ഏനാദിമംഗലം
നിലവിൽ ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിൽ 15 വാർഡുകൾ ഉണ്ട്
ഏനാദിമംഗലം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | പത്തനംതിട്ട |
ഏറ്റവും അടുത്ത നഗരം | അടൂർ |
ജനസംഖ്യ • ജനസാന്ദ്രത |
20,252 (2001—ലെ കണക്കുപ്രകാരം[update]) • 658/കിമീ2 (658/കിമീ2) |
സ്ത്രീപുരുഷ അനുപാതം | 1000:1045 ♂/♀ |
സാക്ഷരത | 91.8% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 30.77 km² (12 sq mi) |
വെബ്‌സൈറ്റ് | http://lsgkerala.in/enadimangalampanchayat/ |
9°08′17″N 76°49′21″E / 9.138056°N 76.822500°E പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലെ പറക്കോട് ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് ഏനാദിമംഗലം.[1] 2001 സെൻസസ് പ്രകാരം ഈ ഗ്രാമത്തിൽ 20252 പേർ വസിക്കുന്നുണ്ട്. ഈ ഗ്രാമത്തിന്റെ സമീപത്തുള്ള പട്ടണങ്ങൾ അടൂരും, പത്തനാപുരവുമാണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ്. ഏനാദിമംഗലം ഗ്രാമപഞ്ചായത്താണ് ഈ ഗ്രാമത്തിന്റെ പ്രാദേശിക ഭരണം നിർവഹിക്കുന്നത്. ഈ ഗ്രാമത്തിൽ 9 വാർഡുകളാണ് ഉള്ളത്;
- പൂതങ്കര
- ചായലോട്
- ഇളമണ്ണൂർ
- കുറുമ്പകര
- കുന്നിട
- മാരൂർ
- മങ്ങാട്
- പാറയ്ക്കൽ
ചരിത്രം
തിരുത്തുകപുരാതനകാലം മുതൽക്ക് ചെന്നീർക്കര രാജവംശത്തിന്റേയും, തുടർന്ന് കായംകുളം രാജവംശത്തിന്റെയും അധീനതയിൽപ്പെട്ട പ്രദേശമായിരുന്നു ഏനാദിമംഗലം എന്ന് പരക്കെ വിശ്വസിച്ചുപോരുന്നു. ഏനാദിമംഗലം എന്ന സ്ഥലനാമത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും നിലവിലുണ്ട്, പണ്ട് ഈ ഗ്രാമം ഏനാദികളുടെ(ഈഴവരിൽ പെട്ട ഒരു വിഭാഗം) വാസസ്ഥലം ആയിരുന്നെന്നും അങ്ങനെയാണ് ഈ ഗ്രാമത്തിന് ഈ പേര് ലഭിച്ചതെന്നുമാണ് ഒരു ഐതിഹ്യം. മുമ്പ് ഈ നാട് ഭരിച്ചിരുന്ന കായംകുളം രാജാവിന്റെ സേനാനായകനായിരുന്ന ഏനാദി ഉണ്ണിത്താൻ എന്ന ആളിന്റെ പേരിൽനിന്നാണ് ഏനാദിമംഗലം എന്ന സ്ഥലനാമമുണ്ടായത് എന്നാണ് മറ്റൊരു അഭിപ്രായം[2] .
അവലംബം
തിരുത്തുക- ↑ "ഇന്ത്യൻ സെൻസസ് : 5000ലേറെ ജനസംഖ്യയുള്ള ഗ്രാമങ്ങൾ". Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link) - ↑ ഗ്രാമത്തിന്റെ ചരിത്രം, ഏനാദിമംഗലം. "എൽ.എസ്.ജി കേരളയിൽ നിന്ന്". Archived from the original on 2014-04-20. Retrieved 2013 മേയ് 30.
{{cite web}}
: Check date values in:|accessdate=
(help)