എസ്. ബാലകൃഷ്ണൻ |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | ഗൗരിശേഖർ കെ.ആർ. |
വിതരണം | സ്വർഗ്ഗചിത്ര |
റിലീസിങ് തീയതി | 1990 |
ഭാഷ | മലയാളം |
കഥാസംഗ്രഹം
തിരുത്തുകമഹാദേവൻ (മുകേഷ്), ഗോവിന്ദൻ കുട്ടി (സിദ്ദിഖ്), അപ്പുക്കുട്ടൻ (ജഗദീഷ്), തോമസ്സുകുട്ടി (അശോകൻ) എന്നിവർ ഹരിഹർ നഗർ കോളനിയിൽ താമസിക്കുന്ന നാല് ചെറുപ്പക്കാരാണ്. ഈ കോളനിയിൽ പുതുതായി താമസിക്കാൻ വരുന്ന മായ (ഗീത വിജയൻ) എന്ന പെൺകുട്ടിയപെൺകുട്ടിയെ സ്വന്തമാക്കാൻ 4പേരും നടത്തുന്ന ശ്രമശങളും അതിനിടയിൽ ചെന്ന് ചാടുന്ന പുലിവാലുകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മറ്റ് ഭാഗങ്ങൾ
തിരുത്തുകഎം.ജി.ആർ നഗറിൽ എന്ന പേരിൽ ഈ ചിത്രം 1991-ൽ തമിഴിൽ പുനർനിർമ്മിക്കുകയുണ്ടായി. 2007-ൽ ഡോൽ എന്ന പേരിൽ പ്രിയദർശൻ ഈ ചിത്രം ഹിന്ദിയിലും പുനർനിർമ്മിച്ചു.
ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ലാൽ 2009 ഏപ്രിൽ 1-ന് ടു ഹരിഹർ നഗർ എന്ന പേരിൽ പുറത്തിറക്കി. ആദ്യഭാഗമെന്നപോലെ ഈ ചിത്രവും നിർമ്മാതാവിന് വൻലാഭം നേടിക്കൊടുത്തു. തുടർന്ന് ഈ ചിത്രത്തിനൊരു മൂന്നാം ഭാഗം 'ഇൻ ഗോസ്റ്റ് ഹൗസ് ഇൻ എന്ന പേരിൽ ലാൽ പ്രഖ്യാപിച്ചു. ഈ ചിത്രം 2010-ൽ മാർച്ചിൽ പുറത്തിറങ്ങി.
ശ്രദ്ധേയമായ സംഭാഷണങ്ങൾ
തിരുത്തുക- തോമസ്സുകുട്ടി, വിട്ടോടാ
- കാക്ക തൂറി എന്നാ തോന്നുന്നേ
- ഗോവിന്ദൻ കുട്ടി സാറിന്റെ ടൈം നല്ല ബെസ്റ്റ് ടൈം
- ആക്റ്റിങ്ങ് ആണല്ലേ
- ഓവർ ആക്കല്ലേ
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
മുകേഷ് | മഹാദേവൻ |
അശോകൻ | തോമാസുകുട്ടി |
സിദ്ദിഖ് | ഗോവിന്ദൻ കുട്ടി |
ജഗദീഷ് | അപ്പുക്കുട്ടൻ |
സുരേഷ് ഗോപി | സേതുമാധവൻ (അതിഥി തരാം) |
സായി കുമാർ | ആൻഡ്രൂസ് |
പറവൂർ ഭരതൻ | മുത്തച്‌ഛൻ |
റിസബാവ | ജോൺ ഹോനായ് |
ഗീത വിജയൻ | മായ |
രേഖ | ആനി ഫിലിപ്പ്/ സിസ്റ്റർ ജോസഫൈൻ |
ഫിലോമിന | മുത്തശ്ശി |
കവിയൂർ പൊന്നമ്മ | |
തൃശ്ശൂർ എൽസി | മഹാദേവന്റെ അമ്മ |
സംഗീതം
തിരുത്തുകബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്. ബാലകൃഷ്ണൻ ആണ്. ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ
തിരുത്തുക- ഉന്നം മറന്ന് തെന്നിപ്പറന്ന പൊന്നിൻ കിനാക്കൾ : എം.ജി. ശ്രീകുമാർ , കോറസ്
- ഏകാന്തചന്ദ്രികേ തേടുന്നതെന്തിനോ : എം.ജി. ശ്രീകുമാർ , ഉണ്ണിമേനോൻ
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | കെ.ആർ. ഗൌരീശങ്കർ |
കല | മണി സുചിത്ര |
ചമയം | പി.എൻ. മണി |
വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം |
സംഘട്ടനം | മലേഷ്യ ഭാസ്കർ |
പരസ്യകല | കൊളോണിയ |
ലാബ് | വിജയ കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | സൂര്യ ജോൺ |
വാർത്താപ്രചരണം | അഞ്ജു അഷറഫ് |
നിർമ്മാണ നിയന്ത്രണം | രാധാകൃഷ്ണൻ |
നിർമ്മാണ നിർവ്വഹണം | ബാബു ഷാഹിർ |
ടൈറ്റിൽസ് | അവറാച്ചൻ |
സോങ്ങ് റെക്കോർഡിങ്ങ്, റീ റെക്കോറ്ഡിങ്ങ്, മിക്സിങ്ങ് | രവി |
വാതിൽപുറചിത്രീകരണം | ഉദയ |
പ്രൊഡക്ഷൻ മാനേജർ | രാജൻ കുന്ദംകുളം |
അസോസിയേറ്റ് ഡയറൿടർ | പോൾസൺ, മുരളി |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ | ആലപ്പി അഷറഫ് |