കേരളത്തിൽ നിന്നുള്ള ഒരു മുസ്ലിം മത നേതാവും രാഷ്ട്രീയ നേതാവുമാണ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ. നിലവിൽ മുസ്ലീം ലീഗിൻ്റെ സംസ്ഥാന അദ്ധ്യക്ഷൻ ആണ്.

സയ്യിദ്
സാദിഖ് അലി ശിഹാബ് തങ്ങൾ
Sadiq Ali Thangal (2022)
കേരള സംസ്ഥാന പ്രസിഡന്റ്, മുസ്ലിം ലീഗ്
പദവിയിൽ
ഓഫീസിൽ
7 March 2022
ചെയർമാൻ, രാഷ്ട്രീയ ഉപദേശക സമിതി, മുസ്ലിം ലീഗ്
പദവിയിൽ
ഓഫീസിൽ
7 March 2022
darul hudha islamic univerciti chancler
വ്യക്തിഗത വിവരങ്ങൾ
ജനനം(1964-05-25)25 മേയ് 1964
പാണക്കാട്, (മലപ്പുറം), കേരളം
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
കുട്ടികൾ(3)
  • സയ്യിദ് അസീൽ അലി ശിഹാബ് തങ്ങൾ (മകൻ)
  • സയ്യിദ് ഷഹീൻ അലി ശിഹാബ് തങ്ങൾ (മകൻ)
  • സയ്യിദ് യാമിൻ അലി ശിഹാബ് തങ്ങൾ (മകൻ)
മാതാപിതാക്കൾ
ബന്ധുക്കൾ
വസതിപാണക്കാട് (മലപ്പുറം)
ജോലി
  • സമുദായ നേതാവ്
  • രാഷ്ട്രീയക്കാരൻ

പി.എം.എസ്.എ പൂക്കോയ തങ്ങളുടെയും ഖദീജ ഇമ്പിച്ചി ബീവിയുടെയും മകനായി 1964ൽ ജനിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് എന്നീ സുപ്രധാന ചുമതലകൾ നിർവ്വഹിച്ചിരുന്നു. നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ, എസ്.വൈ.എസ് സംസ്ഥാന പ്രസിഡൻ്റ്, പട്ടിക്കാട് ജാമിഅ നൂരിയ പ്രസിഡൻ്റ്, വളവന്നൂർ ബാഫഖി യതീംഖാന പ്രസിഡണ്ട്, പൊന്നാനി മഊനത്തുൽ ഇസ്ലാം സഭ വൈസ് പ്രസിഡണ്ട്, എരമംഗലം ദാറുസ്സലാമത്ത് ഇസ്ലാമിക് കോംപ്ലക്‌സ് പ്രസിഡണ്ട്, കാടഞ്ചേരി നൂറുൽ ഹുദാ ഇസ്ലാമിക് കോളേജ് പ്രസിഡണ്ട്, സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോർഡ് നിർവ്വാഹക സമിതി അംഗം, കോഴിക്കോട് ഇസ്ലാമിക്ചെയർമാൻ, ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി ചാൻസലർ തുടങ്ങി വിവിധ പദവികൾ വഹിക്കുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=സാദിഖലി_ശിഹാബ്_തങ്ങൾ&oldid=4011225" എന്ന താളിൽനിന്ന് ശേഖരിച്ചത്