ആധാരം (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(Aadhaaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മുരളി, സുരേഷ് ഗോപി, ഗീത സുധീഷ് എന്നിവർ അഭിനയിച്ച ലോഹിതദാസ് രചിച്ച ജോർജ്ജ് കിത്തു സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ആധാരം . ചിത്രത്തിന് ബോക്സോഫീസിൽ മികച്ച സ്വീകാര്യത ലഭിച്ചു.   ഈ ചിത്രത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് മുരളിക്ക് ലഭിച്ചു, ഈ വിജയത്തിന് ശേഷം സിനിമകളിൽ കൂടുതൽ പ്രധാന വേഷങ്ങൾ അദ്ദേഹത്തിന് ലഭിച്ചു[1] കൈതപ്രം രചിച്ച് ജോൺസൺ സംഗീതം പകർന്ന ഗാനങ്ങളാണ് ഈ ചിത്രത്തിൽ[2] .

ആധാരം
സംവിധാനംജോർജ്ജ് കിത്തു
നിർമ്മാണംഎൻ കൃഷ്ണകുമാർ (കിരീടം ഉണ്ണി)
രചനലോഹിതദാസ്
തിരക്കഥലോഹിതദാസ്
സംഭാഷണംലോഹിതദാസ്
അഭിനേതാക്കൾസുരേഷ് ഗോപി,
മുരളി,
ഗീത,
ജനാർദ്ദനൻ,
സുകുമാരി
സംഗീതംജോൺസൺ
ഗാനരചനകൈതപ്രം
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംവേണുഗോപാൽ
സ്റ്റുഡിയോകൃപ ഫിലിംസ്
വിതരണംകിരീടം റിലീസ്
റിലീസിങ് തീയതി
  • 14 ഫെബ്രുവരി 1992 (1992-02-14)
രാജ്യംഭാരതം
ഭാഷമലയാളം
സമയദൈർഘ്യം140 minutes

. ചിത്രത്തിന് ബോക്സോഫീസിൽ മികച്ച സ്വീകാര്യത ലഭിച്ചു. [അവലംബം ആവശ്യമാണ്] ഈ ചിത്രത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് മുരളിക്ക് ലഭിച്ചു, ഈ വിജയത്തിന് ശേഷം അദ്ദേഹത്തിന് സിനിമകളിൽ കൂടുതൽ പ്രധാന വേഷങ്ങൾ ലഭിച്ചു. [3]

അച്ചനെ കൊന്ന കേസിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം ജയിൽ മോചിതനായ കുറ്റവാളിയാണ് ബപ്പുട്ടി ( മുരളി ). തന്റെ ജീവിതം കെട്ടിപ്പടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളുടെയും രമേശന്റെയും(സുധീഷ്) സഹോദരി സേതുലക്ഷ്മിയുടെയും ( ഗീത ) കുടുംബകാര്യങ്ങളിൽ ആകസ്മികമായി ഇടപെടുന്നതിന്റെയും കഥയാണ് ചിത്രം പറയുന്നത്. ചതിയനായ യാക്കോബാണ്(ശിവജി) ഡ്രൈവറായ അബ്ദുള്ളയെ(കരമന ജനാർദ്ദനൻ നായർ) കള്ളും പെണ്ണും കൊടുത്ത് കാശുതട്ടിയെടുക്കുന്നത്. ഇത് മനസ്സിലാക്കിയ മകൻ ബാപ്പുട്ടി എതിർത്തു. തന്റെ ചൂഷണം അബ്ദുള്ള മനസ്സിലാക്കി എന്നറിഞ്ഞ യാക്കോബ് അയാളെ കൊന്ന് കുറ്റം ബാപ്പുവിന്റെ തലയിലിടുന്നു. ജയിൽ ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തുന്ന അയാൾ തന്റെ പെങ്ങൾ ആമിനയെ(ശാരി) കടത്തുകാരൻ വാസു (സുരേഷ് ഗോപി) പോറ്റുന്നതറിഞ്ഞ് സന്തോഷിക്കുന്നു. ഒഴിഞ്ഞ് കിടക്കുന്ന തൻ്റെ പുരയിടത്തിൽ നിന്നും തേങ്ങ മോഷണം കണ്ടെത്തി പിടിക്കുന്നു. പുത്തൻപുരക്കലെ രമേശനായിരുന്നു പ്രതി. പുത്തൻപുരക്കൽക്കാർ പഴയപ്രതാപികളാണെങ്കിലും ഇപ്പോൾ അമ്മയും(സുകുമാരി) മകൾ സേതുലക്ഷ്മിയും രമേശനും അടങ്ങുന്ന കുടുംബം പട്ടിണിയിലാണ്, അഭിമാനത്താൾ പുറത്ത് പണിക്കും പോകാൻ വയ്യ. രമേശൻ കളവ്ചെയ്താണ് പോറ്റുന്നതെന്നറിഞ്ഞ് നാണീയമ്മയും ഓപ്പോളും പൊട്ടിത്തെറിക്കുന്നു. പൊട്ടിത്തകരുന്നു. കഥകളറിഞ്ഞ ബാപ്പുട്ടി അവരോട് മാപ്പുപറയുന്നു. രമേശനെ തന്റെ കൂടെ കൂപ്പിൽ പണിക്കുകൂട്ടുന്നു. സേതുവിൽ നോട്ടമിട്ട ബന്ധു കൃഷ്ണമേനോൻ (ജനാർദ്ദനൻ)ഇതിനെതിരെ ഉപജാപങ്ങളുണ്ടാക്കുന്നു. വെടക്കാക്കി തനിക്കാക്കുക എന്ന പ്രമാണത്തിൽ ബാപ്പുവിനെയും സേതുവിനെയും കുറിച്ച അപവാദങ്ങൾ ഉണ്ടാക്കുന്നു. ഇതിന്റെ പേരിൽ ബാപ്പു അയാളെ തെരുവിൽ നേരിടുന്നു. ശല്യം സഹിക്കാതെ രമേശൻ മേത്തൻ പിഴപ്പിച്ച ഓപ്പോളെക്കാൽ മേത്തൻ കെട്ടിയ ഓപ്പോളെയാണ് തനിക്കിഷ്ടം എന്ന് ബാപ്പുട്ടിയെ അറിയിക്കുന്നു. സേതു ബാപ്പുട്ടിയോടൊപ്പം ഇറങ്ങി പോകുന്നു. കൃഷ്ണമേനോൻ ഇളിഭ്യനായി മടങ്ങുന്നു.

ക്ര.നം. താരം വേഷം
1 മുരളി ബാപ്പുട്ടി
2 സുരേഷ് ഗോപി വാസു
3 ഗീത സേതുലക്ഷ്മി( ആനന്ദവല്ലി ശബ്ദം)
4 സുധീഷ് രമേശൻ
5 ജനാർദ്ദനൻ കൃഷ്ണ മേനോൻ
6 സുകുമാരി നാണിയമ്മ
7 ശാരി ആമിന
8 മാമുക്കോയ കുഞ്ഞാപ്പു
9 വി.കെ. ശ്രീരാമൻ മുസലിയാർ
10 ബീന ആന്റണി ശ്രീദേവി മേനോൻ
11 കരമന ജനാർദ്ദനൻ നായർ അബ്ദുല്ല
12 ശങ്കരാടി കേശവൻ നായർ
13 പൂജപ്പുര രവി ശങ്കരൻ നായർ
14 ഉഷ ഷായിദ
15 സുബെർ കുഞ്ഞാലിക്കുട്ടി
16 ഇന്ദ്രൻസ് ദിനകരൻ
17 അബൂബക്കർ കുട്ടൻ നായർ
18 ജോസ് പെല്ലിശ്ശേരി ലാസർ
19 ശിവജി യാക്കോബ്
20 മഞ്ജു സതീഷ് നർത്തകി
21 സലിം ബാവ കീരിക്കാടൻ തോമസ്

പാട്ടരങ്ങ്[5]

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അങ്ങാടീന്നങ്ങാടീന്നു കെ എസ് ചിത്ര ,കോറസ്‌
2 മഞ്ചാടിമണികൊണ്ടു കെ ജെ യേശുദാസ് ,കോറസ്‌

അവാർഡുകൾ

തിരുത്തുക
  • മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് : ആനന്ദവല്ലി
  • മികച്ച നടൻ : മുരളി
  • മികച്ച അരങ്ങേറ്റ സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് : ജോർജ്ജ് കിട്ടു

പരാമർശങ്ങൾ

തിരുത്തുക
  1. "ആധാരം (1992)". www.malayalachalachithram.com. Retrieved 2020-03-22.
  2. "ആധാരം (1992)". malayalasangeetham.info. Retrieved 2020-03-22.
  3. "ആധാരം (1992)". spicyonion.com. Retrieved 2020-03-22.[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആധാരം (1992)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-22. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ആധാരം (1992)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-22.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആധാരം_(ചലച്ചിത്രം)&oldid=3722935" എന്ന താളിൽനിന്ന് ശേഖരിച്ചത്