ജന്തുശാസ്ത്രത്തിൽ പ്രാണികളെപ്പറ്റി പഠിക്കുന്ന ശാഖയാണ് പ്രാണിപഠനശാസ്ത്രം അഥവാ എന്റമോളജി (Entomology). സുവോളജിയിൽ പലതായി വർഗ്ഗീകരിച്ചിരിക്കുന്ന മേഖലകളെ പോലെ, എൻ‌ടോമോളജിയും ടാക്സൺ അടിസ്ഥാനമാക്കിയുള്ള വിഭാഗമാണ്; പ്രാണികളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഏതു തരത്തിലുള്ള ശാസ്ത്രീയ പഠനവും കീമോളജിയാണ്. അതിനാൽ തന്മാത്ര ജനിതകശാസ്ത്രം, അവയുടെ പെരുമാറ്റത്തെ കുറിക്കുന്ന ശാഖ, ബയോമെക്കാനിക്സ്, ബയോകെമിസ്ട്രി, സിസ്റ്റമാറ്റിക്സ്, ഫിസിയോളജി, ഡവലപ്മെൻറ് ബയോളജി, ഇക്കോളജി, മോർഫോളജി, പാലിയന്റോളജി എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങളുടെ പല വിഭാഗങ്ങളുമായി എൻ‌ടോമോളജി ബന്ധപ്പെട്ടു കിടക്കുന്നു. പ്രാണിപഠനശാസ്ത്ര (entomologist) മേഖലയിൽ സേവനമനുഷ്ഠിച്ച ആദ്യത്തെ ഭാരതീയനായിരുന്നു ഡോ. കെ. കുഞ്ഞിക്കണ്ണൻ. ഷട്‌പദവിജ്ഞാനീയവുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.[1]

ഒരു ഫാസ്മിഡ്, ഒരു ഇലയെ അനുകരിക്കുന്ന രീതിയിൽ
"https://ml.wikipedia.org/w/index.php?title=പ്രാണിപഠനശാസ്ത്രം&oldid=3258172" എന്ന താളിൽനിന്ന് ശേഖരിച്ചത്