ബ്യാരി

(Beary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ കേരള - കർണ്ണാടക അതിർത്തിയിലെ ലിപിയില്ലാത്ത ഒരു ഭാഷയാണ് ബ്യാരി. കർണ്ണാടകയിലെ ഉള്ളാൾ പ്രദേശത്തെ പ്രത്യേകമായ ഒരു മുസ്ലിം വിഭാഗമാണ് ഈ ഭാഷ സംസാരിക്കുന്നത്. ഈ ജനവിഭാഗവും ബ്യാരി എന്നാണറിയപ്പെടുന്നത്. പതിനഞ്ച് ലക്ഷത്തോളമാളുകൾ ഈ ഭാഷ ഉപയോഗിക്കുന്നതായി കരുതപ്പെടുന്നു. [1]ബ്യാരി ഭാഷയുടെ വളർച്ചയ്ക്കായി മാംഗ്ലൂരിൽ ബ്യാരി സാഹിത്യ അക്കാദമി പ്രവർത്തിക്കുന്നുണ്ട്. തുളു ഭാഷയോളം പഴക്കം ബ്യാരിക്കുണ്ടന്നു കരുതപ്പെടുന്നു. കന്നട ലിപി ഉപയോഗിച്ച് ബ്യാരി എഴുതാറുണ്ട്. നൂറോളം ഗ്രന്ഥങ്ങൾ ഈ ഭാഷയിലെഴുതപ്പെട്ടിട്ടുണ്ട്. നാനൂറോളം ശബ്ദ കാസറ്റുകളും വീഡിയോ ആൽബങ്ങളും പ്രചാരത്തിലുണ്ട്. ബ്യാരി ഭാഷയ്ക്ക് അതിന്റേതായ ഗസലുകളും പാട്ടുകളുമുണ്ട്. ഊഞ്ഞാൽപ്പാട്ട്, മയിലാഞ്ചിപ്പാട്ട് വിവാഹവേളയിലാലപിക്കുന്ന ഒപ്യുണെ പാട്ട് തുടങ്ങി നിരവധി പാട്ടുകൾ പ്രചാരത്തിലുണ്ട്[2]. കെ.പി. സുവീരൻ സംവിധാനം ചെയ്ത ഈ ഭാഷയിലെ ആദ്യ ചലച്ചിത്രമായ ബ്യാരിക്ക് 2011-ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-02. Retrieved 2012-03-07.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-02. Retrieved 2012-03-07.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബ്യാരി&oldid=3953023" എന്ന താളിൽനിന്ന് ശേഖരിച്ചത്