വലയം (ചിഹ്നനം)
ഒരു വാക്യത്തെയോ വാചകത്തെയോ പദത്തെയോ മറ്റൊന്നിന്റെ മദ്ധ്യേ അതിനോടു വ്യാകരണസമ്മതമായ സംബന്ധം കൂടാതെ ചേർക്കുന്നതിന് ഉപയോഗിക്കുന്ന ചിഹ്നമാണ് വലയം (Parentheses). [1] . വലയത്തിനുള്ളിൽ വരുന്ന വാക്യാംശത്തിന് കേരളപാണിനി ഗർഭവാക്യം എന്ന് പേർ നൽകിയിരിക്കുന്നു. ഗർഭവാക്യത്തിനിരുപുറവും ചേർക്കുന്ന വൃത്താംശരൂപത്തിലുള്ള ചിഹ്നത്തെയാണ് വലയം എന്നു വിളിക്കുന്നതെങ്കിലും ഈ ആവശ്യത്തിനുപയോഗിക്കുന്ന കോഷ്ഠം മുതലായ മറ്റു ചിഹ്നങ്ങളെയും സാമാന്യമായി ഈ പദം സൂചിപ്പിക്കുന്നു. ഗണിതം, കമ്പ്യൂട്ടിങ്ങ് തുടങ്ങിയവയിൽ വിവിധാവശ്യങ്ങൾക്കായി വിവിധ തരം വലയങ്ങൾ ഉപയോഗിക്കുന്നു.
( ) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രയോഗം
തിരുത്തുകപ്രസ്താവനയ്ക്കിടയിൽ വലയത്തിനുള്ളിൽ ചേർക്കുന്ന ചോദ്യചിഹ്നം അക്കാര്യത്തിലുള്ള അവ്യക്തതയെയും സന്ദേഹത്തെയും സൂചിപ്പിക്കും. വിവർത്തനങ്ങളിലും വ്യാഖ്യാനങ്ങളിലും മറ്റും അർത്ഥവ്യക്തതയ്ക്കു വേണ്ടി, മൂലകൃതിയിലില്ലാത്ത ചില അംശങ്ങൾ കൂട്ടിച്ചേർക്കുന്നതും വലയത്തിനുള്ളിൽ എഴുതാറുണ്ട്[2].
ഉദാ:-
- കോമൺവെൽത്ത് രാഷ്ട്രങ്ങൾക്കിടയിൽ (ബ്രിട്ടന്റെ പഴയ കോളനികൾ) നിയമിക്കപ്പെടുന്ന നയതന്ത്രപ്രതിനിധികൾ ഹൈക്കമ്മീഷണർമാർ എന്ന് അറിയപ്പെടുന്നു.
- നമ്മുടെ അംഗങ്ങൾ (രാജനും രാമനും) നന്നായി കഷ്ടപ്പെടുന്നുണ്ട്.
- ഇനിയും മരിക്കാത്ത ഭൂമി, ഇതു നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം