സ്ട്രൂവ് ജിയോഡറ്റിക് ആർക്ക്

നോർവേയിലെ ഹമ്മർഫെസ്റ്റ് മുതൽ കരിങ്കടൽ വരെ നീളുന്ന ത്രികോണമാപന സർവ്വേ ചങ്ങലയാണ് സ്ട്രൂവ് ജിയോഡറ്റിക് ആർക്ക്‌ - Struve Geodetic Arc. പത്തു രാജ്യങ്ങളിലൂടെ 2,820 കിലോമീറ്ററിലധികം കടന്നു പേകുന്ന ഈ സർവ്വേ ചങ്ങലയാണ് ആദ്യമായി ധ്രുവരേഖയുടെ കൃത്യമായ അളവെടുത്തത്[1]. ജർമ്മൻ വംശജനായ റഷ്യൻ ശാസ്ത്രജ്ഞനായ ഫ്രെഡറിക് ജോർജ് വിൽഹേം വോൺ സ്ട്രൂവ് ആണ് ഇത് സ്ഥാപിച്ചതും ഉപയോഗിച്ചതും. ഭൂമിയുടെ യഥാർത്ഥ രൂപവും ആകൃതിയും മനസ്സിലാക്കുന്നതിനായി 1816 മുതൽ 1855 വരെയുള്ള കാലയളവിൽ ആണ് ഇത് നിർമ്മിച്ചത്. അക്കാലത്ത്, ഇത് കേവലം രണ്ടു രാജ്യങ്ങളിലൂടെ മാത്രമാണ് കടന്നു പോയിരുന്നത്. യൂനിയൻ ഓഫ് സ്വീഡൻ-നോർവ്വേ, റഷ്യൻ സാമ്രാജ്യം എന്നിവയിലൂടെ മാത്രമായിരുന്നു ചങ്ങള സ്ഥാപിച്ച ആദ്യ കാലത്ത് ഇത് കടന്നുപോയിരുന്നത്. എസ്റ്റോണിയയിലെ താർതു വാനനിരീക്ഷണാലയമാണ്‌ ഈ ആർക്കിന്റെ ആദ്യ പോയിന്റ്. ഇവിടെ വെച്ചാണ് സ്ട്രൂവ് തന്റെ ഗവേഷണങ്ങൾ അധികവും നടത്തിയിരുന്നത്.

Struve Geodetic Arc
Ensemble of memorable sites
The northernmost station of the Struve Geodetic Arc is located in Fuglenes, Norway.
രാജ്യങ്ങൾ Estonia, Belarus, Finland, Latvia, Lithuania, Norway, Moldova, Russia, Sweden, Ukraine
Landmarks Fuglenes, Staro-Nekrassowka, others
Seas Arctic Ocean, Baltic Sea, Black Sea
Coordinates 59°3′28″N 26°20′16″E / 59.05778°N 26.33778°E / 59.05778; 26.33778
നീളം 2,821,853 മീ (9,258,048 അടി), north-south
Author Friedrich Georg Wilhelm von Struve
Founded Geodetic Arc
Date 1855
UNESCO World Heritage Site
Name Struve Geodetic Arc
Year 2005 (#29)
Number 1187
Region Europe and North America
Criteria ii, iii, vi
Map of the Struve Geodetic Arc where red points identify the World Heritage Sites.
താർതു വാനനിരീക്ഷണാലയം, ആർക്കിന്റെ ആദ്യ പോയിന്റ്
ഹോഗ്‌ലാൻഡിൽ സ്ഥിതിചെയ്യുന്ന ഇസഡ് പോയിന്റ്‌
alt text
ഉക്രെയ്‌നിലെ ഫെൽഷ്‌റ്റൈനിൽ സ്ഥിതിചെയ്യുന്ന ആർക്കിന്റെ സ്മാരക ശില

ലോകപൈതൃക സ്ഥാനം

തിരുത്തുക

2005ൽ ഈ ചങ്ങലയിലെ 34 സ്മാരക ശിലകളും 265 പ്രധാന സ്റ്റേഷൻ പോയിന്റുകളായ ഇരുമ്പ് ഉപയോഗിച്ച് തുരന്ന ഗുഹകൾ, ഇരുമ്പ് അടയാളങ്ങൾ, വഴിയടയാളങ്ങൾ തുടങ്ങിയവ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി[1]. 258 പ്രധാന ത്രികോണങ്ങളും 265 ഭുമിയുടെ വലിപ്പത്തെയും ആകൃതിയെയും സൂചിപ്പിക്കുന്ന ലംബരൂപങ്ങളും അടങ്ങിയതാണ് ഈ ചങ്ങല. നോർവ്വേയിലെ ഹമ്മർഫെസ്റ്റിനടത്താണ് ചങ്ങലയുടെ ഏറ്റവും വടക്കേ അറ്റം സ്ഥിതിചെയ്യുന്നത്. ഏറ്റവും തെക്കേ അറ്റം സ്ഥിതിചെയ്യുന്നത് ഉക്രെയ്‌നിലെ കരിങ്കടലിന് സമീപമാണ്. പത്തു രാജ്യങ്ങളിലായാണ് ഈ ചങ്ങലയുടെ ലിഖിതങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്, യുനെസ്‌കോയുടെ ലോകപൈതൃകത്തിൽ ഏറ്റവും മികച്ചതാണിത്[1].

[2]

സ്ട്രൂവ് ജിയോഡറ്റിക് ആർകിന്റെ 19 സ്ഥലവർണ്ണന പോയിന്റുകൾ ബെലാറസിൽ സ്ഥിതിചെയ്യുന്നുണ്ട്.[3]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 Norwegian Directorate for Cultural Heritage,Dronningensg 13, P.O.Box 8196, Dep. 0034, Oslo, Norway (2005), Norwegian Points on The Struve Geodetic Arc (pamphlet)
  2. "Mapscroll". Mapscroll.fi. Archived from the original on 2012-02-18. Retrieved 2012-11-08.
  3. "Landmarks, historic and cultural, and natural sites of the Republic of Belarus on the UNESCO World Heritage List". Land of Ancestors. National Statistical Committee of the Republic of Belarus. 2011. Retrieved 12 October 2013.

പുറംകണ്ണികൾ

തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള സ്ട്രൂവ് ജിയോഡറ്റിക് ആർക്ക് യാത്രാ സഹായി