ഗായത്രി രഘുറാം

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Gayathri Raguram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന ഒരു നടിയും നൃത്ത സംവിധായകയുമാ‍ണ് ഗായത്രി രഘുറാം. പ്രശസ്ത നൃത്ത സംവിധായകനായ രഘുറാമിന്റെ മകളായ ഗായത്രി 2002 ൽ പുറത്തിറങ്ങിയ ചാർളി ചാപ്ലിൻ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ചു. അതിനുശേഷം 2008 ൽ ചലച്ചിത്രങ്ങളിൽ നൃത്തസംവിധാനം നിർവ്വഹിച്ചു.

ഗായത്രി രഘുറാം
ജനനം23 ഏപ്രിൽ 1984 (വയസ്സ്‌ 34)
ചെന്നൈ
തൊഴിൽനൃത്തസംവിധാനം, നടി
സജീവ കാലം2002–ഇപ്പോൾ വരെ

തൊഴിൽ ജീവിതം തിരുത്തുക

ഗായത്രി രഘുറാം പതിനാലാം വയസ്സിൽ അഭിനയജീവിതം ആരംഭിച്ചു.[1] തന്റെ കരിയറിലെ ആദ്യനാളുകളിൽ ഗായത്രി ജയരാമൻ എന്ന മറ്റൊരു അഭിനേത്രിയുടെ പേരിൽ സാമ്യമുള്ളതുകൊണ്ട് ആശയക്കുഴപ്പം ഒഴിവാക്കാൻ അവളുടെ പൂർണ്ണനാമത്തിൽ അറിയപ്പെടുന്നതിൽ അവൾ നിർബന്ധം പ്രകടിപ്പിച്ചു.[2] 2002 ൽ പുറത്തിറങ്ങിയ ശക്തി ചിദംബരത്തിന്റെ കോമഡി നാടക ചിത്രമായ ചാർലി ചാപ്ലിനിൽ, പ്രഭുദേവയുടെയും പ്രഭുവിന്റെയും അഭിരാമിയുടെയും സാന്നിധ്യത്തിൽ ഗായത്രി അരങ്ങേറ്റം കുറിച്ചു. ഗായത്രി ജയറാമൻ ഈ പ്രൊജക്റ്റിൽ നിന്ന് ഒഴിവാക്കിയതിനുശേഷമാണ് ഗായത്രി രഘുറാം ഈ സിനിമയിൽ വരുന്നത്.[3] ഈ ചിത്രം ഒരു വാണിജ്യ വിജയമായിരുന്നു. ദി ഹിന്ദു "നൃത്തത്തിൽ പുതിയ നായികയുടെ വൈദഗ്ദ്ധ്യം പ്രത്യേകിച്ചും ശ്രദ്ധേയമാണ്" എന്നാണ് പ്രതികരിച്ചത്. 2002 ൽ മൂന്ന് ചിത്രങ്ങളിൽ ഗായത്രി അഭിനയിച്ചു. നൃത്ത സംവിധായകനായ സുന്ദരം സംവിധാനം ചെയ്ത കന്നഡ ചിത്രം മനസെല്ല നീനെയും, തമിഴ് ചിത്രമായ സ്റ്റൈലും, പൃഥ്വിരാജ് നായകനായി 2002 ൽ പുറത്തിറങ്ങിയ നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലും ഗായത്രി അഭിനയിച്ചു.

2008 ൽ ജയം കൊണ്ടൻ (2008), പോ സോല പൊറാം (2008) തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഗായത്രി ചലച്ചിത്ര രംഗത്ത് നൃത്ത സംവിധായകനായി തിരിച്ചെത്തി. മദ്രാസപ്പട്ടണം (2010), ദൈവതിരുമകൾ (2013), ഒസ്തി (2011), അഞ്ജാൻ (2014) തുടങ്ങിയ വലിയ ബജറ്റ് പ്രൊഡക്ഷൻ ചിത്രങ്ങളിലും പിന്നീട് പ്രവർത്തിച്ചു. ക്രൈം ത്രില്ലറായ കാന്തസ്വാമി (2009), തമിഴ് പദം (2010) എന്നിവയിലെ അവളുടെ പ്രകടനത്തിനു മികച്ച വിമർശന പ്രതികരണങ്ങൾ ലഭിച്ചു. 2014-ൽ 100 ​​ചിത്രങ്ങളിൽ നൃത്ത സംവിധാനം ഗായത്രി നിർവഹിച്ചു.[1]

ഗായത്രിയുടെ സുഹൃത്തായ ഐശ്വര്യ ധനുഷിന്റെ നിർബന്ധപൂർവ്വമായ നിർദ്ദേശിച്ചതോടെയാണ് വയ് രാജ വായ് (2015) എന്ന ചിത്രത്തിൽ നായകനായ ഗൗതം കാർത്തികിന്റെ സഹോദരിയുടെ വേഷത്തിൽ അഭിനയിച്ചു.[1] സംവിധായകനായ ബാലായുടെ ഗ്രാമീണ ചിത്രമായ താറായ് താപറ്റായി (2016) എന്ന ചിത്രത്തിൽ അതിഥി താരമായി അഭിനയിച്ചു. അതിൽ കരകാട്ടത്തെ അടിസ്ഥാനമാക്കിയുള്ള ഗാനത്തിൽ അവൾ ഫീച്ചർ ചെയ്യപ്പെട്ടു. 2012 ൽ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തന്റെ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചതിനു ശേഷം, 2016 ൽ യാദുമഗി നിന്ധ്രായ് എന്ന ആദ്യ ചിത്രത്തിന്റെ ജോലികൾ തുടങ്ങി.[4][5]

2017 ൽ കമല ഹാസൻ അവതരിപ്പിച്ച തമിഴ് റിയാലിറ്റി ഷോയായ ബിഗ് ബോസിൽ ഒരു മത്സരാർത്ഥിയായി പങ്കെടുത്തിരുന്നു ഗായത്രി. ഈ പരിപാടിയിലെ പ്രകടനത്തിനു ശേഷം ഗായത്രി നൃത്ത പരിപാടിയിൽ തിരിച്ചെത്തി. ഒരു ടെലിവിഷൻ പരിപാടിയായ ശ്രീമതി ചിന്നത്തറായിൽ ഒരു ജഡ്ജിയായി പ്രത്യക്ഷപ്പെട്ടു.[6]

സ്വകാര്യ ജീവിതം തിരുത്തുക

നൃത്ത സംവിധായകനായ രഘുറാം - ഗിരിജ രഘുറാം ദമ്പതികളുടെ രണ്ടാം മകളായി ഗായത്രി ജനിച്ചു.[7] അവളുടെ മൂത്ത സഹോദരിയായ സുജ ഒരു പ്രമുഖ നർത്തകയാണ്. കൂടാതെ മുൻപ് ഒരു അഭിനേതാവായി ചിതത്തിൽ അഭിനയിച്ചിരുന്നു.[8]

2015 നവംബറിൽ ഭാരതീയ ജനതാ പാർട്ടിയുടെ കലാ സെക്രട്ടറിയായി ഗായത്രി തമിഴ്നാട്ടിൽ നിയമിതയായി. മുൻപ് ബിജെപി പ്രസിഡന്റ് അമിത് ഷായുടെ സാന്നിധ്യത്തിൽ 2014 ൽ പാർട്ടിയിൽ ചേർന്നിരുന്നു.[9]

2018 ൽ വിശ്വാസമില്ലാത്ത സ്ത്രീകൾ ശബരിമലയിൽ എത്തുന്നതിനെതിരെ വിമർശനവുമായി ഗായത്രി ട്വിറ്റർ അക്കൗണ്ടിലൂടെയാണ് നിലപാട് വ്യക്തമാക്കി.[10]

ചലച്ചിത്രങ്ങൾ തിരുത്തുക

അഭിനേത്രി
വർഷം ചിത്രം വേഷം ഭാഷ കുറിപ്പുകൾ
2002 ചാർളി ചാപ്ലിൻ സൂസി തമിഴ്
Manasella Neene രേണുക കന്നഡ
നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി അശ്വതി Malayalam
സ്റ്റൈൽ വിജി തമിഴ്
2003 Maa Bapu Bommaku Pellanta Mohana തെലുഗു
Parasuram മീന തമിഴ്
Whistle അഞ്ജലി തമിഴ്
Vikadan ഗൗരി തമിഴ്
2011 Vaanam സ്വന്തം തമിഴ് "ഞാൻ ആരാണെ?" എന്ന ഗാനത്തിൽ പ്രത്യേക പ്രദർശനം
2012 Kadhalil Sodhappuvadhu Yeppadi ഫിറ്റ്നസ് പരിശീലക തമിഴ് ഗാനത്തിൽ
Love Failure തെലുഗു ഗാനത്തിൽ
2015 Vai Raja Vai ഗായത്രി തമിഴ്
Idhu Enna Maayam സ്വന്തം തമിഴ് ഇരിക്ക്കിയി എന്ന ഗാനത്തിൽ
2016 Tharai Thappattai സ്വന്തം തമിഴ് അതിഥി താരം
സംവിധായക
  • യാദുമഗി നിന്ധ്രായ് (2016)
ടെലിവിഷൻ
  • ഒടി വിളയാടു പാപ്പാ (2016) - ജഡ്‌ജി
  • ബിഗ്ഗ് ബോസ്സ് (2017) - മത്സരാർത്ഥി
  • ശ്രീമതി ചിന്നത്തറായ് (2017) - ജഡ്‌ജി
  • Divided (2018) - മത്സരാർത്ഥി
  • ബിഗ്ഗ് ബോസ്സ് (2018) - അതിഥി

അവലംബങ്ങൾ തിരുത്തുക

  1. 1.0 1.1 1.2 "Archived copy". Archived from the original on 13 ജൂലൈ 2014. Retrieved 8 ജൂലൈ 2014.{{cite web}}: CS1 maint: archived copy as title (link)
  2. "The name is 'Gayathri Raghuram'". The Times of India. 2009-07-19. Archived from the original on 2013-02-16. Retrieved 2013-08-17.
  3. "Arts & Culture". Tamilguardian.com. 3 ഏപ്രിൽ 2002. Archived from the original on 22 ഒക്ടോബർ 2013. Retrieved 5 ഓഗസ്റ്റ് 2012.
  4. "Gayathri Raghuram turns director - Tamil Movie News". IndiaGlitz.com. Retrieved 18 July 2018.
  5. "Gayathri Raghuram turns director". Deccanchronicle.com. 4 December 2016. Retrieved 18 July 2018.
  6. https://timesofindia.indiatimes.com/tv/news/tamil/so-where-are-the-bigg-boss-contestants-of-season-1-now/articleshow/64529928.cms
  7. "Tamil Cinema News - Tamil Movie Reviews - Tamil Movie Trailers - IndiaGlitz Tamil". Indiaglitz.com. Retrieved 18 July 2018.
  8. "Suja Manoj - Film Connection Students". Film.rrfedu.com. Retrieved 18 July 2018.
  9. "Gayathri Raghuram". Thehindu.com. 27 November 2015. Retrieved 18 July 2018.
  10. "ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ". eastcoastdaily.com.[പ്രവർത്തിക്കാത്ത കണ്ണി]

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗായത്രി_രഘുറാം&oldid=4020539" എന്ന താളിൽനിന്ന് ശേഖരിച്ചത്