ചെറിയനാട്

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം
(Cheriyanad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെറിയനാട് (ഇംഗ്ലീഷ്: Cheriyanad), കേരളത്തിൽ ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽപ്പെട്ടതും മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയ്ക്കു (ഏതാണ്ട് 8 കി.മീ, തുല്യദൂരം) അച്ചൻകോവിലാറിന്റെ വടക്കെ കരയിലുള്ളതുമായ ഒരു ഗ്രാമമാണ്. ചെറിയനാടെന്നാണു പേരെങ്കിലും വിസ്തൃതമായ ഒരു പ്രത്യേക ഗ്രേഡ് പഞ്ചായത്താണു ചെറിയനാട്. കാർഷികവൃത്തിയാണു ജനങ്ങളുടെ മുഖ്യമായ സാമ്പത്തിക സ്രോതസ്സ്.അതിപ്രസിദ്ദം ആയ ചെറിയനാട് ബാലസുബ്രഹ്മണ്യ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. [1]

ചെറിയനാട്
അപരനാമം: ശിശുരാഷ്ട്രം,പള്ളിവിളക്കുകളുടെ നാട്
ചെറിയനാട് റെയിൽവേ സ്റ്റേഷൻ
ചെറിയനാട് റെയിൽവേ സ്റ്റേഷൻ

ചെറിയനാട് റെയിൽവേ സ്റ്റേഷൻ


ചെറിയനാട്
9°16′33″N 76°35′13″E / 9.275759°N 76.587001°E / 9.275759; 76.587001
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല ആലപ്പുഴ
ഭരണസ്ഥാപനം(ങ്ങൾ) പഞ്ചായത്ത്
അദ്ധ്യക്ഷൻ വിലാസിനി കരുണാകരൻ
'
'
വിസ്തീർണ്ണം 14.15ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20867
ജനസാന്ദ്രത 1475/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
689511
+0479
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യ സ്വാ‍മി ക്ഷേത്രം ,
കൊല്ലകടവ് മുസ്ലീം പള്ളി,
ഇടവങ്കാട്ട് ക്രിസ്തീയ ദേവാലയം,
,ചെറിയനാട് ലൂർദ്ദ് മാതാ റോമൻ കത്തോലിക്ക പള്ളി
,ചെറിയനാട് സെന്റ്‌ ജൂഡ് മലങ്കര കത്തോലിക് പള്ളി


ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര നിയന്ത്രിത - സമ്പൂർണ്ണ നിയമ സാക്ഷരതാ പഞ്ചായത്താണ് ചെറിയനാട്. 2006-07ൽ വർഷത്തെ ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ലഭിച്ചിട്ടുണ്ട്.[2] കൂടാതെ കേരളാ സർക്കാർ 2009ൽ മികച്ച ചെറിയനാടിനെ പഞ്ചായത്തായി തിരഞ്ഞെടുത്തിട്ടുണ്ട്.[3] ദാരുശില്പ വിദഗ്ദ്ധരായ ഇടവങ്കാട് ആശാരിമാർ ചെറിയനാടിന്റെ അഭിമാനമായിരുന്നു. ഈ കുടുംബത്തിൽപ്പെട്ട കൊച്ചുകുഞ്ഞാചാരി ഗോവിന്ദനാചാരിക്ക് ശ്രീമൂലം തിരുനാൾ മഹാരാജാവിൽ നിന്ന് പട്ടും വളയും സമ്മാനമായി ലഭിച്ചിട്ടുണ്ട്.[4]

ചെറിയനാട് ദേശദേവനായി കരുതി ജാതിമതഭേദമന്യേ ഏവരും സഹകരിക്കുന്ന ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യ സ്വാ‍മി ക്ഷേത്രം ‍സ്ഥിതി ചെയ്യുന്നതിവിടെയാണ്.എല്ലാ വർഷവും തൈപ്പൂയത്തിനോട് അനുബന്ധിച്ച് നടത്തിവരുന്ന കാവടിയാട്ടവും,ഉത്സവത്തിനോട് അനുബന്ധിച്ചുള്ള പള്ളിവിളക്കും അതിപ്രസിദ്ദമാണ്.പള്ളിവിളക്കുകളുടെ നാട് എന്നും ഈ ദേശം അറിയപ്പെടുന്നു.

