മനോരമ
ഒരു തമിഴ് ചലച്ചിത്ര അഭിനേത്രിയാണ് മനോരമ (26 മേയ് 1937 - 10 ഒക്ടോബർ 2015) . തമിഴിനു പുറമെ തെലുങ്ക്, ഹിന്ദി, മലയാളം സിനിമകളിലും അഭിനയിച്ചു.
ആച്ചി മനോരമ | |
---|---|
ജനനം | ഗോപിശാന്ത മേയ് 26, 1937 |
മരണം | ഒക്ടോബർ 10, 2015 ചെന്നൈ, തമിഴ്‍നാട് , ഇന്ത്യ | (പ്രായം 78)
സജീവ കാലം | 1943-2015 |
അറിയപ്പെടുന്നത് | ചലച്ചിത്ര അഭിനേത്രി |
ജീവിതപങ്കാളി(കൾ) | എസ്.എം.ആർ രാമനാഥൻ (1964 -1966) (വിവാഹമോചനം) |
കുട്ടികൾ | ഭൂപതി |
ജീവിതരേഖ
തിരുത്തുകഇവരുടെ പിതാവ് കാശി ക്ലാക്ക് ഉടൈയാർ. അമ്മ രാമാമൃതം. മനോരമ തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ രാജമന്നാർഗുഡിയിൽ നല്ല സാമ്പത്തികശേഷിയുള്ള കുടുംബത്തിലാണ് ജനിച്ചത്. റോഡ് കോൺട്രാക്ടറായ അച്ഛൻ, മനോരമയുടെ അമ്മയുടെ സഹോദരിയെയും വിവാഹം ചെയ്തു. അതോടെ തനിച്ചായ മനോരമയും അമ്മയും കാരൈക്കുടിക്കടുത്തുള്ള പള്ളത്തൂർ എല്ല ഗ്രാമത്തിലേക്ക് താമസം മാറ്റി. ദാരിദ്ര്യം കാരണം ആറാം തരത്തിൽ വെച്ച് പഠനമുപേക്ഷിക്കേണ്ടിവന്ന മനോരമ ചെറുപ്രായത്തിലേ പലഹാരമുണ്ടാക്കി വിറ്റാണ് ജീവിതം കഴിച്ചുകൂട്ടിയത്. 12-ാം വയസ്സിൽ അഭിനയജീവിതം ആരംഭിച്ച ഇവരെ നാട്ടുകാർ 'പള്ളത്തൂർ പാപ്പാ' എന്ന് സ്നേഹപൂർവ്വം വിളിച്ചു. സീരീയൽ സംവിധായകൻ തിരുവേങ്കടം, ഹാർമോണിയ വിദ്വാൻ ത്യാഗരാജൻ എന്നിവരാണ് ഇവർക്ക് മനോരമ എന്ന പേരിട്ടത്. 1958ൽ പുറത്തിറങ്ങിയ മാലയിട്ട മങ്കൈയാണ് ആദ്യചിത്രം . കൊഞ്ചം കുമരി (1963) എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്.സിങ്കം രണ്ടാണ്(2014) പുറത്തിറങ്ങിയ അവസാന ചിത്രം. കോമഡി വേഷങ്ങളിൽ കഴിവ് തെളിയിച്ച ഇവർ 1500-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിടുണ്ട് .[2][3]
ചിത്രങ്ങൾ
തിരുത്തുക1950കൾ
തിരുത്തുകവർഷം | സിനിമ | ഭാഷ | കുറിപ്പുകൾ |
---|---|---|---|
1958 | മാലയിട്ട മങ്കൈ | തമിഴ് | പുറത്തിറങ്ങിയ ആദ്യ സിനിമ |
പെരിയകോവിൽ | തമിഴ് | ||
മണമുള്ള മരുതാരം | തമിഴ് |
1960കൾ
തിരുത്തുകവർഷം | സിനിമ | ഭാഷ | കുറിപ്പുകൾ |
---|---|---|---|
1960 | കളത്തൂർ കണ്ണമ്മ | തമിഴ് | |
ആടവന്ത ദൈവം | തമിഴ് | ||
1963 | കൊഞ്ചും കുമാരി[4] | തമിഴ് | മനോരമ നായികയായി അഭിനയിച്ച ആദ്യചിത്രം |
പാർ മകളേ പാർ | തമിഴ് | ||
ലവ കുശ | തമിഴ് | ||
1964 | മകളേ ഉൻ സമതു | തമിഴ് | |
1965 | തിരുവിളയാടൽ | തമിഴ് | |
1966 | അൻപേ വാ | തമിഴ് | |
സരസ്വതി സബതം | തമിഴ് | ||
കണ്ടാൻ കരുണൈ | തമിഴ് | ||
യാർ നീ? | തമിഴ് | ഇരട്ടവേഷത്തിൽ. താമര (വേലക്കാരി) & സി.ഐ.ഡി സുലോചന | |
മദ്രാസ് ടു പോണ്ടിച്ചേരി | തമിഴ് | ബ്രാഹ്മണദമ്പതി | |
1968 | എതിർ നീച്ചൽ | തമിഴ് | |
ഗലാട്ട കല്യാണം | തമിഴ് | ||
ബൊമ്മലാട്ടം | തമിഴ് | ||
തില്ലാന മോഹനാംബാൾ | തമിഴ് | മികച്ച സ്വഭാവനടിക്കുള്ള തമിഴ്‍നാട് സംസ്ഥാന പുരസ്കാരം | |
1969 | ആയിരം പൊയ് | തമിഴ് |
1970കൾ
തിരുത്തുകവർഷം | സിനിമ | ഭാഷ | കുറിപ്പുകൾ |
---|---|---|---|
1970 | തലൈവൻ | തമിഴ് | |
ആനവളർത്തിയ വാനമ്പാടിയുടെ മകൻ | മലയാളം | ||
1971 | കൺകാട്ച്ചി | തമിഴ് | സുരുളിരാജനും മനോരമയും ചേർന്ന് ഈ സിനിമയിൽ ഒൻപതു വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ചു. |
1972 | പട്ടിക്കാടാ പട്ടണമാ | തമിഴ് | |
കാശേതാൻ കടവുളെടാ | തമിഴ് | ||
നീതി | തമിഴ് | ||
വിദ്യാർത്ഥികളേ ഇതിലേ ഇതിലേ | മലയാളം | ||
1973 | രാജരാജ ചോളൻ | തമിഴ് | |
സൂര്യകാന്തി | തമിഴ് | ||
1974 | കുൻവാരാ ബാപ് | ഹിന്ദി | |
1975 | ദേവര ഗുഡി | കന്നട | |
1976 | അക്ക | തമിഴ് | |
ഉനക്കാക നാൻ | തമിഴ് | ||
ഉൺമയേ ഉൻ വിലൈ എന്ന | തമിഴ് | ||
റോജാവിൻ രാജ | തമിഴ് | ||
നീ ഒരു മഹാറാണി | തമിഴ് | ||
മോഗം മുപ്പതു വരുഷം | തമിഴ് | ||
ഗൃഹപ്രവേശം | തമിഴ് | ||
ഭദ്രകാളി | തമിഴ് | ||
വാഴ്‌വ് എൻ പക്കം | തമിഴ് | ||
ഉങ്കളിൽ ഒരുത്തി | തമിഴ് | ||
പേരും പുകഴും | തമിഴ് | ||
പാലൂട്ടി വളർത്ത കിളി | തമിഴ് | ||
ഒരു കൊടിയിൽ ഇരു മലർകൾ | തമിഴ് | ||
നല്ല പൊൻമണി | തമിഴ് | ||
മുത്താന മുത്തുള്ളവാ | തമിഴ് | ||
മായോർ മീനാക്ഷി | തമിഴ് | ||
കുല ഗൗരവം | തമിഴ് | ||
ജാനകി സപതം | തമിഴ് | ||
1977 | ആളുക്കൊരു ആശൈ | തമിഴ് | |
ആറു പുഷ്പങ്ങൾ | തമിഴ് | ||
ആശൈ മനൈവി | തമിഴ് | ||
ദുർഗാ ദേവി | തമിഴ് | ||
ദേവര ദുഡ്ഡു | കന്നട | ||
ഗഡ്ഡ്‌വാളു നാനേ | കന്നട | ||
1978 | കുപ്പത്തു രാജ | തമിഴ് | |
അന്നലക്ഷ്മി | തമിഴ് | ||
മാരിയമ്മൻ തിരുവിഴാ | തമിഴ് | ||
കാമാക്ഷിയിൻ കരുണൈ | തമിഴ് | ||
ചിട്ടുക്കുരുവി | തമിഴ് | ||
എൻ കേൾവിക്കെന്ന ബതിൽ | തമിഴ് | ||
