ബേലൂർ
13°09′46″N 75°51′26″E / 13.1629°N 75.8571°E ഇന്ത്യയിലെ കർണ്ണാടക സംസ്ഥാനത്തിലെ ഹാസ്സൻ ജില്ലയിലെ ഒരു പ്രമുഖ പട്ടണമാണ് ബേലൂർ. (കന്നഡ: ಬೇಲೂರು, IPA: [beːluːru] or Bayluru/Baylore)
ബേലൂർ കന്നഡ: ಬೇಲೂರು | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Karnataka |
ജില്ല(കൾ) | ഹാസ്സൻ ജില്ല |
ജനസംഖ്യ | 8,962 (2001[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 915 m (3,002 ft) |
ചരിത്രം
തിരുത്തുകഹൊയ്സാള രാജവംശത്തിന്റെ ആദ്യകാല തലസ്ഥാനമായിരുന്നു ബേലൂർ. ബേലൂരിൽ നിന്നും 15 കി.മി. മാത്രം ദൂരത്ത് സ്ഥിതി ചെയ്യുന്ന ഹലേബീഡുവും വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ബേലൂർ ക്ഷേത്രത്തിലെ കൊത്തുപണികളിൽ നിന്നും കണ്ടെത്തിയത്, ഈ സ്ഥലത്തിന്റെ ആദ്യകാല പേര് വേളാപുരി എന്നതായിരുന്നു എന്നാണ്.ചെന്നകേശവ ക്ഷേത്രസമൂഹമാണ് ഇവിടുത്തെ പ്രധാന ആകർഷണം. പ്രധാന ക്ഷേത്രം സമർപ്പിക്കപ്പെട്ടിരിക്കുന്നത് വിഷ്ണുവിനാണ്. ഈ പ്രധാന ക്ഷേത്രത്തിനു ചുറ്റും വിഷ്ണുവർധന രാജാവിന്റെ പത്നിയായ ശാംതളാദേവി നിർമ്മിച്ച ചെന്നിഗാരായ ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നു. ഇവിടെ ഉള്ള സ്തൂപങ്ങളിൽ രണ്ടെണ്ണം ഇപ്പോഴും ഭക്തജനങ്ങൾ ആരാധിച്ചു പോരുന്നു. പ്രവേശന കവാടത്തിനടുത്തുള്ള രായഗോപുരം വിജയനഗര വംശത്തിലെ രാജാക്കന്മാർ പിന്നീട് പണികഴിപ്പിച്ചവയാണ്. ഈ ക്ഷേത്രത്തിലെ ദേവതകളെ വിജയനഗര രാജാക്കന്മാർ തങ്ങളുടെ കുലദേവതകളായി ആരാധിച്ചു പോന്നു. ഹൊയ്സാള വാസ്തുവിദ്യയുടെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ ക്ഷേത്രസമുച്ചയം.1117-ൽ താലക്കാട് വച്ചു നടന്ന യുദ്ധത്തിൽ ചോളന്മാരെ തോല്പിച്ചതിന്റെ സ്മരണയ്ക്കായിട്ടാണ് വിഷ്ണുവർധന രാജാവ് ഈ ക്ഷേത്രസമുച്ചയം പണി കഴിപ്പിച്ചത്. ഈ ക്ഷേത്രത്തിന്റെ പണി പൂർത്തിയാക്കാൻ 103 വർഷങ്ങൾ എടുത്തു എന്നും, പണി പൂർത്തീകരിച്ചത് വിഷ്ണുവർധന രാജാവിന്റെ പേരമകനായ വീര ബല്ലാള II ആണ് എന്നുമാണ് ഐതിഹ്യം. ഒറ്റക്കല്ലിൽ തീർത്ത ക്ഷേത്രമാണ് ഇത്. ക്ഷേത്രത്തിന്റെ അകത്തെയും പുറത്തെയും ചുവരുകൾ ധാരാളം കൊത്തുപണികൾ കൊണ്ട് അലംകൃതമാണ്. ആന, സിംഹം, കുതിര തുടങ്ങിയ മൃഗങ്ങളും, പുരാണകഥകളിലെ കഥാപാത്രങ്ങളും, ശിലാബാലികമാരുമാണ് പ്രധാന കൊത്തുപണികൾ.ക്ഷേത്രത്തിനകത്ത് കൊത്തുപണികൾ ചെയ്യപ്പെട്ട തൂണുകളാണ് പ്രധാന ആകർഷണം.ദർപ്പണസുന്ദരിയാണ് മറ്റൊരു പ്രമുഖ ആകർഷണം.
ഭൂമിശാസ്ത്രം
തിരുത്തുകബേലൂർ സ്ഥിതി ചെയ്യുന്നത് 13°10′N 75°52′E / 13.17°N 75.87°E അക്ഷാംശരേഖാംശത്തിലാണ്.[1] സമുദ്രനിരപ്പിൽ നിന്ന് 962 metres (3156 feet) ഉയരത്തിൽ ഇത് സ്ഥിതി ചെയ്യുന്നു.
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുക2001 ലെ കണക്കെടുപ്പ് പ്രകാരം [2] ബേലൂരിലെ ജനസംഖ്യ 20,225 ആണ്. ഇതിൽ 51% പുരുഷന്മാരും 49% സ്ത്രീകളുമാണ്. ഇവിടുത്തെ ശരാശരി സാക്ഷരതാ നിരക്ക് 77% ആണ്.
അവലംബം
തിരുത്തുക- ↑ Falling Rain Genomics, Inc - Belur
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.
[[പ്രമാണം:.|
right|thumb|250px| ]