ചുംബി താഴ്വര
ചുംബി താഴ്‌വര (ചൈനീസ്: 春丕河谷; പിൻയിൻ: Chūnpī Hégǔ), ട്രോമോ അല്ലെങ്കിൽ ചോമോ എന്നും അറിയപ്പെടുന്നു, (തിബറ്റൻ: ་གྲོ་མོ; വൈൽ: gro mo; ZWPY: chomo),[2][3][a] ടിബറ്റൻ പീഠഭൂമിയിൽ നിന്ന് തെക്കോട്ട്, സിക്കിമിനും ഭൂട്ടാനും ഇടയിലായി വ്യാപിച്ചുകിടക്കുന്ന ഹിമാലയത്തിലെ ഒരു താഴ്‌വരയാണ്.[4] ഇത് ചൈനയിലെ ടിബറ്റ് മേഖലയിലെ ഭരണപരമായ വിഭാഗമായ യാഡോംഗ് കൗണ്ടിയുമായി യോജിച്ച് പ്രവർത്തിക്കുന്നു.[2] നാഥു ലാ, ജെലെപ് ലാ എന്നീ ചുരങ്ങൾ വഴി ചുംബി താഴ്‌വര തെക്കുപടിഞ്ഞാറ് സിക്കിമുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ചുംബി താഴ്‌വര | |
---|---|
Tromo | |
Floor elevation | 3,000 മീ (9,800 അടി) |
Long-axis direction | north-south |
Naming | |
Native name | གྲོ་མོ (Standard Tibetan) |
Geography | |
Location | Tibet, China |
Population centers | Phari, Yatung |
Rivers | Amo Chhu |
3,000 മീറ്റർ (9,800 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ താഴ്‌വര, ഹിമാലയത്തിന്റെ തെക്ക് ഭാഗത്തായതിനാൽ ടിബറ്റിന്റെ ഭൂരിഭാഗം പ്രദേശങ്ങളേക്കാളും ആർദ്രവും കൂടുതൽ മിതശീതോഷ്ണ കാലാവസ്ഥയും അനുഭവപ്പെടുന്നു. കിഴക്കൻ ഹിമാലയ വിശാല ഇലകളുള്ള വനങ്ങളുടെ രൂപത്തിൽ ചില സസ്യങ്ങളെ പിന്തുണയ്ക്കുന്ന താഴ്വര കിഴക്കൻ ഹിമാലയൻ ആൽപൈൻ കുറ്റിച്ചെടികളിലേക്കും വടക്ക് പുൽമേടുകളിലേക്കും മാറുന്നു. പെഡിക്യുലാരിസ് ചുംബിക്ക (春丕马先蒿) എന്ന ചെടിക്ക് താഴ്‌വരയുടെ പേരാണ് നൽകിയിരിക്കുന്നത്.
1904-ലെ ബ്രിട്ടീഷ് ഇന്ത്യയുടെ യംഗ്‌ഹസ്‌ബൻഡ് പര്യവേഷണം ലാസയിലേക്കുള്ള യാത്രാമധ്യേ ചുംബി താഴ്വരയിലൂടെ കടന്നുപോയിരുന്നു. പര്യവേഷണത്തിനൊടുവിൽ, യുദ്ധ നഷ്ടപരിഹാരത്തിന് പകരമായി ബ്രിട്ടീഷുകാർ ചുംബി താഴ്‌വരയുടെ നിയന്ത്രണം ഏറ്റെടുത്തു. ടിബറ്റുകാർ നൽകേണ്ട നഷ്ടപരിഹാരം ഏറ്റെടുത്ത ചൈന ഇത് മൂന്ന് ഗഡുക്കളായി നൽകാൻ സമ്മതിക്കുകയും 1908 ഫെബ്രുവരി 8 ന് ചുംബി താഴ്‌വര ടിബറ്റിലേക്ക് കൈമാറ്റം നടത്തുകയും ചെയ്തു.[2][5]
തന്ത്രപരമായ പ്രാധാന്യം