ജനറൽ ചക്രവർത്തി | തമിഴ് | ||
പൈലറ്റ് പ്രേംനാഥ് | തമിഴ് | ||
പുണ്യഭൂമി | തമിഴ് | ||
വണ്ടിക്കാരൻ മകൾ | തമിഴ് | ||
വരുവാൻ വടിവേലൻ | തമിഴ് | ||
വാഴ നിനൈത്താൽ വാഴലാം | തമിഴ് | ||
രുദ്രകാണ്ഡവം | തമിഴ് | ||
സീർവരിശൈ | തമിഴ് | ||
ആയിരം ജന്മങ്കൾ | തമിഴ് | ||
ഭൈരവി | തമിഴ് | ||
അന്തമാൻ കാതലി | തമിഴ് | ||
പ്രത്യക്ഷദൈവം | മലയാളം | ||
1979 | ത്യാഗം | തമിഴ് | |
അലങ്കാരി | തമിഴ് | ||
ഇമയം | തമിഴ് | ||
കല്യാണരാമൻ | തമിഴ് |
1980കൾ
തിരുത്തുകവർഷം | സിനിമ | ഭാഷ | കുറിപ്പുകൾ |
---|---|---|---|
1980 | ബില്ല | തമിഴ് | |
എണിപ്പടികൾ | തമിഴ് | ||
എന്നടി മീനാക്ഷി | തമിഴ് | ||
നാടകമേ ഉലകം | തമിഴ് | ||
നീച്ചാൽകുളം | തമിഴ് | ||
പഞ്ചഭൂതം | തമിഴ് | ||
പൂന്തളിർ | തമിഴ് | ||
ശ്രീരാമജയം | തമിഴ് | ||
ശുഭോദയം | തെലുങ്ക് | ||
ഋഷിമൂലം | തമിഴ് | ||
1981 | കോടീശ്വരൻ മകൾ | തമിഴ് | |
കീഴ് വാനം ശിവക്കും | തമിഴ് | ||
തീ | തമിഴ് | ||
ശാവൽ | തമിഴ് | ||
മങ്കമ്മ ശബതം | തമിഴ് | ||
പ്രേമനുബന്ധ | കന്നട | ||
1982 | വാഴ്‌വേ മായം | തമിഴ് | |
സിംല സ്പെഷൽ | തമിഴ് | ||
തായ് മൂകാംബിക | തമിഴ് | ||
ശങ്ഗിലി | തമിഴ് | ||
തീർപ്പ് | തമിഴ് | ||
മണൽ കയിറു | തമിഴ് | ||
മരുമകളേ വാഴ്ക | തമിഴ് | ||
കണ്ണോടു കൺ | തമിഴ് | ||
കൈവാരിശൈ | തമിഴ് | ||
ജോഡിപ്പുറാ | തമിഴ് | ||
പോക്കിരി രാജ | തമിഴ് | ||
പക്കത്തുവീട്ടു റോജ | തമിഴ് | ||
1983 | ശട്ടം | തമിഴ് | |
ഡൗറി കല്യാണം | തമിഴ് | ||
ശിവപ്പു സൂര്യൻ | തമിഴ് | ||
മൃദംഗ ചക്രവർത്തി | തമിഴ് | ||
നീതിബതി | തമിഴ് | ||
നിരപരാധി' | തമിഴ് | ||
തങ്കമകൻ | തമിഴ് | ||
അടുത്ത വരിശു് | തമിഴ് | ||
പായും പുലി | തമിഴ് | ||
സ്നേഹബന്ധം | മലയാളം | ||
1984 | എനക്കുൾ ഒരുവൻ | തമിഴ് | |
കൈരാശിക്കാരൻ | തമിഴ് | ||
മൻസോരു | തമിഴ് | ||
ഓ മാനേ മാനേ | തമിഴ് | ||
അൻപേ ഓടിവാ | തമിഴ് | ||
1985 | അന്ത ശിലാ നാൾകൾ | തമിഴ് | |
ഇരു മെതൈകൾ | തമിഴ് | ||
മദ്രാസ് വാദ്യാർ | തമിഴ് | ||
വാഴ്കൈ | തമിഴ് | ||
ശ്രീ രാഘവേന്ദ്രർ | തമിഴ് | ||
വിധി | തമിഴ് | ||
സിമ്മ സൊപ്പനം | തമിഴ് | ||
ന്യായം | തമിഴ് | ||
നിനൈവുകൾ | തമിഴ് | ||
ചിദംബര രഹസ്യം | തമിഴ് | ||
ഝാൻസി | തമിഴ് | ||
