കൊല്ലകടവ്

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിലെ ചെറിയനാട് പഞ്ചായത്തിൽ പെട്ട ഒരു ഗ്രാമമാണ് കൊല്ലകടവ് / കൊല്ലുകടവ് ചെറിയനാട്ടെ പുരാതനവും പ്രസിദ്ധവുമായ ഒരു വ്യാപാര കേന്ദ്രമായി കൊല്ലകടവ് അറിയപ്പെടുന്നു. അച്ചൻകോവിലാറിന്റെ തീരത്തുള്ള ഈ ഗ്രാമം പന്തളത്തിനും മാവേലിക്കരക്കും മദ്ധ്യഭാഗത്താണ് (പന്തളം - വെണ്മണി - കൊല്ലകടവ് - മാവേലിക്കര പാതയിൽ‍) സ്ഥിതി ചെയ്യുന്നത്.

കൊല്ലകടവ്

ചെങ്ങന്നൂരിൽ നിന്ന് മാവേലിക്കരക്കുള്ള പ്രധാന പാത കൊല്ലകടവ് കവലക്ക് സമീപമുള്ള കൊല്ലകടവ് പാലത്തിലൂടെ കടന്നു പോവുന്നു.

കൊല്ലകടവ് പാലം

മുസ്ലിം‍ മതവിശ്വാസികൾ കൂടുതലുള്ള കൊല്ലക്കടവിൽ പ്രസിദ്ധമായ കൊല്ലകടവ് ജുമാമസ്ജിദ് സ്ഥിതി ചെയ്യുന്നു.


കൊല്ലകടവ് ജുമാമസ്ജിദ്

ഇവിടുത്തെ മറ്റൊരു ആരാധനാലയമാണ് ഞാഞ്ഞൂക്കാട്ഞാഞ്ഞൂക്കാട്മഠത്തിൽബാലസുബ്രഹ്മണ്യ ക്ഷേത്രം

കൊല്ലകടവ് ചന്ത

തിരുത്തുക

മധ്യ തിരുവിതാംകൂറിലെ മാംസ വ്യാപാരത്തിന് കന്നുകാലികളെ എത്തിക്കുന്നതിനുള്ള താവളമായിരുന്നു ഒരുകാലത്ത് കൊല്ലകടവ് ചന്ത. തമിഴ് നാട്ടിൽ നിന്നും മറ്റും കന്നുകാലികളെ ഇക്കാലത്തും ഇവിടെ കൊണ്ടു വരുന്നുണ്ട്. പാരമ്പര്യമായി മത്സ്യ,മാംസ വ്യാപാരമേഖലയിൽ തൊഴിൽ ചെയ്യുന്നവർ ഇവിടെ ധാരാളമുള്ളതിനാൽ ഇക്കാര്യത്തിൽ സമീപ ഗ്രാമവാസികൾ കൊല്ലകടവുകാരെ ആശ്രയിക്കുന്നു. കൊല്ലകടവിനു കിഴക്കുള്ള കാർഷിക പ്രാധാന്യ ഗ്രാമമായ വെണ്മണിയിലെ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചിരുന്നത് കൊല്ലകടവ് ചന്തയിലാണ്. കൊല്ലകടവിലേക്കുള്ള പാതകളിൽ പണ്ടുകാലങ്ങളിലുണ്ടായിരുന്ന ചുമടുതാങ്ങികൾ കൊല്ലകടവ് ചന്തയിലേക്ക് തലച്ചുമടായി വ്യാപാര സാധനങ്ങൾ എത്തിച്ചിരുന്നതിന്റെ തെളിവുകളാണ്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൊല്ലകടവ്&oldid=3723444" എന്ന താളിൽനിന്ന് ശേഖരിച്ചത്