പ്രാചീന ചരിത്രം

തിരുത്തുക
 
കൊല്ലകടവ് ജങ്ഷൻ
 
ചെറിയനാട് ക്ഷേത്രത്തിലെ കൊടിമരപ്പറയിലെ ശ്ലോകത്തിലെ ഒരു ഭാഗം.

1200 കൊല്ലം മുൻപ് പടിഞ്ഞാറുഭാഗം കായംകുളം രാജാവിന്റെയും കിഴക്കു ഭാഗം പന്തളം രാജാവിന്റെയും അധീനതയിൽ ആയിരുന്നു. ഗതാഗത വികസനമുണ്ടാകുന്നതിനു മുമ്പ് ചങ്ങാടക്കടത്തായിരുന്നു ഇവിടത്തെ പ്രധാന ഗതാഗതമാർഗ്ഗം. കൊല്ലകടവ് ആയിരുന്നു പ്രധാന ഇവിടുത്തെ കടത്തു മാർഗം.

പേരിനു പിന്നിൽ

തിരുത്തുക

ചെറിയ നാടായതിനാൽ ചെറിയനാട് എന്ന് പേരുവന്നതെന്നും അതല്ലാ ചെറിയനാട് ക്ഷേത്രത്തിലെ കൊടിമരപ്പറയിലെ ശ്ലോകത്തിലെ ‘ശിശുരാഷ്ട്രം’ എന്ന പ്രയോഗത്തിൽ നിന്നാണ് ‘ചെറിയനാട്’ എന്ന പേര് കൈവന്നതെന്നും പറയപ്പെടുന്നു.

ഭൂമിശാസ്ത്രം

തിരുത്തുക

കുന്നുകളും സമതലങ്ങളും ഉള്ള ഈ പഞ്ചായത്തിൽ പശിമരാശി, ചെമ്മണ്ണ് എന്നിവ മണ്ണിനങ്ങൾ. ഇവിടുത്തെ ശരാശരി താപമാനം 25-31 ഡിഗ്രി സെൽഷ്യസുമാണ്.

അതിരുകൾ

തിരുത്തുക

മാമ്പ്ര പാടത്തെ കൃഷിയാണ് എടുത്തുപറയാവുന്ന കൃഷിസ്ഥലം. പലതരത്തിലുള്ള നെൽ വിത്തുകളാണു ഇവിടെ കൃഷി ചെയ്തിരുന്നത്.വെള്ളരി, മത്തൻ,കുമ്പളം, പടവലങ്ങ, പാവയ്ക്ക തുടങ്ങിയ പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്.

"മാമ്പ്ര പാടങ്ങളിൽ ഒന്ന്"

ജലപ്രകൃതി

തിരുത്തുക

2450 മി.മീ വർഷ പാതം അനുഭവപ്പെടുന്ന പ്രദേശമാണ്. തോടുകളും കനാലുകളും കുളങ്ങളുമാണ് ഇവിടത്തെ മറ്റു ജലസ്രോതസ്സുകൾ.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങൾ

തിരുത്തുക

19-താം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ മിഷനറിമാർ ആരംഭിച്ച കോക്കാപ്പള്ളി സി.എം.എസ്. എൽ.പി സ്കൂൾ ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ്[5]. നൂറു വർഷത്തിലേറെ പഴക്കമുള്ള ജെ.ബി സ്കൂളാണ് ഇവിടത്തെ ആദ്യത്തെ സർക്കാർ വിദ്യാലയം.