അണ്ണി | തമിഴ് | ||
കടിവാലം | തമിഴ് | ||
ബന്ധം | തമിഴ് | ||
മധുവിധു തീരും മുമ്പേ | മലയാളം | ||
1986 | വിക്രം | തമിഴ് | |
സംസാരം അതു മിൻസാരം | തമിഴ് | ||
ഇളമൈ | തമിഴ് | ||
കാവൽ | തമിഴ് | ||
നേർമൈ | തമിഴ് | ||
പെരുമൈ | തമിഴ് | ||
പൊരുത്തം | തമിഴ് | ||
ചന്ദാമാമാ | തമിഴ് | ||
ഓടങ്ങൾ | തമിഴ് | ||
കൈതിയിൻ തീർപ്പ് | തമിഴ് | ||
വീരം | തമിഴ് | ||
1987 | പേർ സൊല്ലും പിള്ളൈ | തമിഴ് | |
നാൻ അടിമൈ ഇല്ലൈ | തമിഴ് | ||
അൺകിളിയുടെ താരാട്ട് | മലയാളം | ||
വീണ്ടും ലിസ | മലയാളം | ||
1988 | ഗുരുശിഷ്യൻ | തമിഴ് | |
പാട്ടിസൊല്ലൈ തട്ടാതെ | തമിഴ് | ||
എൻ ജീവൻ പാടുത് | തമിഴ് | ||
ഉന്നാൽ മുടിയും തമ്പി | തമിഴ് | ||
ഇതു നമ്മ ആൾ | തമിഴ് | ||
തമ്പി തങ്കക്കമ്പി | തമിഴ് | ||
പെൺമണി അവൾ കൺമണി | തമിഴ് | ||
1989 | കുറ്റവാളി | തമിഴ് | |
വാസന്തി | തമിഴ് | ||
ഉലകം പിറന്തത് എനക്കാകെ | തമിഴ് | ||
ആരാരേ ആരിരാരോ | തമിഴ് | ||
അപൂർവ സഹോദരങ്ങൾ | തമിഴ് | ||
പുതിയ പാതൈ | തമിഴ് | മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് | |
മീനാക്ഷി തിരുവിളയാടൽ | തമിഴ് |
1990കൾ
തിരുത്തുകവർഷം | സിനിമ | ഭാഷ | കുറിപ്പുകൾ |
---|---|---|---|
1990 | മൈക്ക്ൾ മദൻ കാമ രാജൻ | തമിഴ് | |
എങ്കൾ സ്വാമി അയ്യപ്പൻ | തമിഴ് | ||
എതിർ കാറ്റ് | തമിഴ് | ||
നടികൻ | തമിഴ് | ||
എങ്കിട്ടമോതാതേ | തമിഴ് | ||
കിഴക്കുവാസൽ | തമിഴ് | ||
വേഡിക്കൈ എൻ വാഡിക്കൈ | തമിഴ് | ||
1991 | ആടി വിരതം | തമിഴ് | |
ആകാശക്കോട്ടയിലെ സുൽത്താൻ | മലയാളം | ||
ചിന്ന കൗണ്ടർ | തമിഴ് | ||
ചിന്ന തമ്പി | തമിഴ് | ||
രാക്കായി കോവിൽ | തമിഴ് | ||
നൻപർകൾ | തമിഴ് | ||
പുതു മനിതൻ | തമിഴ് | ||
ഇദയം | തമിഴ് | ||
ഗാന പറവൈ | തമിഴ് | ||
1992 | മന്നൻ' | തമിഴ് | |
ശിങ്കാരവേലൻ | തമിഴ് | ||
നീ പാതി നാൻ പാതി | തമിഴ് | ||
അണ്ണാമലൈ | തമിഴ് | ||
മകുടം | തമിഴ് | ||
സൂര്യൻ | തമിഴ് | ||
രാസാക്കുട്ടി | തമിഴ് | ||
ഒന്നാ ഇരുക്ക കത്തുകണം | തമിഴ് | ||
പട്ടത്തു റാണി | തമിഴ് | ||
1993 | യജമാൻ | തമിഴ് | |
ജെന്റൽമാൻ | തമിഴ് | ||
പൊന്നുമണി | തമിഴ് | ||
ഉത്തമരാസ | തമിഴ് | ||
ധർമ്മശീലൻ | തമിഴ് | ||
സിന്ധൂരപാണ്ടി | തമിഴ് | ||
പങ്കാളി | തമിഴ് | ||
