ഒരു വടക്കൻ സെൽഫി

മലയാള ചലച്ചിത്രം

2015ൽ റിലീസ് ചെയ്ത ഹാസ്യ ത്രില്ലർ ചലച്ചിത്രമാണ് ഒരു വടക്കൻ സെൽഫി. സിനിമ സംവിധാനം ചെയ്തത് ജി. പ്രജിത്തും തിരക്കഥ നിർവഹിച്ചത് വിനീത് ശ്രീനിവാസനുമാണ്. ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് നിവിൻ പോളി, മഞ്ജിമ മോഹൻ, അജു വർഗീസ്, നീരജ് മാധവ്, വിനീത് ശ്രീനിവാസൻ എന്നിവരാണ്‌. 2015 മാർച്ചിൽ പ്രദർശനത്തിനെത്തിയ ഈ ചലച്ചിത്രം മികച്ച പ്രദർശനവിജയം നേടി[1].

ഒരു വടക്കൻ സെൽഫി
സംവിധാനംജി. പ്രജിത്ത്
നിർമ്മാണംവിനോദ് ഷോർണൂർ
രചനവിനീത് ശ്രീനിവാസൻ
അഭിനേതാക്കൾ
സംഗീതംഷാൻ റഹ്മാൻ
ഛായാഗ്രഹണംജോമോൻ ടി. ജോൺ
റിലീസിങ് തീയതി
  • 27 മാർച്ച് 2015 (2015-03-27)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്4 കോടി (US$6,20,000)
സമയദൈർഘ്യം142 മിനുട്ട്
ആകെ31.5 കോടി (US$4.9 million)[1]

കഥാതന്തുതിരുത്തുക

നിവിൻ പോളി അവതരിപ്പിക്കുന്ന ഉമേഷ്‌ എന്ന കഥപാത്രം 42 സപ്പ്ളി ഉള്ള ഒരു നിരുത്തരവാദിത്വപരമായ എഞ്ചിനീയറിംഗ്. വിദ്യാർഥി ആണ്. അവൻറെ ഉറ്റ സുഹൃത്തുക്കളാണ് ഷാജിയും (അജു വർഗ്ഗീസ്) തങ്കപ്രസാദും (നീരജ് മാധവ്).

പണവും പ്രശസ്തിയും സമ്പാധിക്കാനുള്ള എളുപ്പ വഴി സിനിമയിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞവർ പ്രശസ്ത സംവിധായകനായ ഗൗതം മേനോനെ കാണാനായി തിരിച്ചു. ഉമേഷ്‌ ചെന്നൈയിലേക്ക് ട്രെയിനിൽ യാത്ര തിരിച്ചു. കൂടെ അയൽക്കാരിയായ ഡൈസി ഉണ്ടായിരുന്നു .

വീട്ടിൽ തിരിച്ചെത്തിയ ഉമേഷ് ഒരു വലിയ പ്രശ്നത്തിൽ ഏർപ്പെടുകയാണ്. അവൻറെ മാനം കാക്കാൻ വേണ്ടി അവൻ ഷാജിയുമായി ചെന്നൈയിലേക്ക് പുറപ്പെടുന്നു. അവിടെ വെച്ചാണ്‌ അവർ തങ്ങളുടെ പ്രശ്നം പരിഹരിക്കാം എന്നേറ്റ ജാക്ക് ട്രാക്കർ (വിനീത് ശ്രീനിവാസൻ) എന്ന കഥാപാത്രത്തിനെ പരിചയപ്പെടുന്നത്.

ഒരു വടക്കൻ സെൽഫി എന്ന സിനിമ രണ്ടു നിഷ്കളങ്കമായ ആൾകാരുടെ ജീവിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിന്റെ കൌതുകകരമായ കഥയാണ് പറയുന്നത്. ഡെയ്സി ചെന്നൈയിൽ എത്തിയത് ഫെയ്സ്ബുക്ക് വഴി മാത്രം പരിചയമുള്ള ഹരിനാരായണൻ എന്ന യുവാവിനെ കാണാനാണ്. എന്നാൽ, ഉമേഷും ഷാജിയും നാട്ടിലേക്ക് മടങ്ങാൻ​ പറ്റാത്തതിനാൽ ഹരിനാരായണനെ തിരഞ്ഞ് പോകുന്നു. ഈ നാൽവർ സംഘത്തിന്റെ യാത്രയിൽ കഥ പുരോഗമിക്കുന്നു.

അഭിനയിച്ചവർതിരുത്തുക

അവലംബംതിരുത്തുക

  1. 1.0 1.1 Nicy (25 June 2015). "Box-Office Collection: 'Premam', 'Oru Vadakkan Selfie' Success Makes Nivin Pauly Ultimate Winner of Malayalam Cinema 2015". International Business Times.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഒരു_വടക്കൻ_സെൽഫി&oldid=2928792" എന്ന താളിൽനിന്ന് ശേഖരിച്ചത്