അഗം
ബാംഗ്ലൂർ ആസ്ഥാനമായുള്ള ഒരു കർണാട്ടിക് റോക്ക് ബാന്റാണ് അഗം. 2003 ലാണ് ഈ ബാൻഡ് രൂപീകരിച്ചത്. ഹരീഷ് ശിവരാമകൃഷ്ണൻ (വോക്കൽ) സ്വാമി സീതാരാമൻ (കീബോർഡ്, ഗാനരചന), ടി പ്രവീൺ കുമാർ (ലീഡ് ഗിത്താർ), ആദിത്യ കശ്യപ് (ബാസ് ഗിത്താർ, ബാക്കിംഗ് വോക്കൽസ്), ശിവകുമാർ നാഗരാജൻ (താളവാദ്യങ്ങൾ) ), ജഗദീഷ് നടരാജൻ (റിഥം ഗിത്താർ), യദുനന്ദൻ (ഡ്രമ്മർ) എന്നിവരാണ് നിലവിൽ ഇതിലെ കലാകാരന്മാർ[1]. 2012 ൽ സൂരജ് സതീഷിന് പകരം റിഥം ഗിറ്റാറിസ്റ്റായി ജഗദീഷ് നടരാജനും വിഗ്നേഷ് ലക്ഷ്മിനാരായണന് പകരക്കാരനായി ആദിത്യ കശ്യപ് ബേസ് ഗിറ്റാറിലും എത്തുകയുണ്ടായി[2]. മലയാളം മ്യൂസിക് ചാനലായ കപ്പ ടിവിയിൽ പരിപാടികൾ അവതരിപ്പിച്ചതോടെ കേരളത്തിലെ യുവാക്കൾക്കിടയിൽ ഈ ബാൻഡ് ഏറെ പ്രശസ്തമായി..
അഗം | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | ബാംഗ്ലൂർ, ഇന്ത്യ. |
വിഭാഗങ്ങൾ | കർണാട്ടിക് പ്രോഗ്രസ്സീവ് റോക്ക് |
വർഷങ്ങളായി സജീവം | 2003 - തുടരുന്നു |
ലേബലുകൾ | സ്വതന്ത്രം |
അംഗങ്ങൾ | ഹരീഷ് ശിവരാമകൃഷ്ണൻ യദുനന്ദൻ സ്വാമി സീതാരാമൻ ടി പ്രവീൺ കുമാർ ശിവകുമാർ നാഗരാജൻ ജഗദീഷ് നടരാജൻ ആദിത്യ കശ്യപ് |
മുൻ അംഗങ്ങൾ | സൂരജ് സതീഷ് വിഗ്നേഷ് ലക്ഷ്മിനാരായണൻ ഗണേശ് റാം നാഗരാജൻ |
വെബ്സൈറ്റ് | https://agam.bandpage.com/ |
തുടക്കം
തിരുത്തുകഎല്ലാ ബാൻഡ് അംഗങ്ങളും ദക്ഷിണേന്ത്യയിൽ നിന്നുള്ളവരാണ്. ഭൂരിഭാഗവും പിലാനിയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ പഠിച്ചവരാണ്. അവിടെ പഠിക്കുന്ന കാലത്ത് തന്നെ ഹരീഷും ഗണേഷും ചെറിയ ജാമിംഗ് സെഷനുകൾ ആരംഭിച്ചു. ബിരുദം നേടിയതിനുശേഷവും അവർ അത് തുടർന്നു, ഇത് ഒടുവിൽ ബാൻഡിന്റെ രൂപീകരണത്തിളേക്ക് നയിച്ചു. ഒരു അപ്പാർട്ട്മെന്റ് സ്റ്റുഡിയോയിൽ ആയിരുന്നു ഈ ബാൻഡിന്റെ തുടക്കം. അവിടെ അവർ ‘സ്റ്റുഡിയോ എഫ് 6’ എന്ന പേരിൽ വിവിധ സംഗീത രചനകൾ പരീക്ഷിച്ചുതുടങ്ങി. പിന്നീട് 'ആഗം' എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
മുഖ്യധാരയിൽ
തിരുത്തുക2007 ൽ തമിഴ് ടെലിവിഷൻ ചാനലായ സൺ ടി.വി. ആതിഥേയത്വം വഹിച്ച “ഊഹ് ലാ ലാ” എന്ന റിയാലിറ്റി ഷോയിലൂടെയാണ് അഗം പ്രശസ്തമാകുന്നത്. ഓസ്കാർ പുരസ്കാരം നേടിയ ഇന്ത്യൻ സംഗീതസംവിധായകൻ എ. ആർ. റഹ്മാനായിരുന്നു ഈ മൽസരത്തിലെ വിധികർത്താവ്. “ഊഹ് ലാ ലാ” യിലെ അവരുടെ വിജയം അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. തുടർന്ന് ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നടന്ന കച്ചേരികളിലും സംഗീതമേളകളിലും അഗം തങ്ങളുടെ സംഗീതം അവതരിപ്പിച്ചു.
ആൽബങ്ങൾ
തിരുത്തുകഅഗത്തിന്റെ ആദ്യ ആൽബമായ 'ദി ഇന്നർ സെൽഫ് എവേക്കൻസ്' 2012 ഒക്ടോബറിൽ ബാംഗ്ലൂരിലെ ഹാർഡ് റോക്ക് കഫേയിൽ പുറത്തിറക്കി. ഈ ആൽബം ഫ്ലിപ്കാർട്ടിന്റെ ഫ്ലൈറ്റിലും ഒക്ലിസ്റ്റൺ.കോമിലും ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ആൽബമായി മാറി. അവരുടെ സോഫോമോർ ആൽബമായ "എ ഡ്രീം ടു റിമംബർ" 2017 നവംബറിൽ സമാരംഭിച്ചു. ഈ ആൽബത്തിന്റെ ആമുഖം, "സാഗര ശയനാ വിഭോ", 2017 ഒക്ടോബർ 11 ന് പുറത്തിറങ്ങി. ആൽബത്തിലെ എട്ട് ഗാനങ്ങളിൽ നാലെണ്ണം കർണാടകസംഗീതകൃതികളാണ്. നിർമ്മാണം ഓഡിയോ-വിഷ്വൽ പ്രൊഡക്ഷൻ, സംവിധാനം മിഥുൻ രാജ്, ശബ്ദമിശ്രണം ഹൃദയ് ഗോസ്വാമി.
ശൈലി
തിരുത്തുകകർണാട്ടിക് പ്രോഗ്രസ്സീവ് റോക്ക് എന്നാണ് അഗത്തിന്റെ സംഗീതശൈലി വിശേഷിപ്പിക്കപ്പെടുന്നത്. കർണാടക സംഗീതവും പാശ്ചാത്യ റോക്ക് സംഗീതവും കൂടിയുള്ള ഒരു സമന്വയമാണ് ഈ ശൈലി.[3] വടക്കൻ കേരളത്തിലെ ആചാരരൂപമായ തെയ്യമാണ് അഗം ബാൻഡിന്റെ ലോഗോ. 'ഉള്ള്' എന്നർത്ഥം വരുന്ന തമിഴ് വാക്കാണ് ബാൻഡിന്റെ പേരിനു പിന്നിൽ. ഡ്രീം തീയേറ്റർ, സ്നാർക്കി പപ്പി എന്നീ ബാൻഡുകളും എ.ആർ. റഹ്മാനുമാണ് തങ്ങളുടെ പ്രചോദനം എന്ന് ഹരീഷ് പ്രസ്താവിച്ചിട്ടുണ്ട്.[4]
പുരസ്കാരങ്ങൾ, ബഹുമതികൾ
തിരുത്തുക- സൺ ടി.വി.യിലെ “ഊ ലാ ലാ” എന്ന മ്യൂസിക് റിയാലിറ്റി ഷോയിലെ ജേതാവ്, 2007 (വിധികർത്താവ് എ.ആർ. റഹ്മാൻ)[5]
- "സമകാലീന ഇന്ത്യയുടെ സംഗീതം" എന്ന വിഭാഗത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അഗം ബാൻഡിനെ ഉൾപ്പെടുത്തി [6]
- ബൈറ്റ് മൈ മ്യൂസിക് ഗ്ലോബൽ അവാർഡ് ജേതാവ്, 2012[7]
- ശ്രേയാ ഘോഷാലിനൊപ്പം സ്തനാർബുദത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുവാൻ 'ലിവ് എഗൈൻ' എന്ന സംഗീത അവതരണം[8]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-04. Retrieved 2020-01-08.
- ↑ https://www.manoramaonline.com/music/interviews/interview-with-agam-music-band-front-singer-hareesh-sivaramakrishnan.html
- ↑ https://www.manoramaonline.com/music/music-news/2017/11/16/agam-music-video-onwards-and-upwards.html
- ↑ https://www.thehindu.com/entertainment/music/carnatic-blended-with-rock/article29302736.ece
- ↑ "The Birth of a Genre: Harish Sivaramakrishnan at TEDxChristUniversity".
- ↑ "Ministry Of Sound". July 2, 2012. Retrieved 25 August 2012.
- ↑ "Full List of IndieGo Winners". Archived from the original on 2012-08-26. Retrieved 25 August 2012.
- ↑ "Agam ropes in Shreya for cancer song". Bangalore Mirror. 20 October 2010. Archived from the original on 17 January 2013. Retrieved 25 August 2012.