നീലക്കുയിൽ | തമിഴ് | ||
അത മഗാ രത്തിനമേ | തമിഴ് | ||
1994 | കാതലൻ | തമിഴ് | |
മെയ് മാസം | തമിഴ് | ||
ദോവാ | തമിഴ് | ||
ജെയ്ഹിന്ദ് | തമിഴ് | ||
സരിഗമപധനീ | തമിഴ് | ||
സീമൻ | തമിഴ് | ||
അൻപുമകൻ | തമിഴ് | ||
രസികൻ | തമിഴ് | ||
നാട്ടാമൈ | തമിഴ് | ||
1995 | മുറൈമാമൻ | തമിഴ് | |
മരുമകൻ | തമിഴ് | ||
കൂലി | തമിഴ് | ||
പെരിയകുടുംബം | തമിഴ് | ||
നന്ദാവനത്തേര് | തമിഴ് | ||
റിക്ഷാവോടു | തെലുങ്ക് | ||
നാൻ പെറ്റ മകനേ | തമിഴ് | ||
മഹാപ്രഭു | തമിഴ് | ||
വേലുസാമി | തമിഴ് | ||
മിസ്റ്റർ മദ്രാസ് | തമിഴ് | ||
മുത്തുക്കാളൈ | തമിഴ് | ||
മാമൻമകൾ | തമിഴ് | ||
1996 | പരമ്പരൈ | തമിഴ് | |
പരമ്പരൈ | തമിഴ് | ||
നാട്ടുപുറപ്പാട്ട് | തമിഴ് | ||
ലവ് ബേർഡ്സ് | തമിഴ് | ||
ശക്തി | തമിഴ് | ||
1997 | അരുണാചലം | തമിഴ് | |
വള്ളൽ | തമിഴ് | ||
1998 | പൂവെളി | തമിഴ് | |
നാട്പുക്കാക | തമിഴ് | ||
വീര താലാട്ട് | തമിഴ് | ||
മറുമലർച്ചി | തമിഴ് | ||
1999 | റോജാവനം | തമിഴ് | |
ഉന്നൈത്തേടി | തമിഴ് | ||
പെരിയണ്ണ | തമിഴ് | ||
കുമ്മിപ്പാട്ട് | തമിഴ് | ||
സിമ്മരാശി | തമിഴ് |
പുരസ്കാരങ്ങൾ
തിരുത്തുക- 1989 - ദേശീയ ചലച്ചിത്രപുരസ്കാരം (മികച്ച സഹനടി)
- 1995 - ജീവിതകാലനേട്ടത്തിനുള്ള ഫിലിംഫെയർ പുരസ്കാരം – തെക്ക് [5]
- 2002 - പത്മശ്രീ [6]
അവലംബം
തിരുത്തുക- ↑ There’s no stopping her. Hinduonnet. 2009/02/02
- ↑ "Actor `Aachi' Manorama dies at 78". The Times of India. 2015 October 10. Retrieved 2015 October 10.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "The endearing `aachi'". The Hindu. 2003 July 7. Archived from the original on 2003-12-30. Retrieved 2010-05-26.
{{cite web}}
: Check date values in:|date=
(help) - ↑ "Manorama's first film as heroine". Youtube.
- ↑ . 2015.
{{cite web}}
:|access-date=
requires|url=
(help); Missing or empty|title=
(help); Missing or empty|url=
(help); Text "http://web.archive.org/web/19970428122419/http://www.filmfare.com/site/nov96/update2.htm" ignored (help) - ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved July 21, 2015.