ഭരണ സം‌വിധാനം

തിരുത്തുക
 
ചെറിയനാട് പഞ്ചാ‍യത്ത് കാര്യാലയം

പഞ്ചാ‍യത്ത് രൂപവത്കരണം/ആദ്യകാല‍ ഭരണസമിതികൾ

തിരുത്തുക

1/1/54-ൽ രൂപീകൃതമായ ചെറിയനാട് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് ജി. നാരായണൻ ഉണ്ണിത്താനായിരുന്നു. രാജ്യത്ത് നിലവിലുള്ള വികേന്ദ്രീകൃത പഞ്ചായത്ത് ഭരണ സംവിധാന പ്രകാരമുള്ള ഗ്രാമ പഞ്ചായത്ത് സമിതി ഭരണം നടത്തുന്നു.

വില്ലേജ് - ചെറിയനാട്
ബ്ലോക്ക്-ചെങ്ങന്നൂർ
താലൂക്ക് - ചെങ്ങന്നൂർ
അസംബ്ലി മണ്ഡലം - ചെങ്ങന്നൂർ
പാർലിമെന്റ് മണ്ഡലം - മാവേലിക്കര

ഗ്രാമപഞ്ചായത്ത് വാർഡുകളുടെ എണ്ണം - 15
വിസ്തീർണ്ണം - 14.15ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ-20867
പുരുഷന്മാർ-9975
സ്ത്രീകൾ-10892
ജനസാന്ദ്രത-1475 (ച.കി.മീ)
സ്ത്രീ:പുരുഷ അനുപാതം-1092 : 1000
മൊത്തം സാക്ഷരത - 94%
സാക്ഷരത(പുരുഷന്മാർ)-96%
സാക്ഷരത (സ്ത്രീകൾ)- 92%
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് - prasanna rameshan

പ്രധാന രാഷ്ട്രീയ പാർട്ടികൾ

തിരുത്തുക

3 ഭാരതീയ ജനതാ പാർട്ടി (BJP) 2 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (INC) 1 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (CPIM)

  1. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI)
  2. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്(IUML)
  3. സോഷ്വൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI)

സമ്പൂർണ്ണ നിയമ സാക്ഷരതാ പഞ്ചായത്ത്

തിരുത്തുക

ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര നിയന്ത്രിത - സമ്പൂർണ്ണ നിയമ സാക്ഷരതാ പഞ്ചായത്തായി ചെറിയനാട് പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു. 2008 നവംബർ 8 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷൻ ചെറിയാനാട്ട് നടന്ന ചടങ്ങിൽ ഈ പ്രഖ്യാപനം നടത്തി. ഈ നേട്ടത്തിനുവേണ്ടിയുള്ള പ്രവർത്തനം ആരംഭിച്ച 1988 മുതൽ 2003 ജുലൈ 5 വരെയുള്ള കാലയളവിൽ 1124 കേസുകൾ തീർപ്പക്കി. 2003 ശേഷമുള്ള 683 കേസുകളിൽ 36 എണ്ണം ഒഴികെയുള്ള കേസുകൾ ഇതിനോടകം തീർപ്പാക്കിയിട്ടുണ്ട്. [6]

 
ചെറിയനാട് തീവണ്ടിയാപ്പീസ്, മുൻവശം

മാവേലിക്കര - കോഴഞ്ചേരി പാതയാ‍ണു(എം.കെ റോഡ്) പ്രധാനമായും നാടിന്റെ ഗതാഗത സ്രോതസ്സ്. ഈ പാത നാടിന്റെ മദ്ധ്യത്തിലൂടെ തന്നെയാണു പോകുന്നത്. ചെങ്ങന്നൂരിൽ നിന്നും മാവേലിക്കരയിൽ നിന്നും ഏതാണ്ട് 8 കി.മീ. ദൂരത്തിലാണ് ചെറിയനാടിന്റെ ഹൃദയഭാഗമായ പടനിലം നിലകൊള്ളുന്നത്. റെയിൽ ഗതാഗതവും ചെറിയനാടിന് കരഗതമാണ്. ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയ്ക്കുള്ള ചെറിയനാട് റെയിൽവേസ്റ്റേഷൻ ഇപ്രദേശത്തുകാരുടെ സ്ഞ്ചാരാവശ്യങ്ങൾക്ക് ചെറിയ തോതിൽ സഹായം ചെയ്യുന്നുണ്ട്. 1956 ൽ റെയിൽവേ കേരളത്തിൽ വന്ന കാലം മുതൽക്കേ ഇവിടത്തെ സ്റ്റേഷൻ നിലവിലുണ്ടെങ്കിലും പാസഞ്ചർ വണ്ടികളല്ലാതെ മറ്റൊന്നും ഇവിടെ നിറുത്താതിരിക്കുന്നതിനാൽ സുസാധ്യമായ ഗതാഗത ഗുണങ്ങൾ ഇവിടത്തുകാർക്ക് ലഭിക്കുന്നില്ല. 1956 മുതൽ ഏതാണ്ട് 40 ഏക്കറോളം സ്ഥലം വികസന ലക്ഷ്യങ്ങൾക്കായി റെയിൽവേയുടെ കൈവശം ഉൺടായിട്ടും തികച്ചും അവികസിതമായും അപരിഷ്കൃതമായും ഈ റെയിൽവേസ്റ്റേഷൻ തുടരുന്നുവെന്നത് കുപ്രസിദ്ധമാണ്. വികസനലക് ഷ്യങ്ങൾക്കായി സ്വരുക്കൂട്ടിയ ഈ വസ്തു വനവൽക്കരണം നടത്തിയാണ് ഇപ്പോൾ റെയിൽവേ സംരക്ഷിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഗ്രാമമധ്യത്തിൽ കാടുകയറിക്കിടക്കുന്നത് പരിസരവാസികൾക്കും ഗ്രാമവാസികൾക്കു പൊതുവേയും അതീവ ദുഃഖദായകമാണ്. അടുത്ത കാലത്തായി ചെറിയനാട് റെയിൽ സ്റ്റേഷൻ ഒരു ചരക്കു ഗതാഗത സ്റ്റേഷനാക്കി മാറ്റുന്നതിലേക്കായി വികസന പ്രവർതനങ്ങൾ നടന്നു വരുന്നു. ഇത് എറണാകുളം-കോട്ടയം-കായംകുളം പാത് ഇരട്ടിപ്പിക്കൽ പണികൾക്കൊപ്പം പൂർത്തീകരിക്കപ്പെടും എന്നു പ്രതീക്ഷിക്കുന്നു. റെയിൽ മേഖലയിൽ ഒരു ചെറിയ മുന്നേറ്റമായി ഇതിനെ കാണാവുന്നതാണ്.

വിദ്യാഭ്യാസം

തിരുത്തുക

ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ രംഗത്ത് ഏറ്റവുമധികം[7] പുരോഗതി കൈവരിച്ച ഒരു ഗ്രാമമാണ് ചെറിയനാട്. 1930-കളിലാണ് ഹൈസ്കൂളുകൾ സ്ഥാപിതമായതെങ്കിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധിയാളുകൾ ഈ കൊച്ചുഗ്രാമത്തിൽ ഉണ്ടായിരുന്നു. ചെറിയനാട് ഗവ. എൽ പി സ്കൂൾ , ചെറുവല്ലൂർ ഗവ. എൽ പി സ്കൂൾ , കൊല്ലകടവ് ഗവ. മുഹമ്മദൻസ് യു പി സ്കൂൾ. ( ഇപ്പോൾ ഹൈസ്കൂൾ ) സി.എം.എസ്. എൽ പി സ്കൂൾ , സചിവോത്തമ വിലാസം മലയാളം പള്ളിക്കൂടം (ഇപ്പോഴത്തെ ശ്രീ വിജയേശ്വരി ഹൈ സ്കൂൾ) എന്നിങ്ങനെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടിവിടെ. 1940-കളിലാണ് ഇവയെല്ലാം സ്ഥാപിതമാവുന്നത്. 1953-ലാണ് അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദ്ദഫലമായി ഈ പഞ്ചായത്തിൽ ഒരേവർഷം തന്നെ അടുത്തുഅടുത്തുതന്നെ രണ്ടു ഹൈസ്ക്കൂളുകൾ ആരംഭിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച ഡി.ബി.എച്ച്.എസും, നേരത്തെ ഉണ്ടായിരുന്നതും കൊല്ലം ബിഷപ്പിന് കൈമാറ്റം ചെയ്തുകൊണ്ട് ഹൈസ്ക്കൂളാക്കി ഉയർത്തി ശ്രീവിജയേശ്വരി ഹൈസ്കൂൾ എന്നു പുനർനാമകരണം ചെയ്തതുമായ സചിവോത്തമ വിലാസം മിഡിൽ സ്കൂളുമാണത്. അറുപതുകളുടെ ആരംഭത്തിൽ തുരുത്തിമേൽ പ്രദേശത്ത് എസ് എൻ യു പി എസ് ആരംഭിച്ചു. 1981-ൽ തുരുത്തിമേൽ പ്രദേശത്തു എസ്.എൻ ട്രസ്റ്റിന്റെ വകയായി എസ് എൻ കോളേജ്, ചെങ്ങന്നൂർ എന്ന പേരിൽ ഒരു കോളേജ് സ്ഥാപിതമായി.
സ്കൂളുകൾ

