റങ്കാളാ തടാകം
മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ സ്ഥിതി ചെയ്യുന്ന ഒരു ശുദ്ധജല തടാകമാണ് റങ്കാളാ തടാകം.[1]
റങ്കാളാ തടാകം | |
---|---|
സ്ഥാനം | കോലാപ്പൂർ, മഹാരാഷ്ട്ര |
നിർദ്ദേശാങ്കങ്ങൾ | 16°41′19″N 74°12′40″E / 16.688585°N 74.211016°E |
Basin countries | ഇന്ത്യ |
ചരിത്രം
തിരുത്തുകഎട്ടാം നൂറ്റാണ്ടിനുമുമ്പ് റങ്കാളാ ഒരു പാറമടയായിരുന്നു. എ.ഡി. 800-900 കാലഘട്ടത്തിൽ ഉണ്ടായ ഒരു ഭൂകമ്പം ഈ പാറമടയ്ക്ക് വൻതോതിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തി.[2] റങ്കാളാ തടാകം രൂപപ്പെടുന്ന ഭൂഗർഭ ഉറവിടത്തിൽ നിന്ന് വെള്ളം ശേഖരിക്കപ്പെടാൻ കാരണമായി. ഈ തടാകത്തിനരികിൽ നന്ദിയുടെ പ്രതിമയുള്ള ഒരു ശിവക്ഷേത്രം ഉണ്ട്.[3]
ഐതിഹ്യം
തിരുത്തുകപ്രാദേശിക ഹൈന്ദവ വിശ്വാസങ്ങൾ അനുസരിച്ച്, ശിവൻ നന്ദിയുടെ പുറത്തേറി റങ്കാളാ തടാകത്തിലേക്ക് ഓരോ ദിവസവും ഒരു ഗോതമ്പുമണിയുടെ നീളം മുന്നോട്ടും ഒരു അരിമണിയുടെ നീളം പിന്നോട്ടും സഞ്ചരിക്കുന്നു. പരമശിവൻ റങ്കാളയിൽ എത്തിയാൽ മഹാപ്രളയം(ലോകാവസാനം) തുടങ്ങുമെന്നാണ് വിശ്വാസം.
വിനോദസഞ്ചാരം
തിരുത്തുകകോലാപ്പൂരിലെ ഒരു മുഖ്യ വിനോദസഞ്ചാര ആകർഷണം കൂടിയാണ് ഈ തടാകം. പ്രശസ്തമായ കോലാപ്പൂർ മഹാലക്ഷ്മി ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ മാത്രം അകലെയാണ് ഇത്. വടക്ക് ഭാഗത്ത് ശാലിനി പാലസ്, വടക്കുകിഴക്ക് പത്മരാജേ ഗാർഡൻ, തെക്കുകിഴക്കൻ തീരത്ത് അടുത്തിടെ വികസിപ്പിച്ച ഒരു പാർക്ക് എന്നിവയും ഈ ഭാഗത്തുള്ള ആകർഷണങ്ങളാണ്. തടാകത്തിന്റെ അടുത്തുള്ള പാർക്കിൽ ഒരു ഫ്രഷ് ഫുഡ് മാർക്കറ്റ് ഉണ്ട്. കുതിരസവാരി, ബോട്ടിംഗ് തുടങ്ങിയ വിനോദങ്ങളും ഇവിടെയുണ്ട്. അതിസങ്കീർണമായ കൊത്തുപണികളുള്ള കരിങ്കല്ലും ഇറ്റാലിയൻ മാർബിളും കൊണ്ട് നിർമ്മിച്ച ഒരു കൊട്ടാരമാണ് ശാലിനി പാലസ്.
അവലംബം
തിരുത്തുകചിത്രശാല
തിരുത്തുക-
നീലക്കോഴി, തടാകക്കരയിൽ.
-
വെള്ളക്കൊക്കൻ കുളക്കോഴി, തടാകത്തിൽ നീന്തുന്നു.
-
തടാകത്തിൽ മനുഷ്യരുപേക്ഷിച്ച ഭക്ഷ്യാവശിഷ്ടങ്ങൾ തിന്നുന്ന വെള്ളക്കൊക്കൻ കുളക്കോഴി.