ഹണി റോസ്

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി
(Honey Rose എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളം-തമിഴ് തെലുങ്ക് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ്‌ ഹണി റോസ് വിനയൻ സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ 'ബോയ്‌ ഫ്രണ്ട്' എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് 'മുതൽ കനവെ' എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ജനശ്രദ്ധ ആകർഷിച്ചു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, റിംഗ് മാസ്റ്റർ, ബഡി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ഹണി റോസ് ‘മൈ ഗോഡ്‘, ‘സർ സി.പി‘ എന്നീ ചിത്രങ്ങളിൽ യഥാക്രമം സുരേഷ് ഗോപിയുടെയും ജയറാമിന്റെയും നായികയായും വേഷമിട്ടു.

ഹണി റോസ് വർഗീസ്
പശ്ചാത്തല വിവരങ്ങൾ
ജനനം (1991-05-09) മേയ് 9, 1991  (33 വയസ്സ്)
ഉത്ഭവംഇന്ത്യ മൂലമറ്റം,തൊടുപുഴ ഇടുക്കി, കേരളം
തൊഴിൽ(കൾ)ചലച്ചിത്ര അഭിനേത്രി
വർഷങ്ങളായി സജീവം2005–മുതൽ
വെബ്സൈറ്റ്www.honeyrosa.com

തൊടുപുഴയ്ക്കടുത്ത മൂലമറ്റത്തെ ഒരു സീറോ മലബാർ ഓര്ത്തഡോക്സ് കുടുംബത്തിൽ വർഗീസ് തോമസ്, റോസ് വർഗീസ്[1] ദമ്പതികളുടെ മകളായി ജനിച്ച ഹണി റോസ്, മൂലമറ്റം S.H.E.M ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഇപ്പോൾ ആലുവ സെന്റ് സേവ്യേഴ്സ് കോളേജിൽ ബി.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിദ്യാർത്ഥിയാണ്.[എന്ന്?]

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
Year Film Role Director Language Notes
2005 ബോയ് ഫ്രണ്ട് ' ജൂലി വിനയൻ മലയാളം
2006 Ee Varsham Sakshiga Telugu
2007 Mudhal Kanave Jennifer Balamurugan Tamil
2008 Aalayam Telugu
Sound of Boot Meera Nambiar Shaji Kailas Malayalam
2010 Nanjangud Nanjunda Parvathi Srinivas Prasad Kannada Credited as Hamsini
2011 Singam Puli Gayatri Sai Ramani Tamil
Uppukandam Brothers Back in Action Sreelakshmi T. S. Suresh Babu Malayalam
Mallukattu Amudha Muruganandham Tamil
2012 Ajantha Rajppa Ravishankar Malayalam
Kannada
Trivandrum Lodge Dhwani Nambiar V. K. Prakash Malayalam Credited as Dhwani
2013 Hotel California Swapna Joseph Aji John Malayalam
Thank You Remya V. K. Prakash Malayalam
5 Sundarikal Nancy Anwar Rasheed Malayalam (Segment – Aami)
Buddy Sara Raaj Prabhavathy Menon Malayalam Special appearance
Daivathinte Swantham Cleetus Lakshmi Maarthaandan Malayalam
2014 Kantharvan Meena Salangai Durai Tamil
Ring Master Diana/Sarasamma Rafi Malayalam
1 by Two Dr. Prema Arun Kumar Aravind Malayalam
2015 You Too Brutus Shirley Roopesh Pithambaran Malayalam
2015 My God Dr. Arathi Bhattathiripadu M. Mohanan Malayalam Filming
2015 Pithavinum Puthranum Parishudhatmavinum Malayalam Post Production
2015 Sir CP Alice Shajoon Karyal Malayalam Filming
2015 Kumbasaram Meera Aneesh Anwar Malayalam Filming
2015 Kanal Anna M. Padma Kumar Malayalam
2015 My God Dr. Arathi Bhattathirippadu M. Mohanan Malayalam
2016 Avarude Ravukal Shivani Shanil Muhammad Malayalam
2017 Chanks Honey Omar lulu Malayalam
  1. "ഹണി റോസ് മാതാപിതാക്കളുടെ വിശദാംശങ്ങൾ". breezemasti.com. Retrieved 3 ജൂലൈ 2023.

പുറമേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഹണി റോസ്


"https://ml.wikipedia.org/w/index.php?title=ഹണി_റോസ്&oldid=3939352" എന്ന താളിൽനിന്ന് ശേഖരിച്ചത്