ഹോങ്ങ് കോങ്ങ് അന്താരാഷ്ട്ര ക്രിക്കറ്റ് സിക്സറുകൾ

ഒരു വാർഷിക ക്രിക്കറ്റ് ടൂർണമെന്റാണ് ഹോങ്ങ് കോങ്ങ് അന്താരാഷ്ട്ര ക്രിക്കറ്റ് സിക്സറുകൾ. അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ അംഗീകാരത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നത്. 2011 മുതൽ 12 ടീമുകളാണ് ഇതിൽ പങ്കെടുക്കുന്നത് (2010 വരെ 10 ടീമുകൾ). ആക്രമോത്സുക ബാറ്റിങ്ങിനെയും ഉയർന്ന റൺ സ്കോറിങ്ങിനെയും പ്രോത്സാഹിപ്പിക്കുന്ന ടൂർണമെന്റാണ് ഇത്. വിക്കറ്റ് കീപ്പറൊഴികെ മറ്റെല്ലാ കളിക്കാരും ബോൾ ചെയ്തിരിക്കണമെന്ന് നിർബന്ധമുള്ളതിനാൽ ഓൾ റൗണ്ടർമാരെയാണ് ഈ ടൂർണമെന്റ് കൂടുതൽ പിന്തുണക്കുന്നത്.

ഹോങ്ങ് കോങ്ങ് അന്താരാഷ്ട്ര ക്രിക്കറ്റ് സിക്സറുകൾ
ഹോങ്ങ് കോങ്ങ് ക്രിക്കറ്റ് സിക്സിന്റെ ലോഗോ
കാര്യനിർ‌വാഹകർഅന്താരാഷ്ട്ര ക്രിക്കറ്റ് സമിതി (ഐ.സി.സി)
ഘടന6 പേർ വീതമുള്ള ടീമുകൾ
ആദ്യ ടൂർണമെന്റ്1992
അവസാന ടൂർണമെന്റ്2011
ടൂർണമെന്റ് ഘടനഇരട്ട റൗണ്ട് റോബിൻ, നോക്കൗട്ട്
ടീമുകളുടെ എണ്ണം12(8 (2011 ടൂർണമെന്റിന് മുമ്പ്)
നിലവിലുള്ള ചാമ്പ്യന്മാർ പാകിസ്താൻ
ഏറ്റവുമധികം വിജയിച്ചത് ഇംഗ്ലണ്ട്  പാകിസ്താൻ (5 titles)
വെബ്‌സൈറ്റ്Official website

മത്സര നിയമങ്ങൾ

തിരുത്തുക

താഴെപ്പറയുന്നവ ഒഴികെയുള്ള ക്രിക്കറ്റ് നിയമങ്ങൾ എല്ലാം തന്നെ ഈ ടൂർണമെന്റിനും ബാധകമാണ്:

  • ആറു പേരടങ്ങുന്ന രണ്ട് ടീമുകളാണ് തമ്മിൽ മത്സരിക്കുന്നത്, ആറു പന്തുകൾ വീതമുള്ള അഞ്ച് ഓവറുകളാണ് ഓരോ ഇന്നിങ്സിലും ഉള്ളത്. ഫൈനൽ മത്സരത്തിൽ 8 ഓവറുകൾ വീതമാണ് ഉള്ളത്.[1]
  • വിക്കറ്റ് കീപ്പർ ഒഴികെ മറ്റെല്ലാ കളിക്കാരും ഓരോ ഓവറുകൾ വീതമെറിയും
  • വൈഡുകൾക്കും നോബോളുകൾക്കും രണ്ട് റൺസ് വീതം അധിക റണ്ണുകൾ നൽകും.
  • അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടാൽ അവസാന ബാറ്റ്സ്മാൻ ആറാം വിക്കറ്റ് വീഴും വരെ ബാറ്റ് ചെയ്യണം. ഇത്തരം സാഹചര്യങ്ങളിൽ അഞ്ചാമത്തെ ബാറ്റ്സ്മാൻ റണ്ണറാകും
  • 31 റൺസ് എത്തുമ്പോൾ ബാറ്റ്സ്മാൻ സ്വയം നോട്ടൗട്ട് ആയി റിട്ടയർ ചെയ്യണം. റിട്ടയർ ചെയ്ത ബാറ്റ്സ്മാന് അടുത്ത ബാറ്റ്സ്മാൻ ഔട്ടാകുകയോ, റിട്ടയർ ചെയ്യുകയോ ചെയ്യുമ്പോൾ വീണ്ടും ബാറ്റിങ് തുടരാൻ അവസരമുണ്ട്.
  • വിജയിക്കുന്ന ഓരോ മത്സരത്തിനും ടീമിന് 2 പോയിന്റുകൾ വീതം ലഭിക്കും.

മുൻ ടൂർണമെന്റുകൾ ചുരുക്കത്തിൽ

തിരുത്തുക
വർഷം വിജയി രണ്ടാം സ്ഥാനം ഉയർന്ന റൺ സ്കോറർ ഉയർന്ന വിക്കറ്റ് നേട്ടക്കാർ ടൂർണമെന്റിന്റെ കളിക്കാരൻ
2011   പാകിസ്താൻ (5)   ഇംഗ്ലണ്ട്   ഉമർ അക്മൽ (254)   റോറി ഹാമിൽറ്റൺ-ബ്രൌൺ,   അബ്ദുൾ റസാഖ്,   ഉമർ അക്മൽ (6)   ഉമർ അക്മൽ
2010   ഓസ്ട്രേലിയ (1)   പാകിസ്താൻ   അഹമ്മദ് ഷഹ്സാദ് (218)   ഷോയിബ് മാലിക്ക്,   കൌഷല്യാ വീരരത്നെ (5)   ഗ്ലെൻ മാക്സ്വെൽ
2009   ദക്ഷിണാഫ്രിക്ക (3)   ഹോങ്കോങ്   പീറ്റർ ട്രെഗോ (184)   ഡേവിഡ് വിയേസ് (7)   ഇർഫാൻ അഹമ്മദ്
2008   ഇംഗ്ലണ്ട് (5)   ഓസ്ട്രേലിയ   ദിമിത്രി മസ്കരാനസ് (185)   ഇർഫാൻ അഹമ്മദ് (7)   ദിമിത്രി മസ്കരാനസ്
2007   ശ്രീലങ്ക (1) ഓൾ സ്റ്റാർസ്   ക്രെയ്ഗ് മക്മില്ലൻ (148)   സമൻ ജയന്ത (6)   ക്രെയ്ഗ് മക്മില്ലൻ
2006   ദക്ഷിണാഫ്രിക്ക (2)   പാകിസ്താൻ   റോബിൻ സിങ് (129)   സില്വസ്റ്റ്ർ ജോസഫ്,   നിക്കി ബോയെ (5)   ഇമ്രാൻ നാസിർ
2005   ഇന്ത്യ (1)   വെസ്റ്റ് ഇൻഡീസ്   തിലിനാ കന്ദാമ്പി (125)   റോബർട്ട് ക്രോഫ്റ്റ് (6)   രിതീന്ദർ സിങ്
2004   ഇംഗ്ലണ്ട് (4)   ശ്രീലങ്ക   രവിന്ദു ഷാ (126)   അർഷദ് അലി,   ഡാരൻ മാഡി,   ദിൽരുവാൻ പെരേര (5)   ഹുസ്സൈൻ ബട്ട്
2003   ഇംഗ്ലണ്ട് (3)   പാകിസ്താൻ   സമൻ ജയന്ത (152)   ഗെറാൾഡ് ഡ്രോസ് (7)   സമൻ ജയന്ത
2002   പാകിസ്താൻ (4)   ഇംഗ്ലണ്ട്   ഡെനെ ഹിൽസ് (159)   നവേദ് ഉൾ ഹസ്സൻ,   ക്രിസ് സില്വർവുഡ് (6)   ഡെനെ ഹിൽസ്
2001   പാകിസ്താൻ (3)   ദക്ഷിണാഫ്രിക്ക   കൈഫ് ഘൗറി (158)   ഉപുൽ ചന്ദന,   അഹമ്മദ് നദീം (5)   വസീം അക്രം
1997   പാകിസ്താൻ (2)   ഇംഗ്ലണ്ട്   ഫ്ലോയിഡ് റീഫർ (133)   മാത്യൂ ഫ്ലെമിങ്,   ബെൻ ഹോളിയേക്ക്,   മൊഹമ്മദ് സുബൈർ (6)   സഹൂർ ഇലാഹി
1996   വെസ്റ്റ് ഇൻഡീസ് (1)   ഇന്ത്യ   ഡെറക് ക്രൂക്സ്
1995   ദക്ഷിണാഫ്രിക്ക (1)   ഇംഗ്ലണ്ട്   ജോണ്ടി റോഡ്സ്
1994   ഇംഗ്ലണ്ട് (2)   ഓസ്ട്രേലിയ   റോബിൻ സ്മിത്ത്
1993   ഇംഗ്ലണ്ട് (1)   ശ്രീലങ്ക   ഫിൽ ഡെ-ഫ്രീറ്റസ്
1992   പാകിസ്താൻ (1)   ഇന്ത്യ   വസീം അക്രം

വിജയികളായവർ

തിരുത്തുക
ടീം ജേതാക്കൾ രണ്ടാം സ്ഥാനം
  പാകിസ്താൻ (5) 1992; 1997; 2001; 2002; 2011 2003; 2006; 2010
  ഇംഗ്ലണ്ട് (5) 1993; 1994; 2003; 2004; 2008 1995; 1997; 2002; 2011
  ദക്ഷിണാഫ്രിക്ക (3) 1995; 2006; 2009 2001
  ഓസ്ട്രേലിയ (1) 2010 1994; 2008
  ശ്രീലങ്ക (1) 2007 1993; 2004
  വെസ്റ്റ് ഇൻഡീസ് (1) 1996 2005
  ഇന്ത്യ (1) 2005 1992; 1996;
  1. "Hong Kong Cricket Sixes Rules & Regulations". www.hkcricketsixes.com. Archived from the original on 2008-06-02. Retrieved 26 March 2010.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക