ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Aliparamba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത്
10°55′03″N 76°17′16″E / 10.9176°N 76.28779°E / 10.9176; 76.28779
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
വില്ലേജ് ആലിപ്പറമ്പ്
താലൂക്ക്‌ പെരിന്തൽമണ്ണ
ബ്ലോക്ക് പെരിന്തൽമണ്ണ
നിയമസഭാ മണ്ഡലം പെരിന്തൽമണ്ണ
ലോകസഭാ മണ്ഡലം മലപ്പുറം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 35.67ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 21 എണ്ണം
ജനസംഖ്യ 22802 (2001)
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679357
+O4933
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ പെരിന്തൽമണ്ണ ബ്ളോക്കിൽ ഉൾപ്പെട്ട 35.67 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത്. 1961 ജനുവരി 1ലെ സർക്കാർ വിജ്ഞാപനപ്രകാരം 1962 ഫെബ്രുവരി 23 ാം തീയതിയാണ് ആലിപ്പറമ്പ് പഞ്ചായത്ത് നിലവിൽ വന്നത്. പ്രത്യേക ഉദ്യോഗസ്ഥനാണു ഭരണം നടത്തിയിരുന്നത്. എ.എം. നീലകണ്ഠൻ നമ്പൂതിരിയാണ് ആദ്യ പഞ്ചായത്ത് പ്രസിഡൻറ്. 1940ൽ എൻ.പി. നാരായണൻ നായർ ആനമങ്ങാട് ആദ്യത്തെ യു.പി.സ്കൂൾ സ്ഥാപിച്ചു. 1973 ലാണ് പഞ്ചായത്തിലെ ആദ്യഹൈസ്കൂൾ നിലവിൽവന്നത്.
മലനാട് ഭൂപ്രകൃതിമേഖലയിലാണ് ആലിപ്പറമ്പ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പേലാമല, കല്ലെരട്ടിമല എന്നിവ ഈ പഞ്ചായത്തിലെ മലമ്പ്രദേശങ്ങളിൽ ചിലതാണ്. പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളുടെയും ജീവിതോപാധി കൃഷിയാണ്. 1060 ഹെക്ടറോളം സ്ഥലത്ത് തെങ്ങും, 608 ഹെക്ടർ പ്രദേശത്ത് നെല്ലും, 300 ഹെക്ടറിനടുത്ത് റബ്ബർ കൃഷിയും ഇന്ന് ഇവിടെ കാണാം. വാഴ, കവുങ്ങ്, കുരുമുളക്, കശുമാവ്, ഇഞ്ചി, പച്ചക്കറികൾ എന്നിവയാണ് ഇവിടെ കൃഷി ചെയ്തുവരുന്ന മറ്റു പ്രധാനവിളകൾ. ഭാരതപ്പുഴയുടെ പോഷകനദിയായ തൂതപ്പുഴയാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സ്. പാലക്കാട്-കോഴിക്കോട് ദേശീയപാത പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. കിഴക്കുഭാഗം ഗിരിനിരകൾ നിറഞ്ഞും, പടിഞ്ഞാറൻ ഭാഗങ്ങൾ നദീതീരസമതലങ്ങൾ നിറഞ്ഞും, മധ്യഭാഗങ്ങളിൽ കുന്നുകളും സമതലങ്ങളും നിറഞ്ഞും കാണപ്പെടുന്ന ആലിപ്പറമ്പ് പഞ്ചായത്തിന്റെ ഭൂപ്രകൃതി, കേരളസംസ്ഥാനത്തിന്റെ ഭൂരൂപത്തിന്റെ തന്നെ ഒരു കൊച്ചുപതിപ്പാണ്. ഇവിടെ സഹ്യനു പകരം ചേലാമലയും അറബിക്കടലിനു പകരം തൂതപ്പുഴയുമാണെന്നു മാത്രം. ഇവിടെയുള്ള കുന്നിൻപ്രദേശങ്ങളിലും, ചെരിവുകളിലും, ഉയർന്ന പീഠഭൂമികളിലും വൻതോതിൽ കരിങ്കല്ലു (ഗ്രാനൈറ്റ്) നിക്ഷേപങ്ങളുണ്ട്. പ്രാചീനകാലം മുതൽ തന്നെ ആലിപ്പറമ്പും പരിസരപ്രദേശങ്ങളും ഇരുമ്പയിരു ഖനനത്തിനു പ്രസിദ്ധിയാർജ്ജിച്ചിരുന്നു. അതുകൊണ്ടുതന്നെ പണിയായുധങ്ങളും, യുദ്ധോപകരണങ്ങളും നിർമ്മിച്ചിരുന്ന നിരവധി ആലകൾ ഇവിടെയും പരിസരപ്രദേശങ്ങളിലും പ്രവർത്തിച്ചിരുന്നുവെന്നു വേണം അനുമാനിക്കാൻ. ആലിപ്പറമ്പ് എന്ന സ്ഥലനാമവുമായി മുകളിൽ പറഞ്ഞ വസ്തുതയ്ക്ക് ബന്ധമുണ്ടോയെന്നും ഉറപ്പില്ല. ആലിപ്പറമ്പിലുള്ള തളിക്ഷേത്രം, പുരണ്ടമണ്ണ ക്ഷേത്രം തുടങ്ങി ഒട്ടനവധി ക്ഷേത്രങ്ങളും നൂറ്റാണ്ടുകൾ പഴക്കമുള്ള തൂത, ചെനാർകുശി തുടങ്ങിയ പള്ളികളും എടത്തറ, മണലായ തുടങ്ങിയ മഹല്ലുപള്ളികളുമാണ് ഇവിടത്തെ പ്രധാന ആരാധനാലയങ്ങൾ. വാഴേങ്കട, കോട്ടയിൽ ക്ഷേത്രം നിലനിൽക്കുന്ന 5 ഏക്കറോളം വരുന്ന കിടങ്ങുകളാൽ ചുറ്റപ്പെട്ട സ്ഥലം ടൂറിസം വികസനത്തിന് അനുയോജ്യമാണ്. [1]

ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°55′3″N 76°17′16″E, 10°55′56″N 76°17′28″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾവളാംകുളം, ഒടമല, ചെത്തനാംകുർശ്ശി, ആനമങ്ങാട്, വാഴേങ്കട, പരിയാപുരം, എടായ്ക്കൽ, കൊടക്കാപറമ്പ്, കാമ്പുറം, വട്ടപ്പറമ്പ്, പാറക്കണ്ണി, തെക്കേപ്പുറം, കൂത്തുപറമ്പ്, ആലിപ്പറമ്പ്, കുന്നനാത്ത്, എടത്തറ, പുന്നക്കോട്, തൂത, പാറൽ, പാലോളിപ്പറമ്പ്, മുഴന്നമണ്ണ
ജനസംഖ്യ
ജനസംഖ്യ31,812 (2001) Edit this on Wikidata
പുരുഷന്മാർ• 15,429 (2001) Edit this on Wikidata
സ്ത്രീകൾ• 16,383 (2001) Edit this on Wikidata
സാക്ഷരത നിരക്ക്90.34 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ• 679357
LGD• 221554
LSG• G100701
SEC• G10043
Map

2001-ലെ സെൻസസ് കണക്കുകൾ പ്രകാരം, 37038 ആണ് പഞ്ചായത്തിലെ ജനസംഖ്യ.

അതിരുകൾ

തിരുത്തുക

വാർഡുകൾ

തിരുത്തുക
  1. ചെത്തനാംകുർശ്ശി
  2. ആനമങ്ങാട്
  3. വളാംകുളം
  4. ഒടമല
  5. പരിയാപുരം
  6. എടായിക്കൽ
  7. വാഴേങ്കട
  8. വട്ടപ്പറമ്പ്
  9. പാറക്കണ്ണി
  10. കൊടക്കാപ്പറമ്പ്
  11. കാമ്പ്രം
  12. ആലിപ്പറമ്പ്
  13. കുന്നനാത്ത്
  14. തെക്കേപ്പുറം
  15. കൂത്തുപറമ്പ്
  16. തൂത
  17. പാറൽ
  18. എടത്തറ
  19. പുന്നക്കോട്
  20. മുഴന്നമണ്ണ
  21. പാലോളിപറമ്പ്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല മലപ്പുറം
ബ്ലോക്ക് പെരിന്തൽമണ്ണ
വിസ്തീർണ്ണം 35.67ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 37,038
പുരുഷന്മാർ 15,429
സ്ത്രീകൾ 16,383
ജനസാന്ദ്രത 892
സ്ത്രീ : പുരുഷ അനുപാതം 1062
സാക്ഷരത 90.34%
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-01-22.