കെ.വി. രാമകൃഷ്ണൻ
ഒരു പ്രമുഖ മലയാള കവിയും അദ്ധ്യാപകനുമാണ് കെ.വി. രാമകൃഷ്ണൻ.കവിതയ്ക്കുള്ള കേരളസാഹിത്യഅക്കാദമി അവാർഡു നേടിയിട്ടുണ്ട്.
കെ.വി. രാമകൃഷ്ണൻ | |
---|---|
തൊഴിൽ | കവി, പത്രപ്രവർത്തകൻ |
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യ |
ശ്രദ്ധേയമായ രചന(കൾ) | ഭ്രാന്തി |
അവാർഡുകൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം[1] |
ജീവിതരേഖ
തിരുത്തുക1933-ൽ മലപ്പുറം ജില്ലയിലെ ക്ഷേത്രഗ്രാമമായ കാടാമ്പുഴയിൽ ജനിച്ചു. അമ്മ : കെ.വി. പാർവതി വാരസ്യാർ. അച്ഛൻ : എം.രാഘവവാരിയർ. 1954 മുതൽ 1962 വരെ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു പിന്നീട് എറണാകുളം മഹാരാജാസ് കോളേജിൽ ഉപരിപഠനം. 1966-67 ൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ് ലക്‌ചറർ. 1988-ൽ ഗുരുവായൂർ ശ്രീകൃഷ്‌ണാ കോളെജിൽ പ്രൊഫസറായിരിക്കെ സ്വമേധയാ വിരമിച്ച് മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ അസിസ്‌റ്റന്റ് എഡിറ്ററായി ചേർന്നു.
കവിതാ സമാഹാരങ്ങൾ
തിരുത്തുക- അക്ഷരവിദ്യ[1]
- കൊട്ടും ചിരിയും
- രാജശില്‌പി
- വരണ്ട ഗംഗ
- അഗ്‌നിശുദ്ധി
- കെടാവിളക്ക്
- നാഴികവട്ട
- ചതുരംഗം
- പുതിയ സാരഥി
- ഭ്രാന്തി
ലേഖനസമാഹാരങ്ങൾ
തിരുത്തുക- കവിതയും താളവും
- കാവ്യചിന്തകൾ
തർജമകൾ
തിരുത്തുക- ഡ്രാക്കുള
- കനകാഭരണം
- രവീന്ദ്രനാഥടാഗോർ തുടങ്ങിയ
പുരസ്കാരങ്ങൾ
തിരുത്തുക- കേരളസാഹിത്യഅക്കാദമി പുരസ്കാരം (അക്ഷരവിദ്യ)
- കനകശ്രീ അവാർഡ് ( കൊട്ടും ചിരിയും)[2]
- സ്‌റ്റേറ്റ്‌ബാങ്ക് ഓഫ് ഇന്ത്യയുടെ സാഹിത്യപുരസ്‌കാരം
അവലംബം
തിരുത്തുക- ↑ 1.0 1.1 "കേരള സാഹിത്യ അക്കാദമി" (PDF).
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-31. Retrieved 2012-01-15.