ലെയ്ഡൻ യൂണിവേർസിറ്റി

(Leiden University എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലെയ്ഡൻ യൂണിവേഴ്സിറ്റി (ചുരുക്കപ്പേര് LEI; ഡച്ച്: Universiteit Leiden) നെതർലൻഡിലെ ലെയ്ഡനിൽ സ്ഥിതിചെയ്യുന്നതും രാജ്യത്തെ ഏറ്റവും പഴയ സർവകലാശാലയുമാണ്. 1575-ൽ ഓറഞ്ചിലെ രാജകുമാരനും എയ്റ്റി യേർസ് യുദ്ധത്തിൽ ഡച്ച് വിപ്ലവ നേതാവുമായിരുന്ന വില്ല്യം ആണ് ഈ സർവ്വകലാശാല സ്ഥാപിച്ചത്. ഡച്ചു രാജകുടുംബവും ലെയ്ഡൻ സർവ്വകലാശാലയുമായി ഇപ്പോഴും വളരെ അടുത്ത ബന്ധമുണ്ട്. ജൂലിയാന, ബിയാട്രിക്സ്, രാജ്ഞിമാർ, രാജാവ് വില്ല്യം അലക്സാണ്ടർ എന്നിവർ ഇ സർവ്വകലാശാലയിലെ മുൻ വിദ്യാർഥികളാണ്. ഡച്ച് സുവർണ്ണകാലഘട്ടത്തിലാണ് സർവ്വകലാശാലയ്ക്ക് പ്രത്യേക പ്രാധാന്യം ലഭിച്ചത്. ഇവിടുത്തെ ബുദ്ധിപരമായ സഹിഷ്ണുതയുടെ കാലാവസ്ഥയും ലെയ്ഡൻ സർവ്വകലാശാലയുടെ അന്താരാഷ്ട്ര പ്രശസ്തിയും കാരണമായി ഇക്കാലത്ത് യൂറോപ്പിലെ പണ്ഡിതന്മാർ ഡച്ച് റിപ്പബ്ലിക്കിലേക്ക് ആകർഷിക്കപ്പെട്ടു. ഈ കാലഘട്ടത്തിൽ റെനെ ഡെസ്കാർട്ടെസ്, റിംബ്രാന്റ്, ക്രിസ്റ്റ്യാൻ ഹ്യൂഗൻസ്, ഹ്യൂഗോ ഗ്രോട്ടിയസ്, ബാരൂക് സ്പിനോസ, ബാരോൺ ഡി ഹോൾബാച്ച് തുടങ്ങിയ ഇത്തരക്കാരുടെ കേന്ദ്രമായിരുന്നു ഈ സർവ്വകലാശാല.

Leiden University
Universiteit Leiden
ലത്തീൻ: Academia Lugduno-Batava
മുൻ പേരു(കൾ)
Rijksuniversiteit Leiden
ആദർശസൂക്തംLibertatis Praesidium (Latin)
തരംPublic research university
സ്ഥാപിതം8 February 1575[1]
ബജറ്റ്588 million (2016)[2]
റെക്ടർCarel Stolker
അദ്ധ്യാപകർ
1,352[3]
കാര്യനിർവ്വാഹകർ
1,142[3]
വിദ്യാർത്ഥികൾ26,900 (2017)[3]
സ്ഥലംLeiden and The Hague, South Holland, Netherlands
ക്യാമ്പസ്Urban/College town
നിറ(ങ്ങൾ)     Dark Blue[4]
വെബ്‌സൈറ്റ്www.universiteitleiden.nl
  1. "De Tachtigjarige Oorlog en het ontstaan van universiteiten in de Noordelijke Nederlanden". Historiek (in Dutch). 16 May 2017. Retrieved 19 May 2017.{{cite web}}: CS1 maint: unrecognized language (link)
  2. "The University at a glance". Leiden University. Archived from the original on 2016-06-08. Retrieved 2017-05-08.
  3. 3.0 3.1 3.2 "The University in figures". Leiden University. Archived from the original on 2016-02-07. Retrieved 2016-01-29.
  4. "Universiteit Leiden Kleurgebruik". Leiden University. Retrieved 2013-02-07.
"https://ml.wikipedia.org/w/index.php?title=ലെയ്ഡൻ_യൂണിവേർസിറ്റി&oldid=3644005" എന്ന താളിൽനിന്ന് ശേഖരിച്ചത്