ഹരീഷ് ശിവരാമകൃഷ്ണൻ
ഒരു ഇന്ത്യൻ പിന്നണി ഗായകനും ബാംഗ്ലൂർ ആസ്ഥാനമായുള്ള ജനപ്രിയ കർണാടക സംഗീത പുരോഗമന റോക്ക് ബാൻഡായ അഗത്തിലെ പ്രധാന ഗായകനുമാണ് ഹരീഷ് ശിവരാമകൃഷ്ണൻ.[1][2]
ഹരീഷ് ശിവരാമകൃഷ്ണൻ | |
---|---|
ജനനം | |
വിദ്യാഭ്യാസം | കെമിക്കൽ എഞ്ചിനീയറിങ്ങ് |
കലാലയം | ബിറ്റ്സ് പിലാനി |
തൊഴിൽ |
|
സ്വകാര്യ ജീവിതം
തിരുത്തുകകേരളത്തിലെ പാലക്കാട് ഷൊർണൂരിലാണ് ഹരീഷ് ജനിച്ചതും വളർന്നതും.[3] അദ്ദേഹത്തിന് 38 വയസ്സുണ്ട്. ബിറ്റ്സ് പിലാനിയിൽ നിന്നുള്ള കെമിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ് അദ്ദേഹം.[4]
കരിയർ
തിരുത്തുകഹരീഷ് ശിവരാമകൃഷ്ണൻ അഗം ബാൻഡിൻ്റെ സ്ഥാപക അംഗങ്ങളിലൊരാളും അതിലെ പ്രധാന ഗായകനും ആണ്.[5] മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിൽ പ്രവർത്തിക്കുന്ന ഒരു പിന്നണി ഗായകൻ കൂടിയാണ് അദ്ദേഹം. തന്റെ സംഗീത ജീവിതത്തിനുപുറമെ, അഡോബിലും ഗൂഗിളിലും ഒരു ദശാബ്ദത്തിലേറെ ജോലി ചെയ്ത ശേഷം ക്രെഡിൽ (CRED) ചീഫ് ഡിസൈൻ ഓഫീസറായും അദ്ദേഹം പ്രവർത്തിക്കുന്നു.[6]
ഡിസ്ക്കോഗ്രാഫി
തിരുത്തുകസിനിമകൾ
തിരുത്തുകവർഷം | ഫിലിം | ഗാനം | കമ്പോസർ |
---|---|---|---|
2012 | ജവാൻ ഓഫ് വെള്ളിമല | മറയുമോ | ബിജിബാൽ |
2014 | ഏഞ്ചൽസ് | ഇരുൾ മഴ | ജേക്സ് ബിജോയ് |
2015 | ഒരു വടക്കൻ സെൽഫി | പാർവണവിധുവേ | ഷാൻ റഹ്മാൻ |
റോക്ക്സ്റ്റാർ | പാൽനിലാ | പ്രശാന്ത് പിള്ള | |
വരികല്ലോ | |||
2016 | കോ 2 | ഉന്നൈ മാട്രിനാൽ | ലിയോൺ ജെയിംസ് |
2017 | രാമലീല | നെഞ്ചിലേറി | ഗോപി സുന്ദർ |
സോളോ (ചലച്ചിത്രം) | ഒരു വഞ്ചി പാട്ട് (മലയാളം) | അഗം | |
ദേവതൈ പോൽ ഒരുത്തി (തമിഴ്) | |||
2018 | സീതാകാത്തി | ഒരു വാൻ | ഗോവിന്ദ് വസന്ത |
2019 | ചോള | നീ വസന്തകാലം | ബേസിൽ സി.ജെ |
നീർമാതളം പൂത്തകാലം | യാമിനിയായി | ||
പൂഴിക്കടകൻ | പൂഴിക്കടകൻ | രഞ്ജിത്ത് മേലേപ്പാട്ട് | |
2020 | സൂരറൈ പോട്ര് | വെയ്യോൻ സില്ലി | ജി.വി. പ്രകാശ്കുമാർ |
2020 | ആകാശം നീ ഹദ്ദു രാ | പിള്ള പുലി | ജി.വി. പ്രകാശ്കുമാർ |
ആൽബങ്ങൾ
തിരുത്തുകവർഷം | ഗാനം | കമ്പോസർ | ലേബൽ |
---|---|---|---|
2015 | പദയാത്ര | ജോബ് കുര്യൻ | മാതൃഭൂമി കപ്പ ടി.വി |
2017 | മിസ്റ്റ് ഓഫ് കാപ്രിക്കോൺ | അഗം | എ ഡ്രീം ടു റിമമ്പർ |
2018 | തൂമണി മാടത്ത് | അഗം | സെഷൻസ് ഫ്രം ദ സ്പേസ് |
2018 | കൂത്ത് ഓവർ കോഫി | അഗം | എ ഡ്രീം ടു റിമമ്പർ |
2019 | പാടുകയാണു സഖി | പള്ളിപ്പുറം സജിത്ത് | മ്യൂസിക് മുംബെ |
2021 | മായാതേ | മെജോ ജോസഫ് | സൈന മ്യൂസിക് |
മറ്റ് കൃതികൾ
തിരുത്തുകപുരസ്കാരങ്ങൾ
തിരുത്തുകസൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകൾ :
- 2021– മികച്ച പിന്നണി ഗായകൻ (പുരുഷൻ) (തമിഴ്) – സൂരറൈ പോട്ര് – വെയ്യോൻ സില്ലി
അവലംബം
തിരുത്തുക- ↑ "Rock star of Carnatic music". thehindu.com. Archived from the original on 2021-09-13. Retrieved 2021-09-13.
- ↑ "The Agam Story' documents the journey of rock band Agam". thehindu.com. Archived from the original on 2021-09-13. Retrieved 2021-09-13.
- ↑ "Gearing up for a different stage". thehindu.com. Archived from the original on 2021-09-13. Retrieved 2021-09-13.
- ↑ "From shy kid to showman" (in ഇംഗ്ലീഷ്). 2019-09-26. Retrieved 2022-07-24.
- ↑ "Carnatic blended with rock". thehindu.com. Archived from the original on 2021-09-13. Retrieved 2021-09-13.
- ↑ "Meet the professionals who juggle a great day job with a successful creative career and won't give up either". economictimes.com. Archived from the original on 2022-01-26. Retrieved 2021-09-13.