ആൾട്ടർനാന്തെര

(Alternanthera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമരാന്തേസീ കുടുംബത്തിലെ ഒരു ജനുസാണ് ആൾട്ടർനാന്തെര (ശാസ്ത്രീയനാമം: Alternanthera). ഉഷ്ണമേഖലാ അമേരിക്കയിലും[1][2] ഏഷ്യയിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലും പൊതുവേ ഇതിലെ സ്പീഷിസുകൾ വ്യാപകമായി കാണപ്പെടുന്നു.[2] ജനുസ്സിലെ സസ്യങ്ങൾ പൊതുവെ ജോയ്‌വീഡ്സ് അല്ലെങ്കിൽ ജോസഫ്സ് കോട്ട് എന്നറിയപ്പെടുന്നു.[3] പല സ്പീഷീസുകളും ദോഷകരമായ കളകളാണ്.[4]

ആൾട്ടർനാന്തെര
khakiweed (Alternanthera caracasana)
calicoplant (Alternanthera bettzickiana)
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
Order: Caryophyllales
Family: Amaranthaceae
Subfamily: Gomphrenoideae
Genus: Alternanthera
Forssk.
Species

80-200, see text

ഇവ വാർഷിക അല്ലെങ്കിൽ ബഹുവർഷ കുറ്റിച്ചെടികൾ ആണ്. അറിയപ്പെടുന്ന ചില സ്പീഷിസുകൾ ജലസസ്യങ്ങളാണെങ്കിലും ഭൂരിഭാഗവും കരയിൽ ആണ് കാണുന്നത്.[4] ഇലകൾ വിപരീതമായി ക്രമീകരിച്ചിരിക്കുന്നു. ഇലകളുടെ കക്ഷങ്ങളിൽ അല്ലെങ്കിൽ ശാഖകളുടെ അറ്റത്ത് ഉണ്ടാകുന്ന ഒരു സ്പൈക്ക് ആയിട്ടോ അല്ലെങ്കിൽ വൃത്താകൃതിയിലോ ആണ് പൂങ്കുലകൾ കാണപ്പെടുക. പൂക്കൾക്ക് 5 ടെപ്പലുകൾ ഉണ്ട്. 3 മുതൽ 5 വരെ കേസരങ്ങൾ അടിത്തട്ടിൽ ഒരു റിം ആയി സംയോജിപ്പിച്ചിരിക്കുന്നു, കൂടാതെ 5 സ്യൂഡോസ്റ്റാമിനോഡുകൾ കാണുന്നു, കേസരങ്ങൾക്കിടയിലുള്ള അനുബന്ധങ്ങൾ യഥാർത്ഥ സ്റ്റാമിനോഡുകളല്ല. ഒറ്റ വിത്ത് അടങ്ങിയ ഒരു യൂട്രിക്കിളാണ് ഫലം.[2]

ജീവശാസ്ത്രം

തിരുത്തുക

ഈ ജനുസ്സിൽ പ്രകാശസംശ്ലേഷണപാത വ്യത്യാസപ്പെട്ടിരിക്കുന്നു: ചില സ്പീഷിസുകൾ C3 കാർബൺ ഫിക്സേഷന് വിധേയമാകുന്നു, 17 ഇനങ്ങളുള്ള ഒരു ക്ലാഡ് C4 ഫിക്സേഷൻ പാത്ത്‌വേ സ്വന്തമാക്കി, മറ്റു ചിലവയ്ക്ക് C3-C4 പാത്ത്‌വേ ഉണ്ട്.[5][1][6]

പരിസ്ഥിതി

തിരുത്തുക

പല സ്പീഷിസുകളും ശല്യക്കാരായ കളകളാണ്.[4] മറ്റ് പ്രധാന ഭൂഖണ്ഡങ്ങളിലേക്ക് വ്യാപിച്ച തെക്കേ അമേരിക്കൻ ജലസസ്യമായ അലിഗേറ്റർ കളയാണ് (എ. ഫിലോക്സെറോയിഡ്സ്) ഏറ്റവും പ്രധാനപ്പെട്ട ഇനം.[4] ഇത് പല തരത്തിലുള്ള കാർഷിക വിളകളുടെ കളയാണ്, ഇത് നാടൻ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്ന ഒരു ആക്രമണാത്മക ഇനമാണ്, കൂടാതെ അതിന്റെ ഇടതൂർന്ന സസ്യജാലങ്ങൾ ജലപാതകളെ തടസ്സപ്പെടുത്തുന്നു, ഷിപ്പിംഗ് മന്ദഗതിയിലാക്കുകയും വെള്ളപ്പൊക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.[4] ആൾട്ടർനാന്തെര സസ്യങ്ങൾ പലവിളകൾക്കും ചെടികൾക്കും ദ്രോഹമുണ്ടക്കുന്ന അല്ലെലോപതിൿ സംയുക്തങ്ങൾ ഉണ്ടാക്കുന്നവയാണ്.[4]

അലിഗേറ്റർ കളകളുടെ ആക്രമണം കുറയ്ക്കാൻ ഇപ്പോൾ ഉപയോഗിക്കുന്ന ജൈവ കീട നിയന്ത്രണ ഏജന്റുകളിൽ അലിഗേറ്റർ വീഡ് ഫ്ലീ വണ്ട് (അഗാസിക്കിൾസ് ഹൈഗ്രോഫില), അലിഗേറ്റർ വീഡ് ത്രിപ്സ് (അമിനോത്രിപ്സ് ആൻഡേഴ്സോണി), അലിഗേറ്റർ വീഡ് സ്റ്റെം ബോറർ (ആർക്കോള മല്ലോയ്) എന്നിവ ഉൾപ്പെടുന്നു.[4]

ഉപയോഗങ്ങൾ

തിരുത്തുക

എ ഫിലൊക്സെറോയ്ഡ്സ്, എ സെഷിലിസ് എന്നിവ പച്ചക്കറിയായി ഏഷ്യയുടെ പലഭാഗങ്ങളിലും ഉപയോഗിക്കുന്നുണ്ട്.[4]

ചില ആൾട്ടർനാന്തര അലങ്കാരസസ്യങ്ങളായി വളാർത്തുന്നു.[4]

വൈവിധ്യം

തിരുത്തുക
 
ആൾട്ടർനന്തേര 'പാർട്ടി ടൈം'
 
പൊന്നാങ്കണ്ണി
 
ആൾട്ടർനന്തേര പോളിഗോണൈഡ്സ്
 
ആൾട്ടർനന്തേര ഡെന്റാറ്റ 'ലിറ്റിൽ റബ്'

സ്പീഷീസുകൾ

തിരുത്തുക

ഈ ജനുസ്സിൽ എത്ര സ്പീഷീസുകളുണ്ടെന്ന് ഇതുവരെ വ്യക്തമല്ല. 80 നും 200 നും ഇടയിലാണ് എണ്ണമെന്ന് കരുതുന്നു.[1][2][4][7]

സ്പീഷീസുകളിൽ ഇവ ഉൾപ്പെടുന്നു:[3][7][8]

  1. 1.0 1.1 1.2 Sánchez-Del Pino, I., et al. (2012). Molecular phylogenetics of Alternanthera (Gomphrenoideae, Amaranthaceae): resolving a complex taxonomic history caused by different interpretations of morphological characters in a lineage with C4 and C3–C4 intermediate species. Botanical Journal of the Linnean Society 169(3), 493-517.
  2. 2.0 2.1 2.2 2.3 Alternanthera. Flora of North America.
  3. 3.0 3.1 Alternanthera. Integrated Taxonomic Information System (ITIS).
  4. 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 Tanveer, A., et al. (2013). A review on genus Alternanthera weeds implications. Archived 2013-10-23 at the Wayback Machine. Pak. J. Weed Sci. Res 19(1), 53-58.
  5. Sage, R.F.; Sage, T.L.; Pearcy, R.W.; Borsch, T. (2007). "The taxonomic distribution of C4 photosynthesis in Amaranthaceae sensu stricto". American Journal of Botany. 94 (12): 1992–2003. doi:10.3732/ajb.94.12.1992. ISSN 0002-9122. PMID 21636394.  
  6. Chinthapalli, B., et al. (2001). Phosphoenolpyruvate carboxylase purified from leaves of C3, C4, and C3-C4 intermediate species of Alternanthera: Properties at limiting and saturating bicarbonate. Photosynthetica 38(3), 415-19.
  7. 7.0 7.1 Alternanthera. Archived 2023-06-28 at the Wayback Machine. The Plant List.
  8. GRIN Species Records of Alternanthera. Archived 2015-09-24 at the Wayback Machine. Germplasm Resources Information Network (GRIN).
  9. McMullen, Conley K. (1999). Flowering Plants of the Galápagos. Ithaca, New York: Cornell University Press. ISBN 978-0-8014-8621-0., p. 144

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആൾട്ടർനാന്തെര&oldid=3988038" എന്ന താളിൽനിന്ന് ശേഖരിച്ചത്