  1. ജെ.ബി.എസ് സ്കൂൾ(ബോയ്സ്&ഗേൾസ്),ചെറിയനാട്
  2. ശ്രീനാരായണ വിലാസം അപ്പർ പ്രയ്മരി സ്കൂൾ,തുരുത്തിമേൽ
  3. ശ്രീ വിജയേശ്വരി ഹൈ സ്കൂൾ,ചെറിയനാട്
  4. ദേവസ്വം ബോർഡ് ഹൈയർ സെക്കന്ററി സ്കൂൾ,ചെറിയനാട്
  5. സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ,ചെറിയനാട്1
  6. ഗവൺമെന്റ് മുഹമ്മദൻസ് ഹൈ സ്കൂൾ , കൊല്ലകടവ്

കലാശാലകൾ

  1. എസ്.എൻ കോളേജ്, ചെറിയനാട്

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക

സർക്കാർ സ്ഥാപനങ്ങൾ

തിരുത്തുക
  • ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി
  • ഗവൺമെന്റ് വെറ്റിനറി ഡിസ്പെൻസറി
  • ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി
  • മാവേലി സ്റ്റോർ
  • ലാഭം മാർക്കറ്റ്

ബാങ്കുകൾ

തിരുത്തുക

പൊതുമേഖല സ്ഥാപനം

തിരുത്തുക
  • ചെറിയനാട് ടെലഫോൺ എക്സ്-ചേഞ്ച്
  • സഞ്ജീവിനി മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റൽ, ആലകോട്
 
സഞ്ജീവിനി മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റൽ

ആരാധനാലയങ്ങൾ

തിരുത്തുക

ചെറിയനാട്ടെ പ്രധാന ക്ഷേത്രമാണ്‌ ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാ‍മി ക്ഷേത്രം. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവവും തൈപ്പൂയ മഹോൽസവവും പ്രധാന ആഘോഷങ്ങളാണ്‌. 42 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളുടെ പൂർത്തീകരണമാണു തൈപ്പൂയ മഹോൽസവം. ഇതിനു പുറമെ ക്രിസ്തീയ ദേവാലയങ്ങളും മുസ്ലിം ദേവാലയങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു. പ്രസിദ്ധമായ കൊല്ലകടവ് മുസ്ലീം പള്ളിയും (ജുമാ മസ്ജിദ്) ഇടവങ്കാട്ട് ക്രിസ്തീയ ദേവാലയവും ഇവിടെയാണ്. സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ യൂദാ ശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുശേഷിപ്പ് (Relic) സൂക്ഷിച്ചിരിക്കുന്ന ഏക തീർഥാടന പള്ളിയാണിത്. [അവലംബം ആവശ്യമാണ്]

  • ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാ‍മി ക്ഷേത്രം
  • സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ ദേവാലയം.
  • ഇടവങ്കാട്ട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി
  • കണ്ഠാളൻകാവ് ശിവക്ഷേത്രം
  • നെടുവരംകോട് ശിവക്ഷേത്രം.
  • പടനിലം പള്ളി.
  • ലൂർദ് മാതാ കത്തോലിക്കാ പള്ളി, മാമ്പള്ളിപ്പടി
  • കോടുകുളഞ്ഞി സി.എസ്.ഐ പള്ളി വെബ്സൈറ്റ് Archived 2019-12-27 at the Wayback Machine.
  • ഞാഞ്ഞൂക്കാട് ശ്രീ ബാലസുബ്രമണ്യ സ്വാമി ക്ഷേത്രം.
  • ആലകോട് സുബ്രഹ്മണ്യസ്വാ‍മി ക്ഷേത്രം.

ഉത്സവങ്ങൾ

തിരുത്തുക
  • ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാ‍മി ക്ഷേത്രത്തിലെ മകരമാസം ഉത്രാടം നാൾ കൊടിയേറി പത്തുനാൾ നീണ്ടുനിൽക്കുന്ന തിരുവുത്സവം, മകരമാസത്തിലെ തൈപ്പൂയം നാൾ നടത്തുന്ന കാവടിയാട്ട മഹോത്സവം, ഉത്സവത്തോടനുബന്ധിച്ചുള്ള പുറപ്പാട് (വിശിഷ്ടമായ പള്ളിവിളക്ക് ഘോഷയാത്ര ഇതോടനുബന്ധിച്ചാണ്) എന്നിവയാണു പ്രധാന ഉത്സവങ്ങൾ. എല്ലാമാസവും ഷഷ്ഠിദിനത്തിൽ ഷഷ്ഠിവ്രതം നോക്കി അഭീഷ്ടകാര്യസിദ്ധിക്കായി സ്ത്രീജന ഭക്തർ ധാരാളമായി വന്നു ചേരുന്നു.
  • കൊല്ലകടവ് മുസ്ലീം ദേവാലയത്തിലെ ചന്ദനക്കുട മഹോത്സവം.


പ്രസിദ്ധ വ്യക്തികൾ

തിരുത്തുക

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ചെറിയനാട് സ്വദേശി ആയിരുന്നു.മാവേലിക്കര എംഎൽഎ ആർ.രാജേഷ് കൊല്ലകടവ് സ്വദേശിയാണ്,പ്രശസ്ത ശിൽപ്പിയും സംസ്ഥാന അവാർഡ് ജേദാവുമായ ജോൺസ് കൊല്ലകടവും ചെറായനാട് സ്വദേശിയാണ്

  1. "പഞ്ചായത്തിലൂടെ". Archived from the original on 2014-05-17. Retrieved 2013-02-21.
  2. Swaraj Trophy, Winners. "Swaraj Trophy". from ISG KERALA. Retrieved 30 ഒക്ടോബർ 2014.
  3. Cheriyanad, declared best panchayat (13 ഫെബ്രുവരി 2009). "Cheriyanad declared best panchayat". ദി ഹിന്ദു. Retrieved 30 ഒക്ടോബർ 2014.
  4. "ചരിത്രം". Archived from the original on 2014-05-17. Retrieved 2013-02-21.
  5. "ഇത് കാണുക". Archived from the original on 2013-07-15. Retrieved 2013-02-21.
  6. Kerala gets first litigation, -free village (09 നവംബർ 2008). "First litigation-free village". CNN IBN. Retrieved 30 ഒക്ടോബർ 2014. {{cite news}}: Check date values in: |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  7. "വിദ്യാഭ്യാസം". Archived from the original on 2014-05-17. Retrieved 2013-02-21.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചെറിയനാട്&oldid=4139456" എന്ന താളിൽനിന്ന് ശേഖരിച്ചത്