ജോർജ്ജ് ഹാംപ്സൺ

ഷഡ്പദശാസ്ത്രജ്ഞൻ
(George Hampson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജോർജ്ജ് ഹാംപ്സൺ (Sir George Francis Hampson, 10th Baronet, 14 ജനുവരി 1860 – 15 ഒക്ടോബർ 1936) ഒരു ബ്രിട്ടീഷ് പ്രാണിപഠനശാസ്ത്രജ്ഞനായിരുന്നു.

അദ്ദേഹം Charterhouse School-ലും Exeter College, Oxford-ലുമാണ് വിദ്യ അഭ്യസിച്ചത്. അതിനുശേഷം തേയില കൃഷിക്കായി അദ്ദേഹം മദ്രാസ് പ്രവിശ്യയിലുള്ള നീലഗിരിയിലേക്ക് വന്നു. അവിടെവച്ചു അദ്ദേഹം അവിടെയുള്ള ചിത്രശലഭങ്ങളെക്കുറിച്ചും നിശാശലഭങ്ങളെക്കുറിച്ചും പഠിച്ചു. ഇംഗ്ലണ്ടിൽ മടങ്ങിയെത്തിയ അദ്ദേഹം ലണ്ടൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ സ്വമനസാലെ ജോലിചെയ്തു. അവിടെവച്ചു അദ്ദേഹം The Lepidoptera of the Nilgiri District (1891), The Lepidoptera Heterocera of Ceylon (Illustrations of Typical Specimens of Lepidoptera Heterocera of the British Museum -ന്റെ ഭാഗം) (1893) എന്നീ പുസ്തകങ്ങളെഴുതി. പിന്നീടദ്ദേഹം The Fauna of British India, Including Ceylon and Burma-ന്റെ നിശാശലഭഭാഗങ്ങൾ എഴുതിത്തുടങ്ങി. അതിന്റെ ആദ്യ നാലുഭാഗങ്ങൾ അദ്ദേഹം പൂർത്തിയാക്കി (1892-1896).

1895-ൽ ആൽബർട്ട് ഗുന്തർ അദ്ദേഹത്തെ മ്യൂസിയത്തിലെ സഹായിയാക്കി. 1896-ൽ Baronet സ്ഥാനലബ്ധിയെത്തുടർന്ന് 1901-ൽ അദ്ദേഹത്തെ മ്യൂസിയത്തിലെ സഹപരിപാലകനായി ഉയർത്തി.തുടർന്ന് അദ്ദേഹം Catalogue of the Lepidoptera Phalaenae in the British Museum (15 ഭാഗങ്ങൾ, 1898–1920) എന്ന പുസ്‌തകത്തിന്റെ രചനയിലേർപ്പെട്ടു.

1893-ൽ വിവാഹിതനായ അദ്ദേഹത്തിന് മൂന്നു കുട്ടികളുണ്ട്.

  • The Natural History Museum at South Kensington William T. Stearn ISBN 0-434-73600-7

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജോർജ്ജ്_ഹാംപ്സൺ&oldid=3086438" എന്ന താളിൽനിന്ന് ശേഖരിച്ചത്