അൻവർ റഷീദ്

(Anwar Rasheed എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഒരു മലയാള ചലച്ചിത്ര സം‌വിധായകനാണ് അൻവർ റഷീദ്. 2005-ൽ മമ്മൂട്ടി അഭിനയിച്ച രാജമാണിക്യം എന്ന ചലച്ചിത്രം സം‌വിധാനം ചെയ്തുകൊണ്ട് ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വരുന്നത്. മമ്മൂട്ടി നായകനായ ഈ ചിത്രം 2005-ൽ വ്യാവസായിക വിജയം കൈവരിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. തുടർന്ന് 2007-ൽ ഛോട്ടാ മുംബൈ എന്ന ചിത്രം അൻവർ റഷീദ് സം‌വിധാനം ചെയ്യുകയുണ്ടായി. മോഹൻലാൽ നായകനായ ഈ ചിത്രവും ഒരു വിജയമായിരുന്നു. മമ്മൂട്ടി നായകനായ അദ്ദേഹത്തിന്റെ മൂന്നാം ചിത്രം അണ്ണൻ തമ്പിയും (2008) സാമ്പത്തികമായി ലാഭമുണ്ടാക്കി.

അൻവർ റഷീദ്
പ്രമാണം:Anwar Rasheed.JPG
ജനനം (1976-03-19) 19 മാർച്ച് 1976  (48 വയസ്സ്)
തൊഴിൽചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്
സജീവ കാലം2002–മുതൽ
പുരസ്കാരങ്ങൾകേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ അറ്റ്ലസ് ഫിലിം ക്രിട്ടിക്സ് അവാർഡ് 2009 'ബ്രിഡ്ജ്-കേരള കഫേ'യ്ക്കുള്ള പ്രത്യേക ജൂറി അവാർഡ്.

രഞ്ജിത്തിന്റെ കീഴിൽ പത്ത് സം‌വിധായകർ അണിനിരന്ന് പത്ത് കഥകൾ ഉള്ള കേരള കഫേ (2009) എന്ന ചിത്രത്തിൽ ബ്രിഡ്ജ് ,[2] ദുൽഖർ സൽമാൻ നായകനായി 2012-ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടൽ എന്ന ചിത്രവും ഇദ്ദേഹം സം‌വിധാനം ചെയ്തു. അൻവർ റഷീദ് എന്റർടൈൻമെന്റ്സ് എന്ന ബാനറിൽ ബാംഗ്ലൂർ ഡെയ്‌സ്, പ്രേമം എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളും അദ്ദേഹം നിർമ്മിച്ചു.

ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം ചിത്രം ഭാഗം കുറിപ്പ്
2005 രാജമാണിക്യം സം‌വിധായകൻ
2007 ഛോട്ടാ മുംബൈ സം‌വിധായകൻ
2008 അണ്ണൻ തമ്പി സം‌വിധായകൻ
2009 കേരള കഫെ - ബ്രിഡ്ജ് സം‌വിധായകൻ
2012 ഉസ്താദ് ഹോട്ടൽ സം‌വിധായകൻ
2013 അഞ്ചു സുന്ദരികൾ - (ആമി) സം‌വിധായകൻ
2014 ബാംഗ്ളൂർ ഡേയ്സ് നിർമ്മാതാവ്
2015 പ്രേമം നിർമ്മാതാവ്
2019 ട്രാൻസ് സം‌വിധായകൻ

മറ്റ് വാർത്തകൾ

തിരുത്തുക
  • 2009 ആഗസ്ത് 31-ന് അൻവർ റഷീദിന്റെ വീട് ഒരുപറ്റം സാമൂഹ്യവിരുദ്ധർ ആക്രമിക്കുകയും അൻവർ റഷീദിനും അദ്ദേഹത്തിന്റെ അമ്മയായ ജാറിയത്ത്‌ ബീവിക്കും പരിക്കേൽക്കുകയും ചെയ്തു.[3] വീടിന്റെ പരിസരത്ത് നിന്ന് മദ്യപിച്ചിരുന്ന ഗുണ്ടകളോട് അവിടെയിരുന്നു മദ്യപിക്കരുതെന്ന് പറഞ്ഞതാണ് ആക്രമണത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.[4]
  1. "Film director, mother hacked". The Hindu. Retrieved 2016-12-08.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-10-10. Retrieved 2009-12-08.
  3. "Anwar Rasheed hacked by goons". Archived from the original on 2009-09-03. Retrieved ഡിസംബർ 08, 2009. {{cite web}}: Check date values in: |accessdate= (help)
  4. "ചലച്ചിത്രസംവിധായകൻ അൻവർ റഷീദിന്‌ വെട്ടേറ്റു പരിക്ക്‌". Retrieved ഡിസംബർ 08, 2009. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറമേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അൻവർ_റഷീദ്&oldid=3964759" എന്ന താളിൽനിന്ന് ശേഖരിച്ചത്