അകലെ

മലയാള ചലച്ചിത്രം
(Akale എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്യാമപ്രസാദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അകലെ. പൃഥ്വിരാജ്, ഗീതു മോഹൻദാസ്, ഷീല തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ചിത്രത്തിന്റെ സംഗീതം എം. ജയചന്ദ്രനും ഗാനരചന ഗിരീഷ്‌ പുത്തഞ്ചേരിയും നിർവ്വഹിച്ചിരിക്കുന്നു. വിഖ്യാത അമേരിക്കൻ നാടകമായ ദ ഗ്ലാസ്സ് മെനാജെറിയിൽ നിന്നു പ്രചോദിതമായാണ് ഈ ചിത്രം നിർമ്മിക്കപ്പെട്ടത്.

അകലെ
വി.സി.ഡി. പുറംചട്ട
സംവിധാനംശ്യാമപ്രസാദ്
നിർമ്മാണംടോം ജോർജ്
രചനശ്യാമപ്രസാദ്
ആസ്പദമാക്കിയത്ദ ഗ്ലാസ്സ് മെനാജെറി
by ടെന്നസി വില്യംസ്
അഭിനേതാക്കൾപൃഥ്വിരാജ്
ഗീതു മോഹൻദാസ്
ഷീല
സംഗീതംഎം. ജയചന്ദ്രൻ
ഛായാഗ്രഹണംഎസ്. കുമാർ
ജിത്തു പാൽഗാട്ട്
ചിത്രസംയോജനംവിനോദ് സുകുമാരൻ
സ്റ്റുഡിയോകോലത്ത് പ്രൊഡക്ഷൻസ്
വിതരണംകോലത്ത് ഫിലിംസ്
റിലീസിങ് തീയതി
  • 2004 (2004)
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാതന്തു

തിരുത്തുക

കേരളത്തിൽ താമസമാക്കിയ ഒരു ആംഗ്ലോ-ഇന്ത്യൻ കുടുംബത്തിന്റെ കഥയാണ് അകലെ. നീൽ (പൃഥ്വിരാജ്) തുച്ചമായ വേതനത്തിൽ ഒരു ക്ലാർക്ക് ജോലി നോക്കുന്നു. അവന്റെ ആഗ്രഹം ഒരു തിരക്കഥാകൃത്ത് ആവുക എന്നതാണ്. പക്ഷേ നീലിന്റെ അമ്മ മാർഗരെറ്റ് (ഷീല) അവരുടെ വികലംഗയായ മകൾ റോസിനെ (ഗീതു മോഹൻദാസ്) പറ്റി വ്യാകുലയാണ്.

അഭിനേതാക്കൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അകലെ&oldid=3570860" എന്ന താളിൽനിന്ന് ശേഖരിച്ചത്