നീലക്കോഴി

(Grey-headed Swamphen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിയുടേതിനു സമാനമായ വലിപ്പവും രൂപവും ഉള്ളതും എന്നാൽ താറാവിനേ പോലെ ജലാശയങ്ങളിൽ ജീവിക്കുന്നതുമായ ഒരു പക്ഷിയാണ്‌ നീലക്കോഴി.[2] [3][4][5] (ഇംഗ്ലീഷ്: Grey-headed swamphen അഥവാ Purple Swamphen. ശാസ്ത്രീയ നാമം: Porphyrio poliocephalus.) റാല്ലിഡേ കുടുംബത്തിൽ പെട്ട ഒരു വലിയ പക്ഷിയാണിത്. കേരളത്തിൽ സ്ഥിരതാമസക്കാരായ ഇവ തീരപ്രദേശങ്ങളിലെ വയലുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിലാണ്‌ കൂടുതലായി കാണപ്പെടുന്നത്. തൃശ്ശൂർ ജില്ലയിലെ കോൾ പാടങ്ങൾ, കണ്ണൂർ ജില്ലയിലെ ചതുപ്പു പ്രദേശങ്ങൾ ഒക്കെ ഇവയുടെ ആവാസ കേന്ദ്രങ്ങളാണ്‌.

നീലക്കോഴി
Purple Swamphen
നീലക്കോഴി , തായ്‌ലാന്റ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. poliocephalus
Binomial name
Porphyrio poliocephalus
(Latham, 1801)
Synonyms

Porphyrio porphyrio poliocephalus

Purple Moorhen നെ ഇപ്പോൾ 6 ആയി തരം തിരിച്ചു. കേരളത്തിൽ കാണുന്നവയെ Gray-headed Swamphen എന്നും ഈ പക്ഷിയുടെ ശാസ്ത്രീയ നാമം Porphyrio poliocephalus എന്നുമാണ്. ഇവ മദ്ധ്യഏഷ്യയിൽ കിഴക്കൻ തുർക്കി മുതൽ ഇന്ത്യ അടക്കം മ്യാൻമാർ വരേയുംവടക്കൻ തായ്ലന്റിലും കാണുന്നു.[6]

ശരീരം പ്രത്യേകതയുള്ള നീല നിറമാണ്. കാലുകളും നെറ്റിയും കഴുത്തും ചുവപ്പു നിറമാണ്. വാലിന് നീളം കുറവാണ്. വാലിന്റെ അടിവശം വെള്ള നിറമാണ്. ആണിനും പെണ്ണിനും നിറം ഒന്നാണ്. കൂട്ടമായാണ് ഇവ സഞ്ചരിക്കുക.

പ്രജനനം

തിരുത്തുക

ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് മുട്ടയിടുന്ന കാലം.


ചിത്രശാല

തിരുത്തുക
  1. IUCN Redlist
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 487. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. [1]
"https://ml.wikipedia.org/w/index.php?title=നീലക്കോഴി&oldid=3714115" എന്ന താളിൽനിന്ന് ശേഖരിച്ചത്