ചോ രാമസ്വാമി

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

നടൻ, ഹാസ്യതാരം, നാടകകൃത്ത്, സംവിധായകൻ, തിരക്കഥാകൃത്ത്, അഭിഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു ചോ രാമസ്വാമി. 2017 ൽ മരണാനന്തരം പത്മഭൂഷൺ ലഭിച്ചു.[1]

ചോ രാമസ്വാമി ശ്രീനിവാസ അയ്യർ
ചോ
ചോ രാമസ്വാമി
ജനനം
രാമസ്വാമി

(1934-10-05)5 ഒക്ടോബർ 1934
മരണം7 ഡിസംബർ 2016(2016-12-07) (പ്രായം 82)
ചെന്നൈ, തമിഴ്‌നാട്, ഇന്ത്യ
ദേശീയതഇന്ത്യ
തൊഴിൽനടൻ, ഹാസ്യതാരം, നാടകകൃത്ത്, സംവിധായകൻ, തിരക്കഥാകൃത്ത്, അഭിഭാഷകൻ

ജീവിതരേഖ

തിരുത്തുക

തുഗ്ലക്ക് എന്ന തന്റെ മാസികയിലൂടെ അഴിമതിയ്ക്കും നീതിനിഷേധത്തിനും എതിരെ നിരന്തരമെഴുതി. 'പെറ്റാൽ താൻ പിള്ളയാ' എന്ന നാടകത്തിൽ ബൈക്ക് മെക്കാനിക്കായി ചോ അഭിനയിച്ചു. ഈ നാടകം വലിയ വിജയമായി. ഇത് പിന്നീട് സിനിമയാക്കിയപ്പോൾ ശിവാജി ഗണേശനാണ് നാടകത്തിൽ ചെയ്ത കഥാപാത്രം സിനിമയിൽ ചെയ്യാൻ ചോ രാമസ്വാമിയോട് ആവശ്യപ്പെടുന്നത്. അങ്ങനെ സിനിമകളിൽ സജീവമായി.

1999 മുതൽ 2005 വരെ അദ്ദേഹം രാജ്യസഭാ എം.പിയായി.[2] കെ.ആർ നാരായണൻ രാഷ് ട്രപതിയായിരിക്കെയാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്.

പുരസ്കാരങ്ങൾ

തിരുത്തുക
  1. cho reference
  2. "Biodata". Archived from the original on 2003-05-14. Retrieved 2017-02-08.
  3. "PadmaAwards-2017" (PDF). Archived from the original (PDF) on 2017-01-29. Retrieved 2017-02-08.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചോ_രാമസ്വാമി&oldid=3653798" എന്ന താളിൽനിന്ന് ശേഖരിച്ചത്