ഉമഗിലിയ ദുരഗെ ഉപുൽ ചന്ദന (ജനനം മേയ് 7, 1972 ഗാൾ, ശ്രീലങ്ക) ഒരു മുൻ ശ്രീലങ്കൻ അന്താരാഷ്ട്ര ക്രിക്കറ്ററാണ്. 1994ൽ 21-ആം വയസ്സിലാണ് അദ്ദേഹം തന്റെ ഏകദിന അരങ്ങേറ്റം കുറിച്ചത്. ഒരു ലെഗ്സ്പിന്നർ എന്ന നിലയിലാണ് അദ്ദേഹം ടീമിൽ ഇടം നേടിയത്. ഒരു മികച്ച പിൻനിര ബാറ്റ്സ്മാൻ കൂടിയായിരുന്നു അദ്ദേഹം. ശ്രീലങ്കയിലെ മികച്ച ലെഗ്സ്പിന്നർമാരിൽ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. 2007 ഒക്ടോബർ 15-ആം തീയതി അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു.ടീം സെലക്ഷനിലെ രാഷ്ട്രീയം കാരണമാണ് വിരമിക്കൽ തീരുമാനം എടുക്കാൻ നിർബന്ധിതനായതെന്ന് വികാരനിർഭരമായ പത്രസമ്മേളനത്തിൽ അദ്ദേഹം പറയുകയുണ്ടായി. [1]

ഉപുൽ ചന്ദന
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഉമഗിലിയ ദുരഗെ ഉപുൽ ചന്ദന
ബാറ്റിംഗ് രീതിവലങ്കയ്യൻ
ബൗളിംഗ് രീതിലെഗ്ബ്രേക്ക്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം
കളികൾ 16 147
നേടിയ റൺസ് 616 1627
ബാറ്റിംഗ് ശരാശരി 26.78 17.30
100-കൾ/50-കൾ -/2 -/5
ഉയർന്ന സ്കോർ 92 89
എറിഞ്ഞ പന്തുകൾ 2685 6142
വിക്കറ്റുകൾ 37 151
ബൗളിംഗ് ശരാശരി 41.48 31.90
ഇന്നിംഗ്സിൽ 5 വിക്കറ്റ് 3 1
മത്സരത്തിൽ 10 വിക്കറ്റ് 1 n/a
മികച്ച ബൗളിംഗ് 6/179 5/61
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 7/- 77/-
ഉറവിടം: ക്രിക്കിൻഫോ, 11 ജൂലൈ 2010

അവലംബം തിരുത്തുക

  1. "Chandana lashes out at selectors". ESPN Cricinfo (in ഇംഗ്ലീഷ്). Retrieved 7 May 2021.
"https://ml.wikipedia.org/w/index.php?title=ഉപുൽ_ചന്ദന&oldid=3764805" എന്ന താളിൽനിന്ന് ശേഖരിച്ചത്