വാര്യർ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ അന്തരാളജാതിക്കാരിൽ അമ്പലവാസികളിൽ ഒരു വിഭാഗം. ക്ഷേത്രകഴകസംബന്ധമായ ജോലികൾ ചെയ്യുന്നവർ. ക്ഷേത്രത്തിലേക്കുള്ള പുഷ്പങ്ങൾ , മാലകൾ തയ്യാറാക്കി നൽകുക എന്നിവ പാരമ്പര്യമായി ഇവരുടെ തൊഴിലായി കണക്കാക്കുന്നു.ഇവർ മരുമക്കത്തായികളായിരുന്നു. വേദം പഠിക്കാൻ അധികാരമില്ലാത്ത ഈ സമൂഹം സംസ്കൃതം ജ്യോതിഷം, തുടങ്ങിയ വേദാംഗങ്ങളിലെ പണ്ഡിതർ എന്ന നിലക്ക് പ്രശസ്തരാണ്. വാരിയന്മാർ പൊതുവേ ശൈവരാണെന്ന് പറയപ്പെടുന്നു; അമ്പലവാസികളിലെ മറ്റൊരു വിഭാഗമായ പിഷാരോടിമാർ വൈഷ്ണവരും. സമാനമായ രീതിയിൽ നായർ സമുദായത്തിൽ ശെവരായവരും,ശൈവമതം, വൈഷ്ണവരായവരും വൈഷ്ണവമതം ശക്തേയരായവരും ശാക്തേയം ഉണ്ടെന്ന് പറയപ്പെടുന്നു.കൂടുതലും അവർക്കിടയിൽ വൈഷ്ണവരാണെന്നും വൈഷ്ണവമതം ആണെന്നും പറയപ്പെടുന്നു.വാരിയർ എന്ന ശബ്ദത്തിന്റെ സ്ത്രീലിംഗം വാരസ്യാർ എന്നാണ്. (വാരിയസ്ത്രീകളെ വാരസ്യാർ അല്ലെങ്കിൽ അമ്മ എന്ന് വിളിക്കുന്നു). കേരളസാഹിത്യത്തിലെ ചൂഡാരത്നമായ നളചരിതം എഴുതിയത് ഇരിഞ്ഞാലക്കുട അകത്തൂട്ട് വാരിയത്ത് ഉണ്ണായിവാര്യരാണ്. മറ്റുള്ള അമ്പലവാസി സമുദായങ്ങളെ പോലെ ഇവർക്കും(വാര്യർ )നമ്പൂതിരിമാരുമായി സംബന്ധം ഉണ്ടായിരുന്നു.
പ്രശസ്തർ
തിരുത്തുകവ്യക്തി | പ്രശസ്തി | കുറിപ്പുകൾ |
---|---|---|
ഉണ്ണായിവാര്യർ | നളചരിതം രചിച്ചു | |
ഇക്കണ്ടവാര്യർ | കൊച്ചി രാജ്യത്തെ ദിവാൻ. | |
രാമപുരത്തുവാര്യർ | കുചേലവൃത്തം എഴുതി | |
കൈക്കുളങ്ങര രാമവാര്യർ | സംസ്കൃതപണ്ഡിതൻ, കവി | |
എൻ.വി. കൃഷ്ണവാരിയർ | സംസ്കൃതപണ്ഡിതൻ, കവി, മാതൃഭൂമി പത്രാധിപർ | |
പി.എസ്. വാര്യർ | കോട്ടക്കൽ ആര്യവൈദ്യശാല സ്ഥാപകൻ | |
കെ.വി. രാമകൃഷ്ണൻ | കവി | |
എം.ആർ. രാഘവവാരിയർ | ചരിത്രകാരൻ, | |
ശൂലപാണിവാരിയർ | ജ്യോതിഷപണ്ഡിതൻ | |
മഞ്ജു വാരിയർ | സിനിമാനടി | |
രാജശ്രീ വാര്യർ | നർത്തകി | |
ജയരാജ് വാര്യർ | മിമിക്രി ആർട്ടിസ്റ്റ് | |
പ്രിയ പ്രകാശ് വാര്യർ | സിനിമാനടി |