ആന വളർത്തിയ വാനമ്പാടിയുടെ മകൻ

മലയാള ചലച്ചിത്രം
(Aana Valarthiya Vanampadiyude Makan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നീലയുടെ ബാനറിൽ പി. സുബ്രഹ്മണ്യം സംവിധാനം ചെയ്തു നിർമിച്ച മലയാളചലച്ചിത്രമാണ് ആന വളർത്തിയ വാനമ്പാടിയുടെ മകൻ. കുമാരസ്വാമി റിലീസിംഗ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1971 ജൂലൈ 22-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1] ജെമിനി ഗണേശൻ, ചോ രാമസ്വാമി, വിജയ നിർമ്മല, മനോരമ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം കെ.വി. മഹാദേവൻ ആണ് കൈകാര്യം ചെയ്തത്. ഗാനങ്ങൾ ഒ.എൻ.വി. കുറുപ്പ് രചിച്ചു.

ആന വളർത്തിയ വനമ്പാടിയുടെ മകൻ
സംവിധാനംപി. സുബ്രഹ്മണ്യം
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനനീല
തിരക്കഥനാഗവള്ളി ആർ.എസ്. കുറുപ്പ്
അഭിനേതാക്കൾജെമിനി ഗണേശൻ
ടി.കെ. ബാലചന്ദ്രൻ
വിജയ നിർമ്മല
കെ.വി. ശാന്തി
സംഗീതംകെ.വി. മഹാദേവൻ
ഗാനരചനഒ.എൻ.വി. കുറുപ്പ്
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
വിതരണംഎ കുമാരസ്വാമി റിലീസ്
റിലീസിങ് തീയതി22/07/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

സുബ്രഹ്മണ്യത്തിന്റെ തന്നെ സംവിധാനത്തിൽ 1959-ൽ പുറത്തിറങ്ങിയ ആന വളർത്തിയ വാനമ്പാടി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഈ ചിത്രം.

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറയിൽ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

ക്ര.നം. ഗാനം ആലാപനം
1 എങ്ങെങ്ങോ ഉല്ലാസയാത്ര എസ്. ജാനകി
2 ഹെയ്യ വില്ലെടു വാളെടു എൽ.ആർ. ഈശ്വരി
3 ജാം ജാം ജാമെന്നു യേശുദാസ്, പി ലീല
4 കൺകോണിൽ കനവിന്റെ യേശുദാസ്, എസ്. ജാനകി
5 രാജാവിന്റെ തിരുമകന് പി ലീല, പി മാധുരി
6 വിരുന്നിന് വിളിക്കേണം എസ്. ജാനകി, എൽ.ആർ. ഈശ്വരി.[1][2]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് ആനവളർത്തിയ വാനമ്പാടിയുടെ മകൻ
  2. മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാ ബേസിൽ നിന്ന് ആനവളർത്തിയ വാനമ്പാടിയുടെ മകൻ

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക