സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ., ബി.എഡ്.
മലയാള ചലച്ചിത്രം
(CID Unnikrishnan B.A., B.Ed. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു മലയാളകുറ്റാന്വേഷണ-ഹാസ്യ ചലച്ചിത്രമാണ് സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ., ബി.എഡ്.. 1994-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ജയറാം, മണിയൻപിള്ള രാജു, ജഗതി ശ്രീകുമാർ, രോഹിണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് രാജസേനനാണ്. ശശിധരൻ ആറാട്ടുവഴിയാണ് ചിത്രത്തിന്റ രചന നിർവ്വഹിച്ചത്.
സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ., ബി.എഡ്. | |
---|---|
സംവിധാനം | രാജസേനൻ |
നിർമ്മാണം | ടി.കെ. ദേവകുമാർ |
രചന | ശശിധരൻ ആറാട്ടുവഴി |
അഭിനേതാക്കൾ | |
സംഗീതം | ജോൺസൺ |
ഗാനരചന | ബിച്ചു തിരുമല ഐ.എസ്. കുണ്ടൂർ |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | ഹരിഹരപുത്രൻ |
സ്റ്റുഡിയോ | രാജലക്ഷ്മി മൂവി പ്രൊഡക്ഷൻസ് ഓ.കെ. പ്രൊഡക്ഷൻസ് |
വിതരണം | ഓ.കെ. പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 150 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുക- ജയറാം – സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ., ബി.എഡ്.
- മണിയൻപിള്ള രാജു – സി.ഐ.ഡി. പ്രേംശങ്കർ എം.എ., എൽ.എൽ.ബി.
- ജഗതി ശ്രീകുമാർ – സി.ഐ.ഡി. ഉമ്മൻ കോശി എം.എ., എം.എൽ.
- രോഹിണി – അരുന്ധതി നായർ
- സുകുമാരൻ – അനന്തപത്മനാഭൻ, അരുന്ധതിയുടെ അമ്മാവൻ
- ചിപ്പി – ദമയന്തി, ഉണ്ണികൃഷ്ണന്റെ കാമുകി
- കൽപ്പന – ക്ലാര, വേലക്കാരി
- നരേന്ദ്രപ്രസാദ് – കുറ്റാന്വേഷണ ഏജൻസി തലവൻ
- ഇന്ദ്രൻസ് – ഉണ്ണികൃഷ്ണന്റെ സുഹൃത്ത്, സഹായി
- ഒടുവിൽ ഉണ്ണികൃഷ്ണൻ – ഉണ്ണികൃഷ്ണന്റെ അച്ഛൻ
- കെ.പി.എ.സി. ലളിത – ഉണ്ണികൃഷ്ണന്റെ അമ്മ
- ജനാർദ്ദനൻ – ഋഷികേശൻ നായർ
- ബാബു നമ്പൂതിരി – ദമയന്തിയുടെ അച്ഛൻ, ഉണ്ണികൃഷ്ണന്റെ അമ്മാവൻ
സംഗീതം
തിരുത്തുകസംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജോൺസൺ.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | ||||||
1. | "ആററിവും" | ബിച്ചു തിരുമല | കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ, കൃഷ്ണചന്ദ്രൻ | 6:46 | ||||||
2. | "ആവണിപ്പൂവിൻ" | ഐ.എസ്. കുണ്ടൂർ | പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര | 4:31 | ||||||
3. | "ഉരുക്കിന്റെ കരുത്തുള്ള" | ബിച്ചു തിരുമല | കെ.ജെ. യേശുദാസ് | 4:20 |