തിരുത്തുക"ആഗോള ശാക്തിക മത്സരത്തിൽ നിർണായവും തന്ത്രപ്രധാനവുമായ പർവത ചോക്ക് പോയിന്റുകൾ" എന്ന് പണ്ഡിതയായ സൂസൻ വാൽക്കോട്ട് ചൈനയുടെ ചുംബി താഴ്‌വരയെയും ഇന്ത്യയുടെ സിലിഗുരി ഇടനാഴിയെയും കണക്കാക്കുന്നു.[6] ഹിമാലയൻ മേഖലയിലെ ഏറ്റവും തന്ത്രപ്രധാനവും അദ്വിതീയവുമായി ഭൂമിത്തുണ്ടായി ജോൺ ഗാർവർ ചുംബി താഴ്വരയെ വിശേഷിപ്പിച്ചു.[7] ഉന്നത ഹിമാലയൻ നിരയുടെ തെക്കുഭാഗത്തായി, സിക്കിമും ഭൂട്ടാനുമായി ഇടകലർന്ന് ഇന്ത്യയുടെ സിലിഗുരി ഇടനാഴിയിലേക്ക് ചൂണ്ടുന്ന ഒരു കഠാര പോലെ ചുംബി താഴ്‌വര നിലകൊള്ളുന്നു. ഇന്ത്യയുടെ പശ്ചിമ ബംഗാൾ സംസ്ഥാനത്ത് നേപ്പാളിനും ബംഗ്ലാദേശിനും ഇടയിലുള്ള ഇടുങ്ങിയ 24 കിലോമീറ്റർ വീതിയുള്ള ഇടനാഴിയായ സിലിഗുരി ഇടനാഴി ഇന്ത്യയുടെ മധ്യഭാഗങ്ങളെ തർക്ക സംസ്ഥാനമായ അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നു. പലപ്പോഴും "ചിക്കൻ നെക്ക്" എന്ന് വിളിക്കപ്പെടുന്ന സിലിഗുരി ഇടനാഴി ഇന്ത്യയുടെ തന്ത്രപരമായ മർമ്മസ്ഥാനത്തെ പ്രതിനിധീകരിക്കുന്നു. ഭൂട്ടാനിലേക്കുള്ള പ്രധാന വിതരണ റൂട്ടുകൾക്കൂടി ഉൾക്കൊള്ളുന്ന ഇത് ഭൂട്ടാനുമായും തന്ത്രപ്രധാനമായ പ്രാധാന്യമുള്ളതാണ്.[8]
ചരിത്രപരമായി, സിലിഗുരിയും ചുംബി താഴ്‌വരയും ഇന്ത്യയും ടിബറ്റും തമ്മിലുള്ള വ്യാപാര പാതയുടെ ഭാഗമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ, ബ്രിട്ടീഷ് ഇന്ത്യൻ ഗവൺമെന്റ് ബ്രിട്ടീഷ് വ്യാപാരത്തിനുള്ള വഴി തുറക്കാൻ ശ്രമിച്ചതിന്റ ഫലമായി തന്ത്രപ്രധാനമായ നാഥു ലാ, ജെലെപ് ലാ എന്നിവയിലൂടെ ചുംബി താഴ്‌വരയിലേക്ക് കടക്കാവുന്ന സിക്കിമിന്റെ മേലുള്ള ആധിപത്യത്തിലേക്ക് നയിച്ചു. 1890-ലെ ആംഗ്ലോ-ചൈനീസ് ഉടമ്പടിയും യങ്‌ഹസ്‌ബൻഡ് പര്യവേഷണത്തേയും പിന്തുടർന്ന്, ബ്രിട്ടീഷുകാർ യാതുങ്ങിലും ലാസയിലും വ്യാപാര കേന്ദ്രങ്ങൾ സ്ഥാപിച്ചതോടൊപ്പം അവ സംരക്ഷിക്കുന്നതിനായി സൈനിക കാവൽപ്പുരകളും സ്ഥാപിച്ചു. 1959-ൽ ചൈനീസ് സർക്കാർ അവസാനിപ്പിക്കുന്നതുവരെ ഈ വ്യാപാര ബന്ധങ്ങൾ തുടർന്നു.[9]
ചുംബി താഴ്‌വരയിൽ ചൈന സ്ഥിരമായ സൈനിക സന്നാഹം നടത്തുകയും നിരവധി പട്ടാളത്താവളങ്ങൾ നിർമ്മിക്കുകയും താഴ്‌വരയെ ഒരു ശക്തമായ സൈനികത്താവളമാക്കി മാറ്റുകയും ചെയ്തുവെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.[10] 1967-ൽ, ഡോങ്ക്യ പർവതനിരകളിലെ ഇന്ത്യൻ അതിർത്തി നിർണയത്തിൽ ചൈനക്കാർ തർക്കമുന്നയിച്ചതിനേത്തുടർന്ന് നാഥു ലാ, ചോ ലാ പാസുകളിൽ അതിർത്തി സംഘർഷങ്ങൾ ഉണ്ടായി. പണ്ഡിതനായ ടെയ്‌ലർ ഫ്രാവെൽ സൂചിപ്പിക്കുന്നതുപ്രകാരം തുടർന്നുള്ള പീരങ്കി വെടിവയ്പിൽ ഇന്ത്യക്കാർ ഉയർന്ന പ്രദേശങ്ങൾ നിയന്ത്രിച്ചിരുന്നതിനാൽ നിരവധി ചൈനീസ് കോട്ടകൾ നശിപ്പിക്കപ്പെട്ടു.[11] വാസ്തവത്തിൽ, താഴ്‌വരയ്ക്ക് ചുറ്റുമുള്ള ഉന്നത പ്രദേശങ്ങൾ ഇന്ത്യൻ, ഭൂട്ടാൻ സേനകളുടെ നിയന്ത്രണത്തിലായിരുന്നതിനാൽ ചുംബി താഴ്‌വരയിലെ ചൈനീസ് സൈന്യം ദുർബലമായ അവസ്ഥയിലായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.[12][13] ഉയരങ്ങൾ കീഴടക്കാനുള്ള ചൈനയുടെ ആഗ്രഹം ചുംബി താഴ്‌വരയുടെ തെക്കൻ അതിർത്തിയിലുള്ള ഡോക്‌ലാം പീഠഭൂമിയെ അവരുടെ നിയന്ത്രണത്തിൽ കൊണ്ടുവന്നതെന്ന് കരുതപ്പെടുന്നു.[14] ഡോക്‌ലാം പീഠഭൂമിയുടെ നിയന്ത്രണത്തിലൂടെ ചൈനയ്ക്ക് മൂന്ന് തന്ത്രപരമായ നേട്ടങ്ങൾ ഇന്ത്യൻ സുരക്ഷാ വിദഗ്ധർ പരാമർശിക്കുന്നു. ആദ്യം, അത് ചുംബി താഴ്‌വരയുടെ തന്നെ ഒരു വിശാലമായ കാഴ്ച് നൽകുന്നു. രണ്ടാമതായി, നിലവിൽ വടക്കുകിഴക്കായി ഡോങ്ക്യ പർവതനിരകളിലേക്ക് തിരിഞ്ഞിരിക്കുന്ന സിക്കിമിലെ ഇന്ത്യൻ പ്രതിരോധത്തെ ഇത് മറികടക്കുന്നു. മൂന്നാമതായി, ഇത് തെക്ക് ഭാഗത്തുള്ള തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിയിലേയ്ക്ക് നോട്ടമെത്തിക്കുന്നു. ജിപ്‌മോച്ചി പർവതത്തിലേക്കും സോംപെൽരി പർവതത്തിലേക്കുമുള്ള ഒരു അവകാശവാദം ചൈനക്കാരെ ഹിമാലയത്തിന്റെ വിളുമ്പിലേയ്ക്ക് എത്തിക്കുന്നതും അവിടെ നിന്നുള്ള ചരിവുകൾ ഭൂട്ടാന്റെയും ഇന്ത്യയുടെയും തെക്കൻ താഴ്‌വരകളിലേക്ക് ഇറങ്ങുന്നതുമാണ്. ഇവിടെ നിന്ന്, സമതലങ്ങളിലെ ഇന്ത്യൻ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാനോ യുദ്ധമുണ്ടായാൽ സുപ്രധാനമായ സിലിഗുരി ഇടനാഴിയിൽ ആക്രമണം നടത്താനോ ചൈനയ്ക്ക് കഴിയും. ന്യൂഡൽഹിയിൽ, ഇത് ഒരു "തന്ത്രപരമായ ചുവപ്പുനാടയെ പ്രതിനിധീകരിക്കുന്ന പ്രദേശമാണ്.[12][15][16] പണ്ഡിതയായ കരോലിൻ ബ്രസാർഡ് പ്രസ്താവിക്കുന്നതുപ്രകാരം, ഇന്ത്യൻ സൈന്യത്തിന് ആ പ്രദേശത്തിന്റെ തന്ത്രപരമായ പ്രാധാന്യം വ്യക്തമാണ്.[17]
ചരിത്രം
തിരുത്തുകസിക്കിം പാരമ്പര്യമനുസരിച്ച്, 1642-ൽ സിക്കിം രാജ്യം സ്ഥാപിതമായപ്പോൾ, അതിൽ ചുംബി താഴ്‌വര, കിഴക്ക് ഹാ താഴ്‌വര, അതുപോലെ തെക്ക് ഡാർജിലിംഗ്, കലിംപോംഗ് പ്രദേശങ്ങൾ എന്നിവ ഉൾപ്പെട്ടിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ, ഭൂട്ടാനിൽ നിന്ന് സിക്കിം ആവർത്തിച്ചുള്ള ആക്രമണങ്ങൾ നേരിടേണ്ടി വന്നപ്പോൾ, ഈ പ്രദേശങ്ങൾ പലപ്പോഴും കൈമാറ്റം ചെയ്യപ്പെട്ടു. 1780-ലെ ഭൂട്ടാൻ ആക്രമണത്തിനുശേഷമുള്ള ഒത്തുതീർപ്പിന്റെ ഫലമായി ഹാ താഴ്വരയും കാലിംപോംഗ് പ്രദേശവും ഭൂട്ടാനിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഈ പ്രദേശങ്ങൾക്കിടയിലുള്ള ഡോക്‌ലാം പീഠഭൂമി ഈ പ്രദേശങ്ങളുടെ ഭാഗമായിരിക്കാനാണ് സാധ്യത. ഈ ഘട്ടത്തിലും ചുംബി താഴ്‌വര സിക്കിമിന്റെ നിയന്ത്രണത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.[18][19]
ചരിത്രകാരന്മാർ ഈ വിവരണത്തെ പിന്തുണയ്ക്കുന്നു. സോൾ മുള്ളാർഡ് പറയുന്നതുപ്രകാരം സിക്കിമിന്റെ ആദ്യകാല രാജ്യം ആധുനിക സിക്കിമിന്റെ പടിഞ്ഞാറൻ ഭാഗത്ത് വളരെ പരിമിതമായിരുന്നുവെന്നാണ്. സ്വതന്ത്ര സേനാധിപന്മാരുടെ നിയന്ത്രണത്തിലായിരുന്ന കിഴക്കൻ ഭാഗത്ത് അവർ ഭൂട്ടാനുമായി അതിർത്തി സംഘർഷങ്ങൾ നേരിടുകയും കലിംപോങ് പ്രദേശം നഷ്ടപ്പെടുത്തുകയും ചെയ്തു.[20] ചുംബി താഴ്‌വര സിക്കിമുകാർ കൈവശപ്പെടുത്തിയത് അനിശ്ചിതത്വത്തിലാണെങ്കിലും ടിബറ്റുകാർ അവിടെ ഭൂട്ടാൻ അധിനിവേശത്തെ പ്രതിരോധിച്ചതായി അറിയപ്പെടുന്നു.[21]
1756-ൽ ഗൂർഖകളുടെ കീഴിൽ നേപ്പാൾ ഏകീകരിക്കപ്പെട്ടതിന്ശേഷം, നേപ്പാളും ഭൂട്ടാനും സിക്കിമിനെതിരായ അവരുടെ ആക്രമണങ്ങൾ ഏകോപിപ്പിച്ചു. 1774-ൽ ആംഗ്ലോ-ഭൂട്ടാൻ ഉടമ്പടി പ്രകാരം ഭൂട്ടാൻ ഈ കലഹത്തിൽനിന്ന് പുറത്തായി.[22] സിക്കിമിനും നേപ്പാളിനും ഇടയിൽ ടിബറ്റ് ഒരു ഒത്തുതീർപ്പ് നടപ്പാക്കയിത് നേപ്പാളിനെ പ്രകോപിപ്പിച്ചതായി പറയപ്പെടുന്നു. ഇതിനെത്തുടർന്ന്, 1788-ഓടെ, ടീസ്റ്റ നദിയുടെ പടിഞ്ഞാറുള്ള എല്ലാ സിക്കിം പ്രദേശങ്ങളോടൊപ്പം ടിബറ്റിലെ നാല് പ്രവിശ്യകളും നേപ്പാൾ കൈവശപ്പെടുത്തി.[23] ടിബറ്റ് ഒടുവിൽ ചൈനയുടെ സഹായം തേടുകയും ഇത്1792-ലെ ചൈന-നേപ്പാൾ യുദ്ധത്തിൽ കലാശിക്കുകയും ചെയ്തു. ഇതോടെ ഹിമാലയൻ രാഷ്ട്രീയത്തിലേക്കുള്ള ചൈനയുടെ നിർണായകമായ പ്രവേശനം നടന്നു. വിജയിച്ച ചൈനീസ് ജനറൽ ഭൂമി സർവേ നടത്താൻ ഉത്തരവിട്ടതോടെ ഈ പ്രക്രിയയിൽ ചുംബി താഴ്‌വര ടിബറ്റിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടു.[24] യുദ്ധാനന്തരം തങ്ങൾക്കുണ്ടായ നഷ്ടങ്ങളിൽ സിക്കിമുകാർ നീരസം പ്രകടിപ്പിച്ചു.[25]
തുടർന്നുള്ള ദശകങ്ങളിൽ, സിക്കിം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ബന്ധം സ്ഥാപിക്കുകയും ആംഗ്ലോ-നേപ്പാൾ യുദ്ധത്തിനുശേഷം തങ്ങളുടെ നഷ്ടപ്പെട്ട പ്രദേശങ്ങളിൽ ചിലത് വീണ്ടെടുക്കുകയും ചെയ്തു. എന്നിരുന്നാലും, ബ്രിട്ടീഷുകാരുമായുള്ള ബന്ധം ശക്തമായി തുടർന്നതോടൊപ്പം സിക്കിമുകാർ ടിബറ്റിനോട് വിശ്വസ്തത നിലനിർത്തുകയും ചെയ്തു. 1861-ലെ തുംലോംഗ് ഉടമ്പടിയിലൂടെ ബ്രിട്ടീഷുകാർ തങ്ങളുടെ ആധിപത്യം നടപ്പിലാക്കാൻ ശ്രമിച്ചു. 1890-ൽ, ടിബറ്റിന്റെ മേൽ ആധിപത്യം പുലർത്തുന്നതായി അനുമാനിക്കപ്പെട്ട ചൈനക്കാരുമായി ഒരു ഉടമ്പടി സ്ഥാപിച്ച് ടിബറ്റുകാരെ സിക്കിമിൽ നിന്ന് പുറത്താക്കാൻ അവർ ശ്രമിച്ചു. ആംഗ്ലോ-ചൈനീസ് ഉടമ്പടി സിക്കിമിനെ ഒരു ബ്രിട്ടീഷ് സംരക്ഷിത പ്രദേശമായി അംഗീകരിക്കുകയും സിക്കിമിനും ടിബറ്റിനുമിടയിലുള്ള അതിർത്തി ടീസ്റ്റ നദിയുടെ (ഡോങ്ക്യ പർവതത്തിൽ) "മൗണ്ട് ഗിപ്മോച്ചി" യിൽ നിന്ന് ആരംഭിക്കുന്ന വടക്കൻ നീർത്തടമായി നിർവചിക്കുകയും ചെയ്തു. 1904-ൽ ബ്രിട്ടീഷുകാർ ടിബറ്റുമായി ഒപ്പുവച്ച മറ്റൊരു ഉടമ്പടി ആംഗ്ലോ-ചൈനീസ് ഉടമ്പടിയുടെ വ്യവസ്ഥകൾ സ്ഥിരീകരിച്ചു. ഈ ഉടമ്പടി പ്രകാരം സിക്കിമിനും ടിബറ്റിനുമിടയിൽ സ്ഥാപിച്ച അന്നത്തെ അതിർത്തി ഇന്നും നിലനിൽക്കുന്നുവെന്ന് പണ്ഡിതനായ ജോൺ പ്രെസ്‌കോട്ട് അഭിപ്രായപ്പെടുന്നു.[26]
അവലംബം
തിരുത്തുക- ↑ "Brahmaputra River System". Government of Assam, Water Resources.
- ↑ 2.0 2.1 2.2 2.3 Powers, John; Templeman, David (2012), Historical Dictionary of Tibet, Scarecrow Press, p. 700, ISBN 978-0-8108-7984-3
- ↑ 3.0 3.1 McKay, Alex (2013), Pilgrimage in Tibet, Taylor & Francis, p. 75, ISBN 978-1-136-80716-9
- ↑ "Sikkim impasse: What is the India-China-Bhutan border standoff?".
- ↑ East India (Tibet): Papers Relating to Tibet [and Further Papers ..., Issues 2-4, p. 143
- ↑ Walcott, Bordering the Eastern Himalaya (2010), പുറം. 64.
- ↑ Garver, Protracted Contest (2011), പുറം. 167.
- ↑ Walcott, Bordering the Eastern Himalaya (2010), പുറം. 64, 67–68 ; Smith, Bhutan–China Border Disputes and Their Geopolitical Implications (2015), പുറം. 31 ; Van Praagh, Great Game (2003), പുറം. 349 ; Kumar, Acharya & Jacob, Sino-Bhutanese Relations (2011), പുറം. 248
- ↑ Walcott, Bordering the Eastern Himalaya (2010), പുറം. 70 ; Chandran & Singh, India, China and Sub-regional Connectivities (2015), പുറങ്ങൾ. 45–46 ; Aadil Brar (12 August 2017), "The Hidden History Behind the Doklam Standoff: Superhighways of Tibetan Trade", The Diplomat, archived from the original on 22 August 2017
- ↑ Bajpai, China's Shadow over Sikkim (1999), പുറം. vii.
- ↑ Fravel, Strong Borders, Secure Nation (2008), പുറം. 198.
- ↑ 12.0 12.1 Lt Gen H. S. Panag (8 July 2017), "India-China standoff: What is happening in the Chumbi Valley?", Newslaundry, archived from the original on 18 August 2017
- ↑ Ajai Shukla (4 July 2017), "The Sikkim patrol Broadsword", Business Standard, archived from the original on 22 August 2017
- ↑ "'Bhutan Raised Doklam at All Boundary Negotiations with China' (Interview of Amar Nath Ram)", The Wire, 21 August 2017, archived from the original on 23 August 2017
- ↑ Ankit Panda (13 July 2017), "The Political Geography of the India-China Crisis at Doklam", The Diplomat, archived from the original on 14 July 2017
- ↑ Bhardwaj, Dolly (2016), "Factors which influence Foreign Policy of Bhutan", Polish Journal of Political Science, 2 (2): 30
- ↑ Brassard, Caroline (2013), "Bhutan: Cautiously Cultivated Positive Perception", in S. D. Muni; Tan, Tai Yong (eds.), A Resurgent China: South Asian Perspectives, Routledge, p. 76, ISBN 978-1-317-90785-5, archived from the original on 27 ഓഗസ്റ്റ് 2017
- ↑ Harris, Area Handbook for Nepal, Bhutan and Sikkim (1977), പുറങ്ങൾ. 387–388.
- ↑ Chandran & Singh, India, China and Sub-regional Connectivities (2015), പുറങ്ങൾ. 45–46.
- ↑ Mullard, Opening the Hidden Land (2011), പുറങ്ങൾ. 147–150.
- ↑ Shakabpa, Tibet: A Political History (1984), പുറം. 122.
- ↑ Banerji, Arun Kumar (2007), "Borders", in Jayanta Kumar Ray (ed.), Aspects of India's International Relations, 1700 to 2000: South Asia and the World, Pearson Education India, p. 196, ISBN 978-81-317-0834-7
- ↑ Shakabpa, Tibet: A Political History (1984), പുറം. 157.
- ↑ Bajpai, China's Shadow over Sikkim (1999), പുറങ്ങൾ. 17–19.
- ↑ Mullard, Opening the Hidden Land (2011), പുറങ്ങൾ. 178–179.
- ↑ Mullard, Opening the Hidden Land (2011), പുറങ്ങൾ. 183–184 ; Prescott, Map of Mainland Asia by Treaty (1975), പുറങ്ങൾ. 261–262 ; Shakabpa, Tibet: A Political History (1984), പുറം. 217 ; Phuntsho, The History of Bhutan (2013), പുറം. 405
കുറിപ്പുകൾ
തിരുത്തുക- ↑ The sources translate "Chumbi Valley" as തിബറ്റൻ: ལྷོ་གྲོ་མོ; വൈൽ: Lho gro mo,[2][3] which literally means southern Dromo, where the town of Chumbi was the principal town (now replaced by Yatung Shasima). The northern part of the valley had Phari as the principal town, which was apparently not referred to by the name of Chumbi by the Tibetans. In the English usage, however, "Chumbi Valley" refers to both the parts.