ഹര്യങ്ക രാജവംശം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഹര്യങ്ക രാജവംശം മഗധ സാമ്രാജ്യം ഭരിച്ചിരുന്ന രണ്ടാമത്തെ രാജവംശമാണെന്ന് കരുതപ്പെടുന്നു. ബൃഹദ്രഥ രാജവംശത്തിനു ശേഷം ഈ രാജവംശം 684 ബി.സി.യിൽ മഗധ വാഴാൻ തുടങ്ങിയെന്ന് ചരിത്രകാരന്മാർ കരുതുന്നു. ആദ്യകാലത്ത് ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം രാജഗൃഹം ആയിരുന്നു. പിന്നീട് പാടലീപുത്രത്തേക്ക് (ഇന്നത്തെ പറ്റ്ന) തലസ്ഥാനം മാറ്റി. ശിശുനാഗ രാജവംശമാണ് ഹര്യങ്ക രാജവംശത്തിന് ശേഷം മഗധ ഭരിച്ചിരുന്നത്.
ബിംബിസാരൻ
തിരുത്തുകവിവാഹത്തിലൂടെയും യുദ്ധത്തിലൂടെയും ഹര്യങ്ക രാജാവായ ബിംബിസാരൻ സാമ്രാജ്യത്തിന്റെ അതിർത്തികൾ വികസിപ്പിച്ചു. ബിംബിസാരനു കീഴിൽ മഗധ, കോസലസാമ്രാജ്യത്തെ പരാജയപ്പെടുത്തി.
ബിംബിസാരൻ മഹാവീരന്റെയും ശ്രീബുദ്ധന്റെയും കാലത്ത് ജീവിച്ചിരുന്നു എന്നും ബുദ്ധനെ നേരിട്ടു കണ്ടിരിക്കാം എന്നും വിശ്വസിക്കപ്പെടുന്നു. ജൈനഗ്രന്ഥങ്ങളിൽ ശ്രേനിക് മഹാരാജാവെന്ന് ബിംബിസാരനെ പ്രതിപാദിക്കുന്നു.
ബിംബിസാരന്റെ സദസ്യനായിരുന്ന ഭിഷഗ്വരനായിരുന്നു " ജീവകൻ"
അജാതശത്രു
തിരുത്തുകചില ചരിത്രഗ്രന്ഥങ്ങൾ അനുസരിച്ച് അജാതശത്രു ബിംബിസാരനെ വിഷം കൊടുത്ത് കൊലപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്നു. അജാതശത്രുവിനു കീഴിൽ സാമ്രാജ്യം അതിന്റെ വിസ്തൃതിയുടെ ഔന്നത്യത്തിൽ എത്തി.
അജാതശത്രു രാജ്യം ഭരിക്കുന്ന കാലത്ത് ലിച്ഛാവികൾ ഭരിച്ചിരുന്ന വൈശാലി രാജ്യം മഗധ സാമ്രാജ്യവുമായി യുദ്ധത്തിൽ ഏർപ്പെട്ടു. വജ്ര ഖനികൾ ഉൾപ്പെടുന്ന ഒരു അതിർത്തി പ്രദേശത്തെ ചൊല്ലിയായിരുന്നു യുദ്ധം.
ക്രി.മു 551 മുതൽ ക്രി.മു. 519 വരെ അജാതശത്രു രാജ്യം ഭരിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.
ഉദയഭദ്രൻ
തിരുത്തുകമഹാവംശപുസ്തകം അനുസരിച്ച് അജാതശത്രുവിനു ശേഷം ഉദയഭദ്രൻ രാജാവായി. ഉദയഭദ്രൻ മഗധ സാമ്രാജ്യത്തിന്റെ തലസ്ഥാനം പാടലീപുത്രത്തിലേക്ക് മാറ്റി. പിൽക്കാലത്ത് മൗര്യസാമ്രാജ്യത്തിനു കീഴിൽ പാടലീപുത്രം പുരാതന ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായി. ഉദയഭദ്രൻ 16 വർഷം സാമ്രാജ്യം ഭരിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.