ഭൂട്ടാനിൽ അഞ്ച് ലക്ഷത്തിലധികം ആൾക്കാർ സംസാരിക്കുന്ന സിനോ ടിബറ്റൻ കുടുംബത്തിൽപ്പെട്ട ഭാഷയാണ് സോങ്ഘ അല്ലെനിൽ ഭൂട്ടാനീസ് (རྫོང་ཁ་ [dzoŋ'kʰa]), ഭൂട്ടാൻ രാജ്യത്തിലെ ഏക ഔദ്യോഗിക ഭാഷയാണിത്.[4] ടിബറ്റൻ ലിപിയാണ് ഈ ഭാഷ എഴുതാനായി ഉപയോഗിക്കുന്നത്.

Dzongkha
རྫོང་ཁ་
The word "Dzongkha" in Tibetan alphabet
ഉത്ഭവിച്ച ദേശംഭൂട്ടാൻ
മാതൃഭാഷയായി സംസാരിക്കുന്നവർ
171,080 (2013)[1]
Total speakers: 640,000[2]
Sino-Tibetan
ഭാഷാഭേദങ്ങൾ
Tibetan alphabet
Dzongkha Braille
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 ഭൂട്ടാൻ
Regulated byDzongkha Development Commission
ഭാഷാ കോഡുകൾ
ISO 639-1dz
ISO 639-2dzo
ISO 639-3dzoinclusive code
Individual codes:
lya – Laya
luk – Lunana
ഗ്ലോട്ടോലോഗ്nucl1307[3]
Linguasphere70-AAA-bf
Districts of Bhutan in which the Dzongkha language is spoken natively are highlighted in light beige.
ജകാർ സോങ്. സോങ് വാസ്തുശിൽപ്പശൈലിയുടെ ഒരുദാഹരണം

സോങ്ഘ  എന്ന വാക്കിനർത്ഥം "കോട്ടകളുടെ ഭാഷ" എന്നാണ്.  എന്നാൽ ഭാഷ എന്നും സോങ്  എന്നാൽ കോട്ട എന്നുമാണ് അർത്ഥം. ഭൂട്ടാൻ ഏകീകരിച്ച ഷബ്ദ്രുങ് റിമ്പോച്ചെ സ്ഥാപിച്ച കോട്ടകളാണ് സോങ് എന്നറിയപ്പെടുന്നത്. ഇതേ വാസ്തുശില്പ ശൈലി തിബറ്റിലും നിലവിലുണ്ട്. 2013-ലെ കണക്കനുസരിച്ച് മാതൃഭാഷ എന്ന നിലയിൽ സോങ്ഘ ഭാഷ സംസാരിക്കുന്ന 171,080 ആൾക്കാരുണ്ട്. ആകെ 640,000  പേർ ഈ ഭാഷ സംസാരിക്കുന്നവരായുണ്ട്.[5]

ഭൂട്ടാനിലെ പടിഞ്ഞാറൻ പ്രദേശത്തെ എട്ട് ജില്ലകളിൽ സോങ്ഘയോ ഇതിന്റെ ഭാഷാഭേദങ്ങളോ ആണ് പ്രധാന ഭാഷകൾ. വാങ്ഡ്യൂ ഫോഡ്രാങ്, പുനഖ, തിംഫു, ഗാസ, പാറൊ, ഹാ, ഡഗാന, ചൂഖ എന്നിവയാണ് ഈ ജില്ലകൾ.[6] കലിംപോങ് എന്ന ഇന്ത്യൻ പട്ടണത്തിനടുത്തും ഈ ഭാഷ സംസാരിക്കുന്നവരുണ്ട്. ഒരിക്കൽ ഭൂട്ടാന്റെ ഭാഗമായിരുന്ന ഈ പ്രദേശം ഇപ്പോൾ പശ്ചിമ ബംഗാൾ സംസ്ഥാനത്തിന്റെ ഭാഗമാണ്. 

1971-ൽ സോങ്ഘ ഭൂട്ടാന്റെ ദേശീയ ഭാഷയായി പ്രഖ്യാപിക്കപ്പെട്ടു.[7] ഭൂട്ടനിലെ എല്ലാ സ്കൂളുകളിലും സോങ്ഘ പഠിക്കുന്നത് നിർബന്ധമാണ്. ഈ ഭാഷ മാതൃഭാഷയല്ലാത്ത പ്രദേശങ്ങളിലും (തെക്ക്, കിഴക്കൻ പ്രദേശങ്ങൾ) ഇപ്പോൾ ബന്ധഭാഷയായി ഉപയോഗിക്കുന്നത് ഇതാണ്. 2003-ലെ ഭൂട്ടാനീസ് ചലച്ചിത്രമായ ട്രാവലേഴ്സ് ആന്റ് മജീഷ്യൻസ് പൂർണ്ണമായും ഈ ഭാഷയിലാണ്. 

എഴുത്ത് സമ്പ്രദായം

തിരുത്തുക

തിബറ്റൻ അക്ഷരമാല ഉപയോഗിച്ചാണ് സോങ്ഘ എഴുതുന്നത്. ഈ അക്ഷരമാലയി മുപ്പത് അടിസ്ഥാന വ്യഞ്ജന അക്ഷരങ്ങളാണുള്ളത്. ഉച്ചൻ ലിപിയുടെ ഭൂട്ടാനിലെ രൂപമുപയോഗിച്ചാണ് സോങ്ഘ എഴുതുന്നത്. ജോയി ജോറ്റ്ഷം എന്നീ പേരുകളിലാണ് എഴുതുന്ന ലിപി അറിയപ്പെടുന്നത്. അച്ചടിക്കുന്ന ലിപിയെ ഷും എന്നാണ് വിളിക്കുന്നത്.[8]

റോമൻ ലിപി

തിരുത്തുക

റോമൻ ലിപികൾ ഉപയോഗിച്ച് സോങ്ഘ ഭാഷ എഴുതുവാൻ പല രീതികളുണ്ട്. പൂർണ്ണമായി ശരിയായ ഉച്ചാരണം കൊണ്ടുവരുവാൻ ഈ രീതികൾക്കൊന്നും തന്നെ സാധിച്ചിട്ടില്ല.[9] സോങ്ഘ ഫൊണറ്റിക് ട്രാൻസ്‌ലിറ്ററേഷൻ രീതി പൊതുവിൽ ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. ചിലർ ലൈബ്രറി ഓഫ് കോൺഗ്രസ് രീതി, വൈലി ട്രാൻസ്‌ലിറ്ററേഷൻ സിസ്റ്റം, എ.എൽ.എ.-എൽ.സി. റോമനൈസേഷൻ സിസ്റ്റം, ഐ.പി.എ.-അടിസ്ഥാനമാക്കിയുള്ള ട്രാൻസ്‌ലിറ്ററേഷൻ സിസ്റ്റം എന്നിവ ഉപയോഗിക്കുന്നുണ്ട്. ഫൊണറ്റിക് ട്രാൻസ്‌ലിറ്ററേഷൻ സിസ്റ്റം കൊണ്ടുവന്നത് ജോർജ്ജ് വാൻ ഡ്രയം എന്ന ഭാഷാശാസ്ത്രജ്ഞനാണ്.[7]

വർഗ്ഗീകരണവും ബന്ധമുള്ള ഭാഷകളും

തിരുത്തുക

ഒരു ദക്ഷിണ തിബറ്റിക് ഭാഷയാണ് സോങ്ഘ എന്നാണ് കണക്കാക്കപ്പെടുന്നത്. സിക്കിമീസ്, മറ്റ് ഭൂട്ടാനീസ് ഭാഷകളായ ചോകാങ്‌ഗ്ക, ബ്രോക്പ, ബ്രോക്കറ്റ് ലാഖ എന്നീ ഭാഷകളുമായി സോങ്ഘ ഭാഷയ്ക്ക് ബന്ധമുണ്ട്. ഈ ഭാഷകൾ സംസാരിക്കുന്നവർക്ക് പരസ്പരം ഒരു പരിധിവരെ മനസ്സിലാക്കുവാൻ സാധിക്കും.

തിബറ്റിലെ ചുംബി താഴ്വരയിൽ സംസാരിക്കുന്ന ദക്ഷിണ തിബറ്റൻ ഭാഷയായ ജുമോവയുമായി സോങ്ഘയ്ക്ക് അടുത്ത ബന്ധമാണുള്ളത്.[10] ആപേക്ഷികമായി സ്റ്റാൻഡേഡ് ടിബറ്റൻ ഭാഷയുമായി ഇതിന് വളരെ വിദൂരബന്ധം മാത്രമാണുള്ളത്. സംസാരത്തിൽ നിന്ന് സോങ്ഘയും ടിബറ്റൻ ഭാഷയും തമ്മിൽ പരസ്പരം മനസ്സിലാക്കാൻ സാധിക്കുകയില്ല. ക്ലാസ്സിക്കൽ ടിബറ്റൻ ഭാഷയ്ക്ക് ആധുനിക ടിബറ്റൻ ഭാഷയിലും സോങ്ഘയിലും വലിയ സ്വാധീനമുണ്ട്. ഭൂട്ടാനിൽ ചോകെ എന്നറിയപ്പെട്ടിരുന്ന ഈ ഭാഷ നൂറ്റാണ്ടുകളായി ബുദ്ധസന്യാസിമാർ ഒരു ഭരണഭാഷ എന്ന നിലയിൽ ഉപയോഗിച്ചുവന്നിരുന്നു. ഭൂട്ടാനിൽ 1960-കൾ വരെ ചോക ഭാഷയിലായിരുന്നു വിദ്യാഭ്യാസം നൽകിയിരുന്നത്. പിന്നീടാണ് സോങ്ഘ ഭാഷയിൽ വിദ്യാഭ്യാസം നൽകുവാൻ ആരംഭിച്ചത്.[11]

ക്ലാസ്സിക്കൽ ടിബറ്റൻ ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞുണ്ടായതാണെങ്കിലും സോങ്ഘ ഭാഷയിൽ ധാരാളം സ്വരവ്യത്യാസങ്ങളുണ്ട്. ഇത് ഒരേ ഉച്ചാരണമുള്ള വാക്കുകൾ എഴുതുന്നതിനും വാക്കുകൾ ഉച്ചരിക്കുന്നതിനും വലിയ വ്യത്യാസങ്ങളുള്ള സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.[12]

ഇതും കാണുക

തിരുത്തുക
  1. Dzongkha at Ethnologue (18th ed., 2015)
    Laya at Ethnologue (18th ed., 2015)
    Lunana at Ethnologue (18th ed., 2015)
  2. How many people speak Dzongkha?
  3. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Nuclear Dzongkhic". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  4. "Constitution of the Kingdom of Bhutan. Art. 1, § 8" (PDF). Government of Bhutan. 2008-07-18. Archived from the original (PDF) on 2012-09-04. Retrieved 2011-01-01.
  5. How many people speak Dzongkha?
  6. George, Van Driem; Tshering of Gaselô, Karma (1998). Dzongkha. Languages of the Greater Himalayan Region. Vol. I. Leiden, The Netherlands: Research CNWS, School of Asian, African, and Amerindian Studies, Leiden University. p. 3. ISBN 90-5789-002-X.
  7. 7.0 7.1 "Guide to Official Dzongkha Romanization" by G. van Driem
  8. Driem, George van (1998). Dzongkha = Rdoṅ-kha. Leiden: Research School, CNWS. p. 47. ISBN 90-5789-002-X.
  9. See for instance [1] [2]
  10. van Driem, George (2007). "Endangered Languages of Bhutan and Sikkim: South Bodish Languages". In Moseley, Christopher (ed.). Encyclopedia of the World's Endangered Languages. Routledge. p. 294. ISBN 0-7007-1197-X.
  11. George, Van Driem; Tshering of Gaselô, Karma (1998). Dzongkha. Languages of the Greater Himalayan Region. Vol. I. Leiden, The Netherlands: Research CNWS, School of Asian, African, and Amerindian Studies, Leiden University. pp. 7–8. ISBN 90-5789-002-X.
  12. Driem, George van (1998). Dzongkha = Rdoṅ-kha. Leiden: Research School, CNWS. p. 110. ISBN 90-5789-002-X. Traditional orthography and modern phonology are two distinct systems operating by a distinct set of rules.

ഗ്രന്ഥസൂചിക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ സോങ്ഘ പതിപ്പ്
"https://ml.wikipedia.org/w/index.php?title=സോങ്ഘ&oldid=3779870" എന്ന താളിൽനിന്ന് ശേഖരിച്ചത്