ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി, ചെമ്മാട്

(Darul Huda Islamic University എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഇസ്‍ലാമിക സർവകലാശാലയാണ് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി. കേരളത്തിനകത്തും പുറത്തും നിരവധി വിദ്യാഭ്യാസ സാമൂഹിക പരിഷ്‌കരണത്തിന് നേതൃത്വം നൽകുന്ന ദാറുൽ ഹുദാ ഇന്നൊരു മാതൃകാ വിദ്യാഭാസ പ്രസ്ഥാനമായി മാറിയിട്ടുണ്ട്.[1][2] മലപ്പുറം ജില്ലയിലെ ചെമ്മാട് നഗരത്തിൽ പ്രധാന കാമ്പസ് സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന് കേരളത്തിനകത്തും പുറത്തുമായി മുപ്പതിലധികം അഫിലിയേറ്റഡ് കോളേജുകളുണ്ട്. 1986-ൽ സ്ഥാപിതമായി.[3]

ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി, ചെമ്മാട്
ദാ​റു​ൽ ഹു​ദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി
തരംഇസ്‍ലാമിക് യൂണിവേഴ്സിറ്റി
സ്ഥാപിതം1986
ചാൻസലർപാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
വൈസ്-ചാൻസലർഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി
സ്ഥലംചെമ്മാട്, മലപ്പുറം, കേരളം, ഇന്ത്യ
അഫിലിയേഷനുകൾഫെഡറേഷൻ ഓഫ് യൂനിവേഴ്‍സിറ്റീസ് ഓഫ് ഇസ്‍ലാമിക് വേൾഡ്
വെബ്‌സൈറ്റ്https://www.dhiu.in

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചാൻസലറും ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി വൈസ് ചാൻസലറുമാണ്.[4]

ചരിത്രം

തിരുത്തുക

1986 ജൂൺ 25-ആം തിയ്യതി ദാറുൽ ഹുദ ഇസ്ലാമിക്‌ അക്കാദേമി എന്നായിരുന്നു അറിയപ്പെടുന്നത് . കേരള മുസ്‍ലിംകൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഉന്നത മതപഠന രംഗത്തെ മത-ഭൌതിക സമന്വയ വിദ്യാഭ്യാസത്തിലൂടെ പുതിയൊരു തലത്തിലേക്ക് ഉയർത്തുകയായിരുന്നു സ്ഥാപക ലക്ഷ്യം. 2009 മെയ് 10ന് ഒരു ഉന്നത ഇസ്‍ലാമിക സർവകലാശാലയായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.[5]പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് അപ്ഗ്രഡേഷൻ പ്രഖ്യാപന കർമം നിർവഹിച്ചത്.[4]

Islam in India

 

History

Architecture

Mughal · Indo-Islamic

Major figures

Moinuddin Chishti · Akbar
Ahmed Raza Khan · Maulana Azad
Sir Syed Ahmed Khan · Bahadur Yar Jung

Communities

Northern · Mappilas · Tamil
Konkani · Marathi · Vora Patel
Memons · North-Eastern · Kashmiris
Hyderabadi · Dawoodi Bohras · Khoja
Oriya · Nawayath · Bearys · Meo · Sunni Bohras
Kayamkhani · Bengali

Islamic sects

Barelvi · Deobandi · Shia

Culture

Muslim culture of Hyderabad

Other topics

Ahle Sunnat Movement in South Asia
Indian Muslim nationalism
Muslim chronicles for Indian history

പഠനരീതി

തിരുത്തുക

ഇസ്‍ലാമിക വിജ്ഞാനീയങ്ങളായ ഖുർആൻ, ഹദീസ്, ഫിഖ്ഹ്, അഖീദ, തസ്വവ്വുഫ് എന്നിവയ്ക്കൊപ്പം ഭൌതിക വിജ്ഞാനീയങ്ങളായ സയൻസ്, സോഷ്യൽ സ്റ്റഡീസ്, കംപ്യൂട്ടർ സയൻസ്, കണക്ക് തുടങ്ങിയവയും ഉൾപ്പെടുന്നതാണ് ദാറുൽ ഹുദായുടെ പഠനരീതി.[6] മലയാളത്തിനുപുറമെ അറബിക്, ഇംഗ്ലീഷ്, ഉർദു, ഹിന്ദി ഭാഷകളിലും പഠിതാക്കൾക്ക് പ്രാവീണ്യം നൽകുന്നു.[7]

 
ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി മുഖ്യകവാടം

അംഗീകാരം

തിരുത്തുക

ആഗോള തലത്തിലെ ഇസ്‍ലാമിക് യൂനിവേഴ്സിറ്റികളുടെ ഔദ്യോഗിക പ്രസ്ഥാനമായ ഫെഡറേഷൻ ഓഫ് ദി യൂനിവേഴ്സിറ്റീസ് ഓഫ് ദി ഇസ്‍ലാമിക് വേൾഡിൻറെ അംഗീകാരം ലഭിച്ചിട്ടുണ്ട് ദാറുൽ ഹുദയ്ക്ക്. ഇസ്‍ലാമിക സർവകലാശാലകളുടെ മറ്റൊരു അന്തർദേശീയ കൂട്ടായ്മയായ ലീഗ് ഓഫ് ഇസ്‍ലാമിക് യൂനിവേഴ്സിറ്റീസിലും ദാറുൽ ഹുദാക്ക് അംഗത്വമുണ്ട്.[8]

ഇൻറർനാഷനൽ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി മലേഷ്യ ഉൾപ്പെടെ ഒട്ടേറെ വിദേശ സർവകലാശാലകളുമായി അക്കാദമിക ധാരണാ പത്രങ്ങളും ദാറുൽ ഹുദാ ഒപ്പു വെച്ചിട്ടുണ്ട്.[9]

തെളിച്ചം മാസിക

തിരുത്തുക

ദാറുൽ ഹുദായിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇസ്‍ലാമിക മലയാള പ്രസിദ്ധീകരണമാണ് തെളിച്ചം മാസിക .[10] 1999 നവംബറിൽ പ്രസിദ്ധീകരണമാരംഭിച്ചു. മതം, സാമൂഹികം, സാംസ്കാരികം, ചരിത്രം, ശാസ്ത്രം, സംഘടന, ആനുകാലികം, കുടുംബം, വിദ്യാഭ്യാസം, രാഷ്ട്രീയം, സാഹിത്യം, അന്തർദേശീയം എന്നീ വിഷയങ്ങൾ മാസിക കൈകാര്യം ചെയ്യുന്നു.[11]

  1. Newspaper, The Peninsula (2017-12-07). "Seminar on renovation of Islamic education in S Asia" (in ഇംഗ്ലീഷ്). Archived from the original on 2023-04-26. Retrieved 2022-02-22.
  2. MuslimMirror (2021-01-09). "Could Darul Huda Islamic University be a model for other big Madrasas in India?" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-02-23.
  3. ലേഖകൻ, മാധ്യമം (2021-03-09). "ദാറുൽ ഹുദാ ബിരുദദാന സമ്മേളനത്തിന് തുടക്കം | Madhyamam". Retrieved 2022-02-22.
  4. 4.0 4.1 "Darul Huda Islamic Uni. in Kerala" (in ഇംഗ്ലീഷ്). Archived from the original on 2023-04-26. Retrieved 2022-02-23.
  5. Newspaper, The Peninsula (2017-12-07). "Seminar on renovation of Islamic education in S Asia" (in ഇംഗ്ലീഷ്). Retrieved 2022-02-23.
  6. Ubaid (2018-05-09). "അന്താരാഷ്‌ട്ര ഹോളി ഖുർആൻ അവാർഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് മലയാളി വിദ്യാർത്ഥികൾ". Retrieved 2022-02-23.
  7. ലേഖകൻ, മാധ്യമം (2021-11-28). "ദാറുൽ ഹുദ: ഇന്റർ സ്കൂൾ ഇസ്​ലാമിക് മത്സരം - Madhyamam". Retrieved 2022-02-23. {{cite web}}: zero width space character in |title= at position 27 (help)
  8. "جامعة دار الهدى الإسلامية، كيرالا" (in അറബിക്). Archived from the original on 2022-01-23. Retrieved 2022-02-23.
  9. "Partner University". Retrieved 2022-02-23.
  10. Thelicham, Admin. "Thelicham | Thelicham Online Magazine" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-02-23.
  11. DoolNews. "ട്രാൻസ് ജന്റേഴ്‌സിനെ പിന്തുണച്ച് ഇ.കെ വിഭാഗം സുന്നികളുടെ മാസിക". Retrieved 2022-02-23.