ഗോപിക
മലയാളചലച്ചിത്രരംഗത്തെ ഒരു നടിയാണ് ഗോപിക എന്നറിയപ്പെടുന്ന ഗേളി ആന്റൊ.
ഗോപിക | |
---|---|
ജനനം | ഗേർളി ആന്റൊ |
തൊഴിൽ | അഭിനേത്രി |
ജീവിതപങ്കാളി(കൾ) | അജിലേഷ് |
ആദ്യകാലം
തിരുത്തുകകേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒല്ലൂർ ജനനം. പിതാവ് ആന്റൊ ഫ്രാൻസിസ്, മാതാവ് ഡെസ്സി ആന്റോ. ഒരു സഹോദരി ഗ്ലിനി. ഒല്ലൂർ സെ. റാഫേൽ സ്കൂളിലും, പിന്നീട് കാലിക്കറ്റ് സർവകലാശാലയിലുമായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. കൂടാതെ ഗോപിക നൃത്തവും പഠിച്ചിട്ടുണ്ട്. ജയസൂര്യ , വിനീത് എന്നിവരോടൊപ്പം അഭിനയിച്ച് പ്രണയമണിത്തൂവൽ ആണ് ആദ്യചിത്രം .
വിവാഹം
തിരുത്തുക2008 ജൂലൈ 17 ന് [അയർലണ്ടിൽ] ജോലി നോക്കുന്ന അജിലേഷ് നെ വിവാഹം ചെയ്തു. സിനിമ അഭിനയം വിവാഹത്തോടെ നിർത്തുവാൻ തീരുമാനിക്കുകയും അയർലണ്ടിൽ അജിലേഷിനോടൊപ്പം താമസിക്കാൻ തീരുമാനിക്കുകയും ചെയ്തു.
സിനിമ ജീവിതം
തിരുത്തുകകോളേജ് പഠനകാലത്ത് മിസ്സ്. കോളേജ് ആയി തിരഞ്ഞെടുക്കപ്പെട്ട ഗേർളി, ഒരു എയർ ഹോസ്റ്റസ് ആവാൻ ലക്ഷ്യമിടുകയും പിന്നീട് മലയാളചലച്ചിത്രവേദിയിൽ എത്തി ച്ചേരുകയും ചെയ്യുകയായിരുന്നു.
ചില പ്രധാന ചിത്രങ്ങൾ
തിരുത്തുക- കാണാകണ്ടേൻ
- തൊട്ടീ ജയ
- ആട്ടോഗ്രാഫ്
- 4 ദ പ്യൂപ്പിൾ
ഒരിക്കലും ഒരു സിനിമ നടി ആവുക എന്നെ ലക്ഷ്യം തനിക്ക് ഉണ്ടായിരുന്നില്ലെന്ന് ഗോപിക ഇടക്ക് പറയുകയുണ്ടായി.[1] തന്റെ ചിത്രങ്ങൾക്ക് താൻ തന്നെയാണ് ശബ്ദം കൊടുക്കുന്നതെന്ന പ്രത്യേകതയും ഗോപികക്ക് ഉണ്ട്.
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുകതമിഴ് ചിത്രങ്ങൾ
തിരുത്തുക- 2004 - ആട്ടോഗ്രാഫ്
- 2004 - 4 സ്റ്റുഡെന്റ്സ്
- 2005 - തൊട്ടി ജയ
- 2005 - പൊന്നിയിൻ സെൽവം
- 2006 - കണ കണ്ടേൻ
- 2006 - അരൻ
- 2006 - എംടൻ മകൻ
- 2007 - വീരപ്പ്
- 2008 - വെള്ളി തിരൈ
മലയാളം ചിത്രങ്ങൾ
തിരുത്തുക- 2013- ഭാര്യ അത്ര പോര
- 2009- സ്വന്തം ലേഖകൻ
- 2008- ട്വന്റി20
- 2008- വെറുതെ ഒരു ഭാര്യ
- 2008- ജന്മം
- 2008- മലബാർ വെഡ്ഡിംഗ്
- 2008- അണ്ണൻ തമ്പി
- 2007- അലിഭായ്
- 2007- സ്മാർട്ട് സിറ്റി
- 2007- നഗരം
- 2006- മായാവി
- 2006- പോത്തൻവാവ
- 2006- ഡോൺ
- 2006- കീർത്തിചക്ര
- 2006- പച്ചക്കുതിര
- 2005- ദി ടൈഗർ
- 2005- ഫിംഗർ പ്രിന്റ്
- 2005- ചാന്തുപൊട്ട്
- 2004- നേരറിയാൻ സി.ബി.ഐ.
- 2004- ഫോർ ദി പ്യൂപ്പിൾ
- 2002- പ്രണയമണിത്തൂവൽ
- 2002- വേഷം
തെലുങ്ക് ചലചിത്രങ്ങൾ
തിരുത്തുക- 2004- നാ ആട്ടോഗ്രാഫ്
- 2004-ലത മനസുലു
- 2006- വീദി
- 2008- വീടു മാമുലോടു കാടു
- 2004- കനസിന ലോക് (കന്നട)
അവലംബം
തിരുത്തുക- ↑ "Hot Tamil Actresses - Gopika", Rediff.com
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക