വളാംകുളം

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
വളാംകുളം

വളാംകുളം
10°56′20″N 76°16′35″E / 10.93883°N 76.2764°E / 10.93883; 76.2764
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
ഭരണസ്ഥാപനം(ങ്ങൾ) പഞ്ചായത്ത്
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ .
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679357
+91.4933
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ക്ഷേത്രങ്ങൾ , പള്ളി, മഖാം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ ആനമങ്ങാട് വില്ലേജിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് വളാംകുളം. കോഴിക്കോട് - പാലക്കാട്‌ ദേശീയ പാത 213ൽ അമ്മിനിക്കാടു നിന്ന് 1.5കി മീ ഉള്ളിലേക്കാണ്. അമ്മിനിക്കാട് - പാറൽ റോഡ്‌ ഈ ഗ്രാമത്തെ പെരിന്തൽമണ്ണയുമായും ചെർപ്പുളശ്ശേരിയുമായും ബന്ധിപ്പിക്കുന്നു.

ജീവിതോപാധി

തിരുത്തുക

കൃഷിയാണ് പ്രധാന ജീവിതോപാധി. ധാരാളം വയലുകളും പറന്പുകളിലുമായി നെല്ല്, പച്ചക്കറികൾ, അടക്ക, നാളികേരം, കുരുമുളക്, റബ്ബർ തുടങ്ങി വിവിധ തരം കാർഷിക വിഭവങ്ങൾ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. പെരിന്തൽമണ്ണ, തൃശൂർ പച്ചക്കറി ചന്തകളിലാണ് ഇവിടുന്നുള്ള വിളകൾ സാധാരണയായി വിൽക്കാറുള്ളത്.

ആരാധനാലയങ്ങൾ

തിരുത്തുക

രണ്ടു ഹിന്ദു ക്ഷേത്രങ്ങളും ഒരു ഇസ്ലാം പള്ളിയും ഒടമല മഖാമുമാണ് ഇവിടെയുള്ള ആരാധനാലയങ്ങൾ. ശ്രീ കൈനാറി അയ്യപ്പ ക്ഷേത്രം, ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഇവയാണ് ഹിന്ദു ക്ഷേത്രങ്ങൾ. ഒടമലയിലുള്ള ജുമാ മസ്ജിദ് ആണ് ഗ്രാമത്തിലുള്ള ഇസ്ലാം ആരാധനാലയം.

സൂഫിവര്യൻ ഫരീദ് ഔലിയയുടെ ഖബരിടമായ ഒടമല മഖാം ജാതി-മത ഭേതമന്യേ എല്ലാവരും പോകുന്ന ആരാധനാലയമാണ്.

വിദ്യാഭ്യാസം

തിരുത്തുക

വളാംകുളം എ.എം.എൽ.പി. സ്കൂൾ ആണ് ഗ്രാമത്തിലുള്ള പ്രാഥമിക വിദ്യാലയം. ഇത് കൂടാതെ അടുത്ത് തന്നെ ഒരു അംഗനവാടിയും മദ്രസ്സയും ഇവിടെയുണ്ട്. തൂത, ആനമങ്ങാട്,താഴേക്കോട് എന്നിവിടങ്ങളിലാണ് ഹൈസ്കൂൾ ഉള്ളത്. ഉപരിപഠനത്തിനായി പെരിന്തൽമണ്ണയിലും മണ്ണാർക്കാട്ടും മലപ്പുറത്തും ഉള്ള കോളേജുകളെയാണ് ഇവിടെയുള്ള വിദ്യാർഥികൾ ആശ്രയിക്കാറ്.

"https://ml.wikipedia.org/w/index.php?title=വളാംകുളം&oldid=3314748" എന്ന താളിൽനിന്ന് ശേഖരിച